KSRTC Nalambalam Darshan 2026: കെഎസ്ആർടിസിയിൽ കുറഞ്ഞ ചിലവിൽ നാലമ്പലം ചുറ്റാം; ഒരു ദിവസം കൊണ്ട് നാല് ക്ഷേത്രം, എത്ര രൂപയാകും, ബുക്കിംഗ്
KSRTC Nalambalam Darshan Tour Package 2026: ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവർ പ്രതിഷ്ഠകളായുള്ള നാല് പ്രധാന ക്ഷേത്രങ്ങളിൽ ഒരൊറ്റ ദിവസം കൊണ്ട് ദർശനം നടത്താൻ സാധിക്കുന്ന ജനപ്രിയ പാക്കേജാണ് കെഎസ്ആർടിസിയുടേത്. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് തൃശ്ശൂർ, എറണാകുളം നാലമ്പലങ്ങളിലേക്കാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം പ്രത്യേക സർവീസുകൾ നടത്തുന്നത്. കർക്കടക മാസ പുണ്യവുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് 'നാലമ്പലം തീർത്ഥാടന പാക്കേജുകൾ' പ്രഖ്യാപിച്ചിരിക്കുന്നത്.
കർക്കടക മാസം (രാമായണ മാസം) പ്രമാണിച്ച് കെഎസ്ആർടിസി (KSRTC Nalambalam Darshan) വർഷംതോറും നടത്തുന്ന ജനപ്രിയമായ ‘നാലമ്പലം തീർത്ഥാടന സർവീസ്’ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ കീഴിൽ വീണ്ടും ആരംഭിക്കുകയാണ്. തൃശ്ശൂർ, കോട്ടയം, മലപ്പുറം തുടങ്ങിയ വിവിധ ഡിപ്പോകളിൽ നിന്നും ഈ പ്രത്യേക സർവീസുകൾ ലഭ്യമാണ്. ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവർ പ്രതിഷ്ഠകളായുള്ള നാല് പ്രധാന ക്ഷേത്രങ്ങളിൽ ഒരൊറ്റ ദിവസം കൊണ്ട് ദർശനം നടത്താൻ സാധിക്കുന്ന ജനപ്രിയ പാക്കേജാണ് കെഎസ്ആർടിസിയുടേത്. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് തൃശ്ശൂർ, എറണാകുളം നാലമ്പലങ്ങളിലേക്കാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം പ്രത്യേക സർവീസുകൾ നടത്തുന്നത്.
കർക്കടക മാസ പുണ്യവുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് ‘നാലമ്പലം തീർത്ഥാടന പാക്കേജുകൾ’ പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ വിവിധ ഡിപ്പോകൾ വഴിയുള്ള സീറ്റ് ബുക്കിംഗിന് ഇപ്പോൾ തുടക്കമായിരിക്കുകയാണ്. ജൂലൈ 17 മുതലാണ് പ്രത്യേക സർവീസുകൾ ആരംഭിക്കുന്നത്. ഭക്തർക്കായി രണ്ട് വ്യത്യസ്ത നാലമ്പലം ദർശനമാണ് കെഎസ്ആർടിസി ഇത്തവണ ഒരുക്കിയിരിക്കുന്നത്. കോട്ടയം രാമപുരം മേഖല അല്ലെങ്കിൽ തൃശ്ശൂർ തൃപ്രയാർ മേഖല എന്നിവിടെയുള്ള നാലമ്പലങ്ങളിലേക്കാണ് വിവിധ ഡിപ്പോകളിൽ നിന്നും പ്രത്യേക ബസുകൾ ക്രമീകരിച്ചിട്ടുള്ളത്.
ALSO READ: മുട്ടിപ്പഴം കഴിച്ചിട്ടുണ്ടോ? നേരെ തുഷാരഗിരിയിലേക്ക് വിട്ടോളൂ; സഞ്ചാരികളെ ക്ഷണിച്ച് കാട്ടുപഴം
ജൂലൈ 17 ന് ആരംഭിക്കുന്ന തീർത്ഥാടന യാത്രയിൽ, തൃപ്രയാർ ശ്രീരാമ ക്ഷേത്രം, കൂടൽമാണിക്യം ഭരത ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവ ഉൾപ്പെടുന്ന തൃശ്ശൂരിലെ നാലമ്പലം തീർത്ഥാടന ദർശനമാണ് ഭക്തരെ കാത്തിരിക്കുന്നത്. എറണാകുളം നാലമ്പലം ദർശന യാത്രയിൽ മാമലശ്ശേരി ശ്രീരാമ ക്ഷേത്രം, മേമുറി ഭരത ക്ഷേത്രം, മുളക്കുളം ലക്ഷ്മണ ക്ഷേത്രം, നെടുങ്ങാട് ശത്രുഘ്ന ക്ഷേത്രം എന്നിവ ഉൾപ്പെടുന്നത്താണ് പാക്കേജ്. തൃശ്ശൂർ പാക്കേജിന് ഒരാൾക്ക് 980 രൂപയും എറണാകുളം പാക്കേജിന് ഒരാൾക്ക് 560 രൂപയുമാണ് കെഎസ്ആർടിസി ഈടാക്കുക.
കോട്ടയം മേഖലയാണെങ്കിൽ, രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവയാണ് ഉൾപ്പെടുക. തൃശ്ശൂരിലെ അതിപ്രസിദ്ധമായ നാല് ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസ് ജൂലൈ 18-ന് രാത്രി 9:00 മണിക്ക് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് പുറപ്പെടുന്നതാണ്. എറണാകുളം, കോട്ടയം ജില്ലകളുടെ അതിർത്തി മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന നാലമ്പലങ്ങളിലേക്കുള്ള രണ്ടാമത്തെ യാത്ര ജൂലൈ 17-ന് പുലർച്ചെ 5:00 മണിക്ക് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് പുറപ്പെടും.
എങ്ങനെ ബുക്ക് ചെയ്യാം?
ഈ തീർത്ഥാടന പാക്കേജുകളിൽ പങ്കാളികളാകാൻ താല്പര്യമുള്ള ഭക്തർക്ക് കെഎസ്ആർടിസിയുടെ ഔദ്യോഗിക നമ്പറിൽ ബന്ധപ്പെട്ട് സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. രാമായണ മാസത്തിൽ ക്ഷേത്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ, പത്തനംതിട്ട ഡിപ്പോയിൽ നിന്നുള്ള ഈ സർവീസുകളിൽ സീറ്റുകൾ പരിമിതമായിരിക്കും. താല്പര്യമുള്ളവർ എത്രയും വേഗം ബന്ധപ്പെട്ട് സീറ്റുകൾ ഉറപ്പാക്കുക. യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ഫോൺ നമ്പറിലേക്ക് ബന്ധപ്പെടുക 9495752710.
English Summary:
KSRTC has launched Nalambalam pilgrimage packages under its Budget Tourism initiative, with bookings now open through its depots in the district. The pilgrimage, scheduled to begin on July 17.