Munnar Travel: മൂന്നാറിലേക്ക് പോകുന്നവർ അറിയാൻ: ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ സാധ്യത, ഈ വഴി പോകരുത്

Munnar Travel Route Landslide: കാലാവസ്ഥ അനുകൂലമാകുന്നത് വരെയും സുരക്ഷ ഉറപ്പാക്കുന്നത് വരെയും മൂന്നാറിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ പരമാവധി മാറ്റിവെക്കണമെന്നാണ് ഭരണകൂടത്തിന്റെ ഔദ്യോഗിക അറിയിപ്പ്. ദേശീയപാത 85-ൽ മൂന്നാറിനടുത്തുള്ള മൂലക്കട സിഎസ്ഐ പള്ളിക്ക് സമീപം അടുത്തിടെയുണ്ടായ കനത്ത മണ്ണിടിച്ചിലിനെത്തുടർന്ന് ഈ റൂട്ടിൽ നിലവിൽ കനത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Munnar Travel: മൂന്നാറിലേക്ക് പോകുന്നവർ അറിയാൻ: ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ സാധ്യത, ഈ വഴി പോകരുത്

പ്രതീകാത്മക ചിത്രം

Published: 

07 Jul 2026 | 09:37 PM

കേരളത്തിൽ പരക്കെ മഴ പെയ്യുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ, പ്രത്യേകിച്ച് ഇടുക്കി ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ വർദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൊച്ചി-ധനുഷ്കോടി ദേശീയപാത (NH 85) വഴിയുള്ള മൂന്നാർ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ വിനോദസഞ്ചാരികൾക്ക് കർശന നിർദ്ദേശം നൽകി. കാലാവസ്ഥ അനുകൂലമാകുന്നത് വരെയും സുരക്ഷ ഉറപ്പാക്കുന്നത് വരെയും മൂന്നാറിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ പരമാവധി മാറ്റിവെക്കണമെന്നാണ് ഭരണകൂടത്തിന്റെ ഔദ്യോഗിക അറിയിപ്പ്. ദേശീയപാത 85-ൽ മൂന്നാറിനടുത്തുള്ള മൂലക്കട സിഎസ്ഐ പള്ളിക്ക് സമീപം അടുത്തിടെയുണ്ടായ കനത്ത മണ്ണിടിച്ചിലിനെത്തുടർന്ന് ഈ റൂട്ടിൽ നിലവിൽ കനത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ദുരിതബാധിത പ്രദേശത്തും ഹൈവേയിലും ഗതാഗതം പൂർണ്ണമായി നിയന്ത്രിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമായി പോലീസിനെയും മോട്ടോർ വാഹന വകുപ്പ് (MVD) ഉദ്യോഗസ്ഥരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നിലവിൽ റോഡ് വികസനം ഉൾപ്പെടെയുള്ള വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. വിനോദസഞ്ചാര ആവശ്യങ്ങൾക്കായി മൂന്നാറിലേക്കും മറ്റ് മലയോര മേഖലകളിലേക്കും പ്ലാൻ ചെയ്തിരുന്ന എല്ലാ യാത്രകളും താല്ക്കാലികമായി നിങ്ങളുടെ യാത്ര ഒഴിവാക്കുകയോ മാറ്റിവെക്കുകയോ ചെയ്യേണ്ടതാണ്.

ALSO READ: കെഎസ്ആർടിസിയിൽ കുറഞ്ഞ ചിലവിൽ നാലമ്പലം ചുറ്റാം; ഒരു ദിവസം കൊണ്ട് നാല് ക്ഷേത്രം, എത്ര രൂപയാകും, ബുക്കിംഗ്

അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ മതിയായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥലം പരിശോധിക്കുന്നതിനും ദുരന്തസാധ്യത വിലയിരുത്തുന്നതിനും വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനും ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നുള്ള ഒരു അപകട വിശകലന വിദഗ്ദ്ധനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മൂന്നാറിലേക്കുള്ള ബദൽ വഴി

അടിമാലി ➔ കല്ല്യാർക്കുട്ടി ➔ പന്നിയാർകുട്ടി ➔ രാജാക്കാട് ➔ ബൈസൺവാലി ➔ പോത്തൻമേട് ➔ മൂന്നാർ.

എറണാകുളത്തിന്റെ ഭാഗങ്ങളിൽ നിന്നും തൊടുപുഴ ഭാഗത്ത് നിന്നും വരുന്നവർക്ക് നേര്യമംഗലം ബ്ലോക്ക് ഒഴിവാക്കാൻ ഈ റൂട്ട് ഉപയോഗിക്കാം. വടക്കൻ കേരളത്തിൽ നിന്നോ തൃശ്ശൂരിൽ നിന്നോ ആണ് വരുന്നതെങ്കിൽ നേര്യമംഗലം-അടിമാലി പൂർണ്ണമായും ഒഴിവാക്കി വരാവുന്ന മനോഹരമായ റൂട്ടാണിത്.

ചാലക്കുടി ➔ അതിരപ്പിള്ളി ➔ മൽക്കപ്പാറ ➔ വാൽപ്പാറ ➔ പൊള്ളാച്ചി ➔ ഉദുമൽപേട്ട് ➔ മറയൂർ ➔ കാന്തല്ലൂർ ➔ മൂന്നാർ. ഇതൊരു അന്തർസംസ്ഥാന പാതയാണ്. കാട്ടുമൃഗങ്ങളുടെ സാന്നിധ്യമുള്ളതിനാൽ രാത്രിയാത്രയ്ക്ക് വനംവകുപ്പിന്റെ കർശന വിലക്കുണ്ടാകും. പകൽ സമയങ്ങളിൽ വരാൻ ഏറ്റവും അനുയോജ്യം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജിപിഎസ് കാണിക്കുന്ന പല ഉൾവഴികളും മഴക്കാലത്ത് തികച്ചും അപകടകരമായ പോക്കറ്റ് റോഡുകളായിരിക്കാം. സംശയമുള്ള സ്ഥലങ്ങളിൽ പ്രാദേശികമായി ചോദിച്ച് വഴി ഉറപ്പാക്കി വേണം യാത്ര ചെയ്യാൻ. ബദൽ വഴികളിൽ ഭൂരിഭാഗവും വീതി കുറഞ്ഞതും വളവുകൾ നിറഞ്ഞതുമാണ്. മൂടൽമഞ്ഞും കനത്ത മഴയും ഉള്ളപ്പോൾ രാത്രിയാത്ര പൂർണ്ണമായും ഒഴിവാക്കി രാവിലെ 7 മണിക്കും വൈകിട്ട് നാല് മണിക്കും ഇടയിൽ മാത്രം യാത്ര ചെയ്യുക. പോലീസോ വനംവകുപ്പോ അടിയന്തര സാഹചര്യങ്ങളിൽ റോഡ് ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ അവരുമായി സഹകരിക്കുക, നിർദ്ദേശിച്ച വഴിയിലൂടെ മാത്രം യാത്ര ചെയ്യാൻ ശ്രദ്ധിക്കുക.

English Summary:

Heavy rainfall in Kerala, which has increased the risk of landslides in the high ranges, has prompted the Idukki District Collector to ask tourists to avoid travelling to Munnar via the Kochi–Dhanushkodi National Highway (NH-85).

Follow Us
നിത്യവും ജപിക്കൂ! ഗണപതി മുതൽ അയ്യപ്പൻ വരെയുള്ള ദേവ മന്ത്രങ്ങൾ
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം