Sarovaram Bio Park: എന്തുകൊണ്ടാണ് സരോവരത്തെ ‘സ്വപ്ന നഗരം’ എന്ന് വിളിക്കുന്നത്?

Kozhikode Sarovaram Bio Park: ഏഴ് തരം കണ്ടൽക്കാടുകളുടെ സാന്നിധ്യമാണ് ഇവിടെയുള്ളത്. കനോലി കനാലിനോട് ചേർന്ന് കിടക്കുന്ന സ്ഥലമായതിനാൽ ബോട്ടിംഗ് സൗകര്യവും ഇവിടെയുണ്ട്. 34-ലധികം ഇനം പക്ഷികളുടെയും അപൂർവ്വമായ പല ദേശാടന പക്ഷികളുടെയും താവളമാണ് സരോവരം ബയോ പാർക്ക്.

Sarovaram Bio Park: എന്തുകൊണ്ടാണ് സരോവരത്തെ സ്വപ്ന നഗരം എന്ന് വിളിക്കുന്നത്?

Sarovaram Bio Park

Published: 

25 Feb 2026 | 09:57 PM

വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് കോഴിക്കോട് നഗരത്തിലെ സരോവരം ബയോ പാർക്ക്. പാർക്കിലെ തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളും നിരവധി നാടൻ, ഔഷധ സസ്യങ്ങളുടെ ഉൾപ്പെടെ വിവിധ സസ്യജാലങ്ങളാണ് ഇവിടെയുള്ളത്. ന​ഗരത്തിൻ്റെ ഒത്തനടുക്ക് സ്ഥിതി ചെയ്യുന്ന ഈ മേഖലയെ സഞ്ചാരികൾ ‘സ്വപ്ന നഗരം’ എന്നാണ് വിളിക്കുന്നത്. ‘സ്വപ്ന നഗരി’ എന്ന വികസന പദ്ധതിയുടെ വലിയ ഭാ​ഗമായിരുന്നു സരോവരം ബയോ പാർക്ക്.

നഗരത്തിൻ്റെ തിരക്കുകൾക്കും ബഹളങ്ങൾക്കും ഇടയിൽ ഇത്രയും ശാന്തമായ ഒരു പരിസ്ഥിതി സൗഹൃദ ഇടം ഒരുക്കുക എന്നതായിരുന്നു കോഴിക്കോട്ടുകാരുടെ സ്വപ്നം. കണ്ടൽക്കാടുകൾ, വിജ്ഞാന കേന്ദ്രങ്ങൾ, കുട്ടികൾക്കുള്ള കളി സ്ഥലങ്ങൾ, ബോട്ടിംഗ് സൗകര്യം എന്നിവയെല്ലാം ഒത്തുചേരുന്ന ഈ പ്രദേശം ഒരു ‘സ്വപ്ന നഗരം’ പോലെ തന്നെ സഞ്ചാരികൾക്ക് അതിമനോഹരമാണ്. കണ്ടൽക്കാടുകളുടെ സംരക്ഷണവും പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരവും മുൻനിർത്തിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ALSO READ: കൊല്ലമല്ലേ കശുമാവിൻ്റെ നാട്? അല്ല…; ദാ ഇങ്ങ് വടക്കുണ്ടൊരു വിസ്മയം

ഏഴ് തരം കണ്ടൽക്കാടുകളുടെ സാന്നിധ്യമാണ് ഇവിടെയുള്ളത്. കനോലി കനാലിനോട് ചേർന്ന് കിടക്കുന്ന സ്ഥലമായതിനാൽ ബോട്ടിംഗ് സൗകര്യവും ഇവിടെയുണ്ട്. 34-ലധികം ഇനം പക്ഷികളുടെയും അപൂർവ്വമായ പല ദേശാടന പക്ഷികളുടെയും താവളമാണ് സരോവരം ബയോ പാർക്ക്. ദക്ഷിണേന്ത്യയിലെ തന്നെ അപൂർവമായ ഒരു ഇക്കോ-ഫ്രണ്ട്‌ലി ഇടമാണ്. വീട്ടിലിരുന്ന മടുക്കുന്നവർക്കും, അല്പനേരം പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് നടക്കാൻ ആ​ഗ്രഹിക്കുന്നവർക്കും നീളമേറിയ വാക്കിംഗ് ട്രാക്കുകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ സമയം ചെലവഴിക്കാൻ പറ്റിയ മനോഹരമായ പൂന്തോട്ടങ്ങളും വിശ്രമസ്ഥലങ്ങളും സരോവരത്തിലുണ്ട്. കോഴിക്കോട് പോയാൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണിത്. വെഡിങ് ഷൂട്ടുകൾക്കായി നിരവധി ആളുകൾ ഇവിടേക്ക് ദിനംപ്രതി എത്താറുണ്ട്.

കോഴിക്കോട്ടെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ

കോഴിക്കോട് ബീച്ച്: സരോവരം പാർക്കിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് പ്രശസ്തമായ കോഴിക്കോട് ബീച്ച് സ്ഥിതി ചെയ്യുന്നത്. മനോഹരമായ സൂര്യാസ്തമയം കാണമെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം.

ഭട്ട് റോഡ് ബീച്ച്: നഗരത്തിൻ്റെ തിരക്കുകളിൽ നിന്ന് മാറി ശാന്തമായ ഒരിടം ആഗ്രഹിക്കുന്നവർക്ക് പറ്റിയ ബീച്ചാണിത്. ബീച്ചിനോട് ചേർന്നുള്ള വിശാലമായ സ്ഥലത്ത് പാർക്കും കുട്ടികൾക്കുള്ള കളിസ്ഥലങ്ങളുമുണ്ട്.

പ്ലാനറ്റേറിയം & സയൻസ് സെൻ്റർ: കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരിടമാണിത്. അത്യാധുനികമായ പ്ലാനറ്റേറിയം ഷോകളും സയൻസ് ഗാലറികളും കാണാൻ ഇവിടം സന്ദർശിക്കാവുന്നതാണ്.

Follow Us
മാങ്ങ അച്ചാറിൽ പൂപ്പൽ പിടിച്ചോ? കളയാൻ വരട്ടെ, പരിഹാരം ഇതാ
മാങ്ങ ഫ്രിഡ്ജില്‍ വര്‍ഷങ്ങളോളം സൂക്ഷിക്കാം; ഈ ട്രിക്ക് പ്രയോഗിച്ചാല്‍ മതി
കോഴിമുട്ടയിലാണോ കാടമുട്ടയിലാണോ പ്രോട്ടീൻ കൂടുതൽ?
ചക്ക കഴിച്ച ശേഷം ഇതൊന്നും ചെയ്യരുത്
2000 കിലോ തിരണ്ടി കോഴിക്കോട് പുതിയങ്ങാടി വഞ്ചികാരുടെ വലയിൽ കുടങ്ങിയപ്പോൾ
KSU പ്രവർത്തകർ ആരോഗ്യമന്ത്രിയെ ആക്രമിച്ചോ? വീഡിയോ
ജസ്റ്റിസ്‌ ജെ.ബി.കോശി കമ്മിഷന്‍ റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം; സന്തോഷം പ്രകടിപ്പിച്ച് ജോസ് കെ മാണി
സ്വകാര്യതയിലേക്കുള്ള സർക്കാരിന്റെ കടന്നുകയറ്റം അംഗീകരിക്കാനാകില്ല; ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി അധികാരം ഒഴിയണമെന്ന് രമേശ് ചെന്നിത്തില