AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Turmeric Benefits: പാലിൽ മഞ്ഞൾ ചേർത്ത് കുടിച്ചാൽ ഉണ്ടാകുന്ന അത്ഭുത മാറ്റങ്ങൾ

Health Benefits Of Drinking Turmeric Milk: മഞ്ഞളിൽ ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റി-ബാക്ടീരിയൽ, ആൻ്റി-വൈറൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ സീസണൽ ജലദോഷം, ചുമ, തൊണ്ടവേദന, വിട്ടുമാറാത്ത പനി എന്നിവയ്‌ക്കെതിരെ പോരാടാൻ നമ്മുടെ ശരീരത്തെ പ്രാപ്തമാക്കുന്നു. മഴക്കാലത്തും തണുപ്പുകാലത്തും ഉണ്ടാകുന്ന പലതരം ഇൻഫെക്ഷനുകളെ അകറ്റി നിർത്താനും മഞ്ഞൾപ്പാൽ മികച്ചൊരു ഔഷധമാണ്. മഞ്ഞളിലെ ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ശരീരത്തിനകത്തുണ്ടാകുന്ന വീക്കങ്ങളും വേദനകളും കുറയ്ക്കാൻ സഹായിക്കുന്നു.

Neethu Vijayan
Neethu Vijayan | Published: 03 Jul 2026 | 10:22 AM
പലരും പറഞ്ഞുകേട്ടിട്ടുള്ള ഒന്നാണ് പാലിൽ അല്പം മഞ്ഞൾ ചേർത്ത് കുടിക്കൂ എന്നത്. ഇതിൻ്റെ യഥാർത്ഥ ​ഗുണത്തെപ്പറ്റി അറിവില്ലാത്തതെ പലപ്പോഴും ഇത് കുടിക്കാൻ നമ്മൾ മടിക്കുന്നു. മഞ്ഞൾപ്പാൽ രാത്രി ഉറങ്ങുന്നതിന് മുൻപ് കുടിക്കുന്നത് പണ്ടുകാലം മുതലേ നമ്മുടെ മുത്തശ്ശിമാർ പറഞ്ഞുതരുന്ന ഒരു ശീലമാണ്. വെറുമൊരു നാട്ടുചികിത്സ എന്നതിലുപരി, മഞ്ഞളിൽ അടങ്ങിയിരിക്കുന്ന 'കുർക്കുമിൻ' എന്ന ഘടകത്തിന് നിരവധി ഔഷധഗുണങ്ങളുണ്ടെന്നതാണ് സത്യം. (Image Credit Source: Getty Images)

1 / 5
മഞ്ഞളിൽ ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റി-ബാക്ടീരിയൽ, ആൻ്റി-വൈറൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ സീസണൽ ജലദോഷം, ചുമ, തൊണ്ടവേദന, വിട്ടുമാറാത്ത പനി എന്നിവയ്‌ക്കെതിരെ പോരാടാൻ നമ്മുടെ ശരീരത്തെ പ്രാപ്തമാക്കുന്നു. മഴക്കാലത്തും തണുപ്പുകാലത്തും ഉണ്ടാകുന്ന പലതരം ഇൻഫെക്ഷനുകളെ അകറ്റി നിർത്താനും മഞ്ഞൾപ്പാൽ മികച്ചൊരു ഔഷധമാണ്. മഞ്ഞളിലെ ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ശരീരത്തിനകത്തുണ്ടാകുന്ന വീക്കങ്ങളും വേദനകളും കുറയ്ക്കാൻ സഹായിക്കുന്നു.

2 / 5
സന്ധിവേദന, വാതവേദന, പേശിവേദന എന്നിവ അനുഭവിക്കുന്നവർ ദിവസവും മഞ്ഞൾപ്പാൽ കുടിക്കുന്നത് വേദനയ്ക്ക് ആശ്വാസം നൽകും. രാത്രിയിൽ കിടക്കാൻ നേരം മഞ്ഞൾപ്പാൽ കുടിക്കുന്നത് ഉറക്കമില്ലായ്മ പരിഹരിക്കാൻ സഹായിക്കും. പാലിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകളും മഞ്ഞളും ചേരുമ്പോൾ തലച്ചോറിന് ശാന്തത ലഭിക്കുകയും, മനസ്സിനെ അനാവശ്യ സ്ട്രെസ്സിൽ നിന്നും ടെൻഷനിൽ നിന്നും മുക്തമാക്കുകയും ചെയ്യുന്നു. ഇതുവഴി സുഖകരവുമായ ഉറക്കം ലഭിക്കും.

3 / 5
വയറ്റിലെ അസ്വസ്ഥതകൾ മാറാനും ദഹനം കൃത്യമാക്കാനും മഞ്ഞൾപ്പാൽ വളരെ നല്ലതാണ്. നെഞ്ചെരിച്ചിൽ, ഗ്യാസ് ട്രബിൾ, വയറുവേദന എന്നിവ കുറയ്ക്കാൻ ഇത് നല്ലതാണ്. കൂടാതെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കി അമിതഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. മഞ്ഞളിലെ ആന്റിഓക്‌സിഡന്റുകൾ രക്തം ശുദ്ധീകരിക്കാനും വളരെ നല്ലതാണ്. ഉള്ളിൽ ചെന്ന് രക്തം ശുദ്ധീകരിക്കുന്നതിലൂടെ ചർമ്മത്തിന് സ്വാഭാവിക തിളക്കം ലഭിക്കുന്നു. മുഖക്കുരു വരുന്നത് തടയാനും ചർമ്മത്തിലെ അണുബാധകൾ മാറാനും നല്ലതാണ്.

4 / 5
മഞ്ഞളിലെ 'കുർക്കുമിൻ' നമ്മുടെ ശരീരം വേഗത്തിൽ ആഗിരണം ചെയ്യണമെങ്കിൽ അതിനൊപ്പം കുരുമുളക് വേണം. അതുകൊണ്ട് മഞ്ഞൾപ്പാൽ തയ്യാറാക്കുമ്പോൾ ഒരു നുള്ള് കുരുമുളക് പൊടി കൂടി ചേർക്കുന്നത് ഇതിന്റെ ഗുണം ഇരട്ടിയാക്കും. പഞ്ചസാരയ്ക്ക് പകരം പ്രകൃതിദത്തമായ തേൻ അല്ലെങ്കിൽ അല്പം പനംകൽക്കണ്ടം മധുരത്തിനായി ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ നല്ലത്.

5 / 5
Follow Us