Ahaana Krishna: ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ
Ahaana Krishna On Diya Krishna Controversy:ടോക്സിക് മല്ലു എന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഒരു പോസ്റ്റിനെ ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ് സഹോദരിയായ അഹാന കൃഷ്ണ.ഈ വീഡിയോയിൽ ദിയ കൃഷ്ണയെയും ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറിനെയും വിമർശിക്കുന്ന തരത്തിൽ ആയിരുന്നു ആ വീഡിയോ പങ്കിട്ടത്. കൊച്ചിയിൽ നിന്നും മുസ്ലീങ്ങളെല്ലാം നാടുകടത്താൻ ശ്രമിക്കുന്ന നോർത്തിന്ത്യൻ ചേട്ടനും അതിനും പിന്തുണ നൽകിയ പ്രമുഖ ഇൻഫ്ലുവൻ ചേച്ചിക്കും എല്ലാവിധ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒന്നും പറയട്ടെ.........

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി അഹാന കൃഷ്ണയുടെ സഹോദരി ദിയാ കൃഷ്ണ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വിധേയ ആകുന്നത്. അതിനു കാരണം അവർ ഒരു ഇൻഫ്ലുവൻസറിന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ നൽകിയ കമന്റ് ആണ്. ഉത്തരേന്ത്യയിൽ നിന്നുള്ള ഇൻഫ്ലുവൻസർ ആയ അമൃത സിംഗ് ആണ് കൊച്ചിയിലെ മുസ്ലിം സമുദായങ്ങളെ വിമർശിക്കുന്ന രീതിയിലുള്ള സോഷ്യൽ മീഡിയ പോസ്റ്റിട്ടത്. കൊച്ചിയിൽ നിറയെ മുസ്ലീങ്ങളാണ്. (IMAGE CREDIT SOURCE: SOCIAL MEDIA SCREEN GRAB)

മാത്രമല്ല ഫോർട്ട് കൊച്ചിയിലെ കാശി എന്നൊരു റസ്റ്റോറന്റിൽ ഗാന്ധിജിക്കൊപ്പം ജിന്നയുടെ ഫോട്ടോ കണ്ടു ഇത് കേരളമാണോ എന്നിങ്ങനെ വിമർശിച്ചു കൊണ്ടായിരുന്നു പ്രസ്തുത യൂട്യൂബർ രംഗത്തെത്തിയിരുന്നത്. ഇതിനു താഴെ സാഡ് റിയാലിറ്റി എന്നായിരുന്നു നൽകിയ കമന്റ്. ഇതിനു പിന്നാലെ വലിയ വിമർശനങ്ങളാണ് ഉണ്ടായത്. ഇന്ത്യയിലെ മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിച്ചു മതസ്പർദ്ധ വളർത്തി എന്നിങ്ങനെയുള്ള ചർച്ചകൾ പുരോഗമിക്കവേ,

ടോക്സിക് മല്ലു എന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഒരു പോസ്റ്റിനെ ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ് സഹോദരിയായ അഹാന കൃഷ്ണ.ഈ വീഡിയോയിൽ ദിയ കൃഷ്ണയെയും ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറിനെയും വിമർശിക്കുന്ന തരത്തിൽ ആയിരുന്നു ആ വീഡിയോ പങ്കിട്ടത്.

കൊച്ചിയിൽ നിന്നും മുസ്ലീങ്ങളെല്ലാം നാടുകടത്താൻ ശ്രമിക്കുന്ന നോർത്തിന്ത്യൻ ചേട്ടനും അതിനും പിന്തുണ നൽകിയ പ്രമുഖ ഇൻഫ്ലുവൻ ചേച്ചിക്കും എല്ലാവിധ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒന്നും പറയട്ടെ നിങ്ങളുടെ സഹോദരിയുടെ വിവാഹത്തിന് കൊച്ചിയിൽ നിന്ന് ഒരു സിനിമ താരം വന്നിട്ടുണ്ടായിരുന്നു.ദുൽഖർ സൽമാൻ അദ്ദേഹം നിങ്ങളുടെ വീട്ടിലെത്തിയപ്പോൾ ദുൽഖർ മേനോൻ ആയിട്ടാണോ വന്നത് അതോ അയാളെയും നാടുകടത്തുമോ എന്നായിരുന്നു വീഡിയോയിലൂടെ ഇയാൾ പറഞ്ഞത്.

എന്നാൽ ഇതിനു മറുപടിയായി ഇപ്പോൾ അഹാന കൃഷ്ണയാണ് രംഗത്തെത്തിയത്. തന്റെ സഹോദരി പറഞ്ഞ ഒരു കാര്യത്തോടുള്ള പ്രതികരണം എന്ന നിലയിൽ തന്റെ വിവാഹത്തെയും നിങ്ങൾ നിങ്ങളുടെ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ ആ കാര്യവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. നിങ്ങളുടെ യൂസർ നെയിം അന്വർത്തമാക്കുന്ന രീതിയിൽ തന്നെയാണ് താങ്കൾ പെരുമാറുന്നത് തീർത്തും ടോക്സിസ് തന്നെയാണ് താങ്കൾ എന്നാണ് അഹാന മറുപടി നൽകിയിരിക്കുന്നത്.