AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ahaana Krishna: വധു സുന്ദരിയാണ് വരൻ എവിടെ? സോഷ്യൽ മീഡിയെ ഞെട്ടിച്ച് കല്ല്യാണ പെണ്ണായി അഹാന

Ahaana Krishna Bridal Makeover: ബ്രൈഡൽ ഫോട്ടോഷൂട്ടുമായി ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അഹാന. ചിത്രങ്ങൾ ഏറെ ശ്രദ്ധനേടികൊണ്ടിരിക്കുകയാണ്. നിരവധി രസകരമായ കമൻ്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്. വധു സുന്ദരിയാണ് വരൻ എവിടെ എന്നടക്കം ചോദ്യങ്ങളാണുയരുന്നത്. മൂഹമാധ്യമത്തിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നുകഴിഞ്ഞു.

Neethu Vijayan
Neethu Vijayan | Published: 04 Dec 2024 | 11:11 AM
സോഷ്യൽ മീഡിയയിൽ സജീവമായ കുടുംബമാണ് കൃഷ്ണകുമാറിൻ്റേത്. മൂത്ത മകളായ അഹാന കൃഷ്ണ സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ഒരാളാണ്. 30 ലക്ഷത്തിൽ അധികം ആളുകളും അഹാനയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്. യാത്ര പോയതിന്റെ വിശേഷങ്ങളും വീട്ടിലെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം അഹാന ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. (Image Credits: Instagram)

1 / 6
ഇപ്പോഴിതാ ബ്രൈഡൽ ഫോട്ടോഷൂട്ടുമായി ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അഹാന. ചിത്രങ്ങൾ ഏറെ ശ്രദ്ധനേടികൊണ്ടിരിക്കുകയാണ്. നിരവധി രസകരമായ കമൻ്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്. വധു സുന്ദരിയാണ് വരൻ എവിടെ എന്നടക്കം ചോദ്യങ്ങളാണുയരുന്നത്. (Image Credits: Instagram)

2 / 6
ക്രിസ്ത്യൻ വധുവായി അണിഞ്ഞൊരുങ്ങിയ അഹാനയുടെ മനോഹരമായ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിക്കുന്നത്. ലൈറ്റ് ഷെയ്ഡ് പേസ്റ്റൽ നിറത്തിലുള്ള നെറ്റ് സാരിയിൽ മിനിമൽ ആഭരണങ്ങൾ ധരിച്ചാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. (Image Credits: Instagram)

3 / 6
എംബ്രോയിഡറി വർക്കുകളുള്ള നെറ്റ് സാരിക്ക് മാച്ചിങ്ങയായി ഹാഫ്സ്ലീവ് നെറ്റ് ബ്ലൗസാണ് ധരിച്ചിരിക്കുന്നത്. കല്ലുകൾ പതിച്ച ചോക്കറും വളകളുമാണ് ആഭരണമായിട്ടുള്ളത്. ഒപ്പം മിനിമൽ മേക്കപ്പും അഹാനയെ കൂടുതൽ സുന്ദരിയാക്കി. (Image Credits: Instagram)

4 / 6
'ഞാനും എനിക്കുള്ളിലെ വധുവും' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നുകഴിഞ്ഞു. (Image Credits: Instagram)

5 / 6
അഹാനയെ ആഭിനന്ദിച്ചുകൊണ്ടും ചില ചോദ്യങ്ങൾ ഉയർത്തിയും ആരാധകരുടെ കമന്റുകളുമെത്തി. ഇനി എന്നാണ് ആ ദിവസം വരിക എന്നാണ് ആരാധകരിലൊരാൾ കമന്റ് ചെയ്തത്. (Image Credits: Instagram)

6 / 6