5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Amazon Prime Video: സിനിമകളും സീരീസുകളും ഇനി എഐ മൊഴിമാറ്റം ചെയ്യും; ആമസോൺ പ്രൈം വിഡിയോയിൽ അമ്പരപ്പിക്കുന്ന ഫീച്ചറെത്തുന്നു

Amazon Prime Video Dubbing: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ ഉള്ളടക്കങ്ങൾ മൊഴിമാറ്റം നടത്തി കാണാനുള്ള ഫീച്ചർ അവതരിപ്പിച്ച് ആമസോൺ പ്രൈം വിഡിയോ. ഫീച്ചറിൻ്റെ പരീക്ഷണ ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്.

abdul-basith
Abdul Basith | Published: 07 Mar 2025 16:34 PM
സാങ്കേതികവിദ്യ കൊണ്ട് ഞെട്ടിക്കാനൊരുങ്ങി ആമസോൺ പ്രൈം വിഡിയോ. സിനിമകളും സീരീസുകളും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ മൊഴിമാറ്റം നടത്തി കാണാനുള്ള ഫീച്ചറാണ് ആമസോൺ പരീക്ഷിക്കുന്നത്. ബുധനാഴ്ചയാണ് ആമസോൺ ഇക്കാര്യം അറിയിച്ചത്. (Image Courtesy - Social Media)

1 / 5
മറ്റ് ഭാഷകളിലുള്ള ഉള്ളടക്കങ്ങൾ എഐ ഉപയോഗിച്ച് സ്വന്തം ഭാഷയിലേക്ക് മൊഴിമാറ്റി അത് കാണാൻ കഴിയുന്ന ഫീച്ചറാണ് ഇത്. ഫീച്ചറിൻ്റെ പരീക്ഷണഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. ഈ സമയത്ത് തിരഞ്ഞെടുക്കപ്പെട്ട സിനിമകളും സീരീസുകളും മാതമേ ഇങ്ങനെ കാണാൻ കഴിയൂ. സമീപഭാവിയിൽ തന്നെ എല്ലാ ഉള്ളടക്കങ്ങളും ഇങ്ങനെ കാണാനാവുമെന്ന് ആമസോൺ പറയുന്നു. (Image Credits - Freepik)

2 / 5
തങ്ങളുടെ സ്ട്രീമിങ് ലൈബ്രറി കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാണ് ഫീച്ചർ അവതരിപ്പിക്കുന്നെതെന്ന് കമ്പനി അറിയിച്ചു. ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലാവും പരീക്ഷണഘട്ടത്തിൽ എഐ മൊഴിമാറ്റം സാധ്യമാവുക. കൂടുതൽ ഭാഷകൾ എപ്പോൾ ഉൾപ്പെടുത്തുമെന്ന് വ്യക്തമല്ല. നിലവിൽ 12 സിനിമകളിലും സീരീസുകളിലുമാണ് എഐ മൊഴിമാറ്റത്തിനുള്ള അവസരമുള്ളത്. (Image Courtesy - Social Media)

3 / 5
സമീപകാലത്തായി പ്രൈം വിഡിയോ എഐ ഫീച്ചറുകൾ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വർഷം എഐ പിന്തുണയോടെയുള്ള എക്സ് -റേ റീകാപ്സ് ഫീച്ചർ പ്രൈം വിഡിയോ അവതരിപ്പിച്ചിരുന്നു. സ്പോയിലറുകൾ ഇല്ലാത്ത വിവരണമാണ് ഇതിലൂടെ അറിയാൻ കഴിയുന്നത്. (Image Courtesy - Social Media)

4 / 5
മുൻപ് തന്നെ എഐ സഹായത്തോടെയുള്ള മൊഴിമാറ്റം വിവിധ രീതിയിൽ ഉപയോഗിക്കപ്പെട്ടിരുന്നു. 2024 ഡിസംബറിൽ യൂട്യൂബ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നു. ഇംഗ്ലീഷിൽ പോസ്റ്റ് ചെയ്യുന്ന പ്രത്യേകതരത്തിലുള്ള വിഡിയോകൾ ഹിന്ദി അടക്കം വിവിധ ഭാഷകളിൽ മൊഴിമാറ്റം നടത്തി കാണാനുള്ള അവസരമാണ് യൂട്യൂബ് ഒരുക്കിയത്. (Image Credits - Freepik)

5 / 5