ബെംഗളൂരു-ചെന്നൈ വെറും 3 മണിക്കൂറില്‍; റോഡൊക്കെ സൂപ്പറല്ലേ...ഇതുവഴി പോകാം | Bengaluru to Chennai in Just 3 Hours The New Route Changing Road Travel Malayalam news - Malayalam Tv9

Bengaluru-Chennai Travel: ബെംഗളൂരു-ചെന്നൈ വെറും 3 മണിക്കൂറില്‍; റോഡൊക്കെ സൂപ്പറല്ലേ…ഇതുവഴി പോകാം

Published: 

30 Jun 2026 | 10:59 AM

Bengaluru to Chennai Travel Time Drops to 3 Hours With New Expressway Route: ബെംഗളൂരു മുതല്‍ ചെന്നൈ വരെ എക്‌സ്പ്രസ് വേ നിര്‍മിക്കുന്നുണ്ടെങ്കിലും, അതിന്റെ ഉദ്ഘാടനവും അടുത്ത കാലത്ത് ഉണ്ടായേക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 518 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്‌സ്പ്രസ് വേയുടെ പല ഭാഗങ്ങളും ഇതിനകം തുറന്നിട്ടുണ്ടെങ്കിലും, തമിഴ്‌നാട്ടിലും മറ്റും ഇപ്പോഴും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

1 / 5
ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് യാത്ര പോകുന്നുണ്ടോ? ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന ഭയമാണ് ഇരുനഗരങ്ങള്‍ക്കും ഇടയില്‍ യാത്ര ചെയ്യുന്ന ആളുകള്‍ക്ക്. ഇപ്പോഴും നിര്‍മാണം തുടരുന്ന റോഡുകളും കുണ്ടും കുഴിയുമെല്ലാം വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതിനും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിനും കാരണമാകുന്നു. ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലും അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യുന്നവരുടെ എക്കാലത്തെയും സ്വപ്‌നമാണ് വളരെ കുറഞ്ഞ സമയത്തിനുള്ള ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുക എന്നത്. (Image Credit Source: PTI)

2 / 5
ഇതിന് സഹായിക്കാനായി ബെംഗളൂരു മുതല്‍ ചെന്നൈ വരെ എക്‌സ്പ്രസ് വേ നിര്‍മിക്കുന്നുണ്ടെങ്കിലും, അതിന്റെ ഉദ്ഘാടനവും അടുത്ത കാലത്ത് ഉണ്ടായേക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 518 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്‌സ്പ്രസ് വേയുടെ പല ഭാഗങ്ങളും ഇതിനകം തുറന്നിട്ടുണ്ടെങ്കിലും, തമിഴ്‌നാട്ടിലും മറ്റും ഇപ്പോഴും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം ഡിസംബറില്‍ ഉദ്ഘാടനം നടത്തുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും വലിയ പ്രതീക്ഷ വേണ്ടെന്ന നിലപാടാണ് യാത്രക്കാര്‍ക്ക്.

3 / 5
ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അതിവേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന ഒരു റൂട്ട് പരിചയപ്പെട്ടാലോ? ഇതുവഴി വെറും 3 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് ബെംഗളൂരുവില്‍ നിന്ന് ചെന്നൈയില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതാണ്. ബെംഗളൂരുവിലെ ഹോസ്‌കോട്ടെയില്‍ നിന്നുവേണം യാത്ര ആരംഭിക്കാന്‍. ശേഷം ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ വഴി ആന്ധ്രാപ്രദേശിലേക്ക് കടക്കാം. അവിടെ നിന്ന് നിങ്ങള്‍ ചിറ്റൂര്‍-താച്ചൂര്‍ റോഡ് ഉപയോഗിക്കണം.

4 / 5
തിരുപ്പതിയില്‍ നിന്ന് ഭക്ഷണം കഴിച്ച് അല്‍പം വിശ്രമിക്കാവുന്നതാണ്. തുടര്‍ന്ന് തിരുത്തണിയില്‍ എത്തി കാഞ്ചിപൂരം വഴി ചെന്നൈയിലേക്ക് കടക്കാവുന്നതാണ്. ഇവിടെ ഇരുട്ടാകുമ്പോള്‍ സൈന്‍ ബോര്‍ഡ് കാണില്ലെന്നൊരു പ്രശ്‌നമുണ്ട്, അതിനാല്‍ ശ്രദ്ധിച്ച് യാത്ര ചെയ്യണം. ബേതമംഗല-ബൈറെഡ്ഡിപ്പള്ളി വരെയുള്ള ഭാഗങ്ങളില്‍ ചിലപ്പോള്‍ വാഹനങ്ങള്‍ ധാരാളം ഉണ്ടായേക്കാം. എന്നാലും വലിയ കുഴപ്പിമില്ലാതെ യാത്ര ചെയ്യാനാകും.

5 / 5
രാത്രികാല യാത്രകള്‍ തിരഞ്ഞെടുക്കുന്നത് ആയിരിക്കും ഏറ്റവും നല്ലത്. അങ്ങനെയെങ്കില്‍ ബെംഗളൂരുവില്‍ നിന്ന് വെറും മൂന്ന് മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് കാഞ്ചിയില്‍ എത്തിച്ചേരാനാകും. എന്നാല്‍ ഈ റോഡുകളുടെയും പല ഭാഗങ്ങളിലും ഇപ്പോഴും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്, അതിനാല്‍ ചിലയവസരങ്ങളില്‍ യാത്രയ്ക്ക് ബുദ്ധിമുട്ട് ഉണ്ടായേക്കാം.

Follow Us
ബലേനോ ഫേസ് ലിഫ്റ്റ് മോഡൽ ഉടൻ
അറിയുമോ? 2 പ്രധാനമന്ത്രിമാർ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയിട്ടില്ല
രാത്രി വൈകി ഭക്ഷണം കഴിക്കാറുണ്ടോ? കരളിന്റെ പണി പാളും!
ദിവസം 1.5GB ഡാറ്റ കിട്ടുന്ന ജിയോ റീച്ചാർജ് പ്ലാനുകൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു