AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IPL Auction 2027: ഐപിഎൽ 2027 മിനി താരലേലം ഡിസംബർ 16-ന് ഗോവയിൽ! ടീമുകൾക്ക് നിർണ്ണായകം നവംബർ 15

IPL Mini Auction 2027: ശ്രീലങ്കയ്‌ക്കെതിരെയുള്ള രണ്ടാം ഏകദിന മത്സരം ബെംഗളൂരുവിൽ നടക്കുമ്പോഴാണ് അതേദിവസം ഗോവയിൽ വെച്ച് ഐപിഎൽ ലേല പോരാട്ടങ്ങളും അരങ്ങേറുന്നത്. പത്ത് ഐപിഎൽ ഫ്രാഞ്ചൈസികളും തങ്ങൾ നിലനിർത്തുന്നതും റിലീസ് ചെയ്യുന്നതുമായ കളിക്കാരുടെ അന്തിമ പട്ടിക നവംബർ 15-നകം ബിസിസിഐക്ക് സമർപ്പിക്കണം.

IPL Auction 2027: ഐപിഎൽ 2027 മിനി താരലേലം ഡിസംബർ 16-ന് ഗോവയിൽ! ടീമുകൾക്ക് നിർണ്ണായകം നവംബർ 15
Ipl Auction 2027Image Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 26 Oct 2026 | 07:58 PM

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL 2027) ഇരുപതാം സീസണിലേക്കുള്ള മിനി താരലേലത്തിൻ്റെ തീയതി പ്രഖ്യാപിച്ച് ബിസിസിഐ. ഒരു ദിവസം നീളുന്ന ഇത്തവണത്തെ മിനി ലേലം ഡിസംബർ 16-ന് ഗോവയിൽ വെച്ചാണ് നടക്കുക. ശ്രീലങ്കയ്‌ക്കെതിരെയുള്ള രണ്ടാം ഏകദിന മത്സരം ബെംഗളൂരുവിൽ നടക്കുമ്പോഴാണ് അതേദിവസം ഗോവയിൽ വെച്ച് ഐപിഎൽ ലേല പോരാട്ടങ്ങളും അരങ്ങേറുന്നത്. പത്ത് ഐപിഎൽ ഫ്രാഞ്ചൈസികളും തങ്ങൾ നിലനിർത്തുന്നതും റിലീസ് ചെയ്യുന്നതുമായ കളിക്കാരുടെ അന്തിമ പട്ടിക നവംബർ 15-നകം ബിസിസിഐക്ക് സമർപ്പിക്കണം. ഐപിഎൽ അധികൃതർ ഇക്കാര്യം ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്.

റിട്ടൻഷൻ പൂർത്തിയായ ശേഷം ലേലത്തിനായി രജിസ്റ്റർ ചെയ്ത കളിക്കാരുടെ സമ്പൂർണ്ണ വിവരങ്ങൾ ബിസിസിഐ ഫ്രാഞ്ചൈസികൾക്ക് കൈമാറും. ഫ്രാഞ്ചൈസികൾ ആവശ്യപ്പെടുന്ന കളിക്കാരുടെ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട അന്തിമ പട്ടികയും ലേല സെറ്റുകളും, ലേലത്തിന് കൃത്യം ഒരു ആഴ്ച മുൻപ് പുറത്തുവിടും. ഗോവയിലെ ഐടിസി ഗ്രാൻഡ് ഗോവ ഹോട്ടലിൽ വെച്ചാണ് ഒരു ദിവസം നീണ്ടുനിൽക്കുന്ന മിനി ലേലം നടക്കുന്നത്.

ALSO READ: ഫുട്ബോൾ ലോകം കാത്തിരിക്കുന്ന രാത്രി! ആരു നേടും ബാലണ്‍ ഡി ഓര്‍? എപ്പോൾ, എവിടെ കാണാം?

ഐപിഎൽ ട്രേഡിങ് വിൻഡോ

കഴിഞ്ഞ സീസൺ അവസാനിച്ചതിന് ശേഷം ഇതുവരെ ഐപിഎല്ലിൽ പ്രമുഖ ടീമുകൾ തമ്മിൽ രണ്ട് പ്രധാന താരകൈമാറ്റങ്ങളാണ് നടന്നിരിക്കുന്നത്. ജൂണിൽ നടന്ന ആദ്യ ബിഗ് ട്രേഡിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റൻ ഋഷഭ് പന്ത് തന്റെ പഴയ തട്ടകമായ ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തി. പകരം ഡൽഹിയുടെ മുൻനിര ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിനെ ലഖ്‌നൗവും സ്വന്തമാക്കുകയായിരുന്നു.

ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർ നടരാജനെ സൺറൈസേഴ്‌സ് ഹൈദരാബാദിന് കൈമാറി. പകരം സൺറൈസേഴ്‌സിന്റെ അൺക്യാപ്ഡ് ലെഗ് സ്പിന്നർ സീഷാൻ അൻസാരിയെ ഡൽഹി ടീമിലെത്തിച്ചു. ഐപിഎൽ നിയമപ്രകാരം സീസൺ കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ആരംഭിക്കുന്ന ട്രേഡിങ് വിൻഡോ താരലേലത്തിന് കൃത്യമായി ഒരാഴ്ച മുൻപ് വരെ പ്രവർത്തിക്കും. കളിക്കാരുടെ നിലവിലെ പ്രതിഫലവും ഫ്രാഞ്ചൈസികളുടെ പരസ്പര ധാരണയും അനുസരിച്ചാണ് ക്യാഷ്/പ്ലെയർ സ്വാപ്പ് ട്രേഡുകൾ ബിസിസിഐ അംഗീകരിക്കുന്നത്.

ഐപിഎൽ 2027 ടൂർണമെന്റ് എപ്പോൾ?

ഐപിഎൽ 2027 സീസണിന്റെ ഔദ്യോഗിക തീയതികൾ പൂർണ്ണമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മാർച്ച് അവസാനവാരത്തോടെ മത്സരങ്ങൾ ആരംഭിച്ചേക്കുമെന്ന് ചില സൂചനകൾ പുറത്തുവരുന്നുണ്ട്. സെപ്റ്റംബറിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിന് ശേഷം സെക്രട്ടറി ദേവജിത് സൈകിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ടൂർണമെന്റിനായി മാർച്ച് 14 മുതൽ മെയ് 30 വരെയുള്ള വിൻഡോയാണ് പ്രാരംഭ ഘട്ടത്തിൽ ബിസിസിഐയുടെയും ഫ്രാഞ്ചൈസികളുടെയും ചർച്ചകളിൽ പരിഗണനയിലുണ്ടായിരുന്നത്.

ഡിസംബർ 16-ന് ഗോവയിൽ വെച്ച് നടക്കുന്ന മിനി താരലേലത്തിന് തൊട്ടുപിന്നാലെ ടൂർണമെന്റിന്റെ സമ്പൂർണ്ണ മത്സരക്രമവും ഔദ്യോഗിക തീയതിയും ബിസിസിഐ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്ലിന്റെ നിലവിലെ സൈക്കിളിലെ അവസാനത്തെ മിനി ലേലമാണ് ഇക്കൊല്ലം നടക്കാൻ പോകുന്നത്. 2028 സീസണിന് മുന്നോടിയായി മെഗാ ലേലം നടന്നേക്കും. അടുത്ത മെഗാ ലേലത്തോടൊപ്പമാണ് ഐപിഎല്ലിന്റെ പുതിയ സംപ്രേഷണാവകാശ കരാറുകളും വരുന്നത്.

English Summary:

Indian Premier League (IPL) 2027 mini-auction will take place in Goa on December 16. The auction will be held nearly a month after the retention deadline of November 15.

Follow Us