AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

40 വയസ്സിന് ശേഷം ക്രിയാറ്റിൻ ഉപയോഗിക്കുന്നത് പ്രശ്നമാണോ? യാഥാർത്ഥ്യം അറിയാം!

Creatine for Older Adults: How It Helps Maintain Muscle Mass and Bone Health: നാൽപ്പത് വയസ്സ് പിന്നിടുമ്പോൾ ശരീരത്തിലെ പേശികളുടെ ബലവും ഊർജ്ജവും നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. പ്രായമേറുമ്പോൾ നമ്മുടെ പേശികൾക്കും എല്ലുകൾക്കും സ്വാഭാവികമായ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. കൃത്യമായ വ്യായാമവും മികച്ച ഭക്ഷണക്രമവും ഉറക്കവുമാണ് ഇതിനുള്ള പരിഹാരം. എന്നാൽ ഇതിനൊപ്പം ക്രിയാറ്റിൻ പോലുള്ള സപ്ലിമെൻ്റുകൾ ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

Sumeesh T Unneen
Sumeesh T Unneen | Updated On: 27 Oct 2026 | 10:42 PM
ശരീരത്തിലെ അമിനോ ആസിഡുകളിൽ നിന്നും ശരീരം സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന ഒരു പദാർത്ഥമാണ് ക്രിയാറ്റിൻ. ഇത് പ്രധാനമായും പേശികളിലും തലച്ചോറിലുമാണ് സംഭരിക്കുന്നത്. ഭാരം ഉയർത്തുക, പടികൾ കയറുക തുടങ്ങിയ കഠിനമായ പ്രവൃത്തികൾ ചെയ്യുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നത് ഇതാണ്. മത്സ്യം, റെഡ് മീറ്റുകൾ എന്നിവയിലൂടെയും ഡയറ്ററി സപ്ലിമെൻ്റുകളിലൂടെയും ശരീരത്തിന് ആവശ്യമായ ക്രിയാറ്റിൻ ലഭ്യമാക്കാം.  (Image Credit source: Unsplash)

1 / 6
പ്രായമാകുമ്പോൾ ശരീരത്തിലെ പേശികളുടെ ബലം കുറയുന്നത് സാധാരണമാണ്. എന്നാൽ സ്ട്രെങ്ത് ട്രെയിനിങ് വ്യായാമങ്ങൾക്കൊപ്പം ക്രിയാറ്റിൻ കൂടി പതിവായി ഉപയോഗിക്കുന്നത് പേശികളുടെ വളർച്ച വേഗത്തിലാക്കാൻ സഹായിക്കും. ചെറിയ സമയത്തിനുള്ളിൽ കഠിനമായ വ്യായാമങ്ങൾ ചെയ്യാനുള്ള ഊർജ്ജം ഇതിലൂടെ ലഭിക്കും. സ്ക്വാടുകൾ, വെയിറ്റ് ലിഫ്റ്റിംഗ് എന്നിവ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ചെയ്യാൻ ഇത് സഹായിക്കും. മികച്ച രീതിയിൽ വ്യായാമം ചെയ്യാൻ സാധിക്കും എന്നതിനാൽ, ശരീരത്തിൻ്റെ മൊത്തത്തിലുള്ള കരുത്ത് വർധിക്കുകയും ചെയ്യും.

2 / 6
വാർധക്യ കാലത്തും മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ പേശികളുടെ ആരോഗ്യം പ്രധാനമാണ്. ശരീരത്തിൻ്റെ സന്തുലിതാവസ്ഥ നിലനിർത്താൻ ക്രിയാറ്റിൻ ഏറെ ഗുണം ചെയ്യും. കൂടാതെ റെസിസ്റ്റൻ്റ് ട്രെയിനിങിനൊപ്പം ഇത് ഉപയോഗിക്കുന്നത് പ്രായമായവരിൽ എല്ലുകളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾക്ക് പകരമായി ഇതിനെ ഒരിക്കലും കണക്കാക്കരുത്.

3 / 6
പേശികളിൽ മാത്രമല്ല തലച്ചോറിലും ക്രിയാറ്റിൻ്റെ സാനിധ്യമുണ്ട്. തലച്ചോറിൻ്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കുന്നതിൽ ഇത് വലിയ പങ്ക് വഹിക്കുന്നു. മുതിർന്ന ആളുകളിൽ ഓർമ്മശക്തിയും ചിന്താശേഷിയും മെച്ചപ്പെടുത്താൻ ഈ സപ്ലിമെൻ്റ് സഹായിക്കുമെന്ന് പ്രാഥമിക പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. എങ്കിലും ഈ വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി മെഡിക്കൽ വിദഗ്ധർ ഇപ്പോഴും ശാസ്ത്രീയ പഠനങ്ങൾ തുടരുന്നുണ്ട്.

4 / 6
പൂർണ്ണ ആരോഗ്യവാനായ ഒരാൾക്ക് പ്രതിദിനം മൂന്ന് മുതൽ അഞ്ച് ഗ്രാം വരെ ക്രിയാറ്റിൻ ഉപയോഗിക്കാവുന്നതാണ്. ഇത് വെള്ളത്തിലോ മറ്റ് പാനീയങ്ങളിലോ കലർത്തി കുടിക്കാം. വ്യായാമത്തിന് മുൻപോ ശേഷമോ കുടിക്കുന്നതിനേക്കാൾ എല്ലാ ദിവസവും കൃത്യമായി ഉപയോഗിക്കുന്നതാണ് കൂടുതൽ ഫലം നൽകുക. എന്നാൽ വൃക്കരോഗങ്ങൾ ഉള്ളവരോ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരോ ഡോക്ടറുടെ നിർദേശം തേടിയ ശേഷം മാത്രമേ ഇവ ഉപയോഗിക്കാൻ പാടുള്ളൂ.

5 / 6

6 / 6
Follow Us