ഇരുണ്ട ചർമം ഉള്ളവരുടെ അഭിനയം മാത്രം പ്രോത്സാഹിപ്പിക്കപ്പെടുന്നു! നല്ല സ്കിൻ ഉള്ളവരെ മൈൻഡ് ആക്കുന്നില്ല; അദിതി രവി | Actress Aditi Ravi says Only dark or dull skinned people are encouraged and celebrating to act, People with fair skin are not considered Malayalam news - Malayalam Tv9

Aditi Ravi: ഇരുണ്ട ചർമം ഉള്ളവരുടെ അഭിനയം മാത്രം പ്രോത്സാഹിപ്പിക്കപ്പെടുന്നു! നല്ല സ്കിൻ ഉള്ളവരെ മൈൻഡ് ആക്കുന്നില്ല; അദിതി രവി

Published: 

01 Dec 2025 11:42 AM

Aditi Ravi: ഉദാഹരണമായി നിമിഷ സജയനയാണ് പലരും നടിയുടെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്....

1 / 7എന്നാൽ നടി എന്ന നിലയിൽ അദിതിക്ക് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്ത ചിത്രം അലമാരയാണ്. സണ്ണി വെയിൻ നായകനായ സിനിമയിൽ മുഖ്യ കഥാപാത്രമായി എത്തിയത് അതിഥിയായിരുന്നു.  (Photo: Instagram)

എന്നാൽ നടി എന്ന നിലയിൽ അദിതിക്ക് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്ത ചിത്രം അലമാരയാണ്. സണ്ണി വെയിൻ നായകനായ സിനിമയിൽ മുഖ്യ കഥാപാത്രമായി എത്തിയത് അതിഥിയായിരുന്നു. (Photo: Instagram)

2 / 7

പിന്നീട് നിരവധി ചിത്രങ്ങൾ അഭിനയിച്ചെങ്കിലും വീണ്ടും ശ്രദ്ധ നേടിയത് കുഞ്ചാക്കോ ബോബൻ നായകനായ ചിത്രമായ കുട്ടനാടൻ മാർപാപ്പയാണ്. അത്തരത്തിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അദിതി മലയാള സിനിമയിൽ സജീവമായി. (Photo: Instagram)

3 / 7

ചുരുങ്ങിയ കാലം കൊണ്ട് തന്നെ അഅദിതിക്ക് ഒരു ഫാൻ ബേസും ഉണ്ടാക്കുവാനും സാധിച്ചു. ഇപ്പോഴിതാ ഒരു ഓൺലൈൻ മീഡിയയോട് താരം സിനിമയിലെ ട്രെൻഡിനെ കുറിച്ച് പറഞ്ഞ കാര്യമാണ് ശ്രദ്ധേയമാകുന്നത്. (Photo: Instagram)

4 / 7

ഇരുണ്ട ചർമ്മമുള്ള ആളുകളുടെ അഭിനയം മാത്രമാണ് ഇപ്പോൾ പ്രോത്സാഹിപ്പിക്കപ്പെടുന്നത് എന്നാണ് അതിഥി പറയുന്നത്. സ്കിൻ അല്പം ഡൾ ആണെങ്കിൽ ആ വ്യക്തിയുടെ അഭിനയം പ്രോത്സാഹിപ്പിക്കാൻ ഒരുപാട് പേരുണ്ടാകും. (Photo: Instagram)

5 / 7

വൗ എന്ന് പറയും. എന്നാൽ വെളുത്ത ചർമം അതായത് നല്ല ചർമം ഉള്ള ആളുകളുടെ അഭിനയം അധികം ആരും ശ്രദ്ധിക്കുന്നില്ല എന്നും ആരും തന്നെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നുമാണ് അദിതി പറയുന്നത്.

6 / 7

വൗ എന്ന് പറയും. എന്നാൽ വെളുത്ത ചർമം അതായത് നല്ല ചർമം ഉള്ള ആളുകളുടെ അഭിനയം അധികം ആരും ശ്രദ്ധിക്കുന്നില്ല എന്നും ആരും തന്നെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നുമാണ് അദിതി പറയുന്നത്.

7 / 7

ഇരുണ്ട ചർമ്മമുള്ള ആളുകളുടെ അഭിനയത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ തനിക്ക് വിയോജിപ്പുണ്ട് എന്നും നടി പറയുന്നു.ഇതിനു താഴെ നടിയെ പിന്തുണച്ചു കൊണ്ടാണ് പലരും കമന്റ് ചെയ്യുന്നത്. ചിലർ ഉദാഹരണമായി നിമിഷ സജയനെയും ചൂണ്ടിക്കാട്ടി. മറ്റു ചിലർ നടി പറഞ്ഞ കാര്യം സത്യമാണെന്നും കമന്റ് ചെയ്തു. (Photo: Instagram)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും