AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: പാകിസ്താനെതിരായ മത്സരത്തിനായി കാത്തിരിക്കുന്നു; നല്ല പ്രകടനം കാഴ്ചവെക്കാനാവും: സൂര്യകുമാർ യാദവ്

Suryakumar Yadav About Ind vs Pak: പാകിസ്താനെതിരെ കളിക്കാൻ കാത്തിരിക്കുന്നു എന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഈ മാസം 14നാണ് ഇന്ത്യ - പാകിസ്താൻ മത്സരം.

Abdul Basith
Abdul Basith | Published: 11 Sep 2025 | 08:09 AM
ഏഷ്യാ കപ്പിൽ പാകിസ്താനെതിരായ മത്സരത്തിനായി കാത്തിരിക്കുന്നു എന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഏഷ്യാ കപ്പിൽ യുഎഇയ്ക്കെതിരെ തകർപ്പൻ വിജയം നേടിയതിന് പിന്നാലെ നടന്ന പ്രെസൻ്റേഷൻ സെറിമണിയിലാണ് സൂര്യകുമാറിൻ്റെ അഭിപ്രായപ്രകടനം. (Image Courtesy- Social Media)

1 / 5
"ഞങ്ങളെല്ലാവരും ആവേശത്തിലാണ്. നല്ല പ്രകടനം കാഴ്ചവെക്കാനാവുമെന്ന് എല്ലാവരും കരുതുന്നു. അതിലേക്ക് കാത്തിരിക്കുകയാണ്."- സൂര്യകുമാർ യാദവ് പറഞ്ഞു. ഈ മാസം 14നാണ് ഏഷ്യാ കപ്പിലെ ഇന്ത്യ - പാകിസ്താൻ മത്സരം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ മത്സരം നടക്കും.

2 / 5
ഇന്ത്യ പാകിസ്താനെതിരെ കളിക്കുന്നതിൽ വിമർശനങ്ങൾ ശക്തമാണ്. മത്സരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു ആക്ടിവിസ്റ്റ് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജിയും നൽകിയിട്ടുണ്ട്. പൂനെ സ്വദേശിയായ കേറ്റൻ തിരോദ്കർ എന്ന ആക്ടിവിസ്റ്റാണ് സുപ്രീം കോടതിയെ സമീപിച്ചത്.

3 / 5
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ കളിക്കുന്നത് ശരിയല്ലെന്നാണ് പൊതുവായ വിമർശനം. മുൻ താരങ്ങൾ അടക്കമുള്ളവർ ബിസിസിഐക്കെതിരെ രംഗത്തുവന്നു. മത്സരത്തിൽ നിന്ന് ഇന്ത്യ മാറിനിൽക്കണമെന്നതാണ് പൊതുവായി ഉയരുന്ന ആവശ്യം.

4 / 5
എന്നാൽ, ഐസിസി ഇവൻ്റുകളിൽ പാകിസ്താനെതിരായ മത്സരം ബഹിഷ്കരിക്കുകയെന്നത് അസാധ്യമാണെന്ന് ബിസിസിഐ പ്രസിഡൻ്റ് ദേവജിത് സൈകിയ വ്യക്തമാക്കിയിരുന്നു. മത്സരത്തിൽ കളിക്കാതിരുന്നാൽ ഐസിസി നടപടിയെടുക്കുമെന്നാണ് അദ്ദേഹം വിശദീകരിച്ചത്.

5 / 5