Indoor Plants: സ്നേക്ക് പ്ലാന്റ് മാത്രമല്ല, വീടിനുള്ളിൽ മോടി കൂട്ടാൻ ഈ ഇൻഡോർ പ്ലാന്റ്സും സഹായിക്കും
Tall Indoor Plants: വീടിന്റെ ഇന്റീരിയർ ഭംഗി വർദ്ധിപ്പിക്കാൻ ഏറ്റവും എളുപ്പവഴി ചെടികൾ വളർത്തുക എന്നതാണ്. വീടിനുള്ളിൽ 5 മുതൽ 10 അടി വരെ ഉയരത്തിൽ വളരുന്ന വലിയ ചെടികൾ മുറികൾക്ക് ഒരു പ്രത്യേക ഭംഗിയാണ് നൽകുന്നത്. അവരിൽ ചിലരെ പരിചയപ്പെട്ടാലോ....

ഇൻഡോർ പ്ലാന്റുകളിൽ സാധാരണയായി കണ്ടുവരുന്നവയാണ് അരിക്ക പാം. ഈ ചെടി വീടിനുള്ളിൽ ഒരു ട്രോപ്പിക്കൽ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കും. നേരിട്ടല്ലാത്ത സൂര്യപ്രകാശം ലഭിക്കുന്നയിടങ്ങളിൽ വയ്ക്കാവുന്നതാണ്. ഭംഗിക്ക് പുറമെ, വീടിനുള്ളിലെ വായു ശുദ്ധീകരിക്കാനും അന്തരീക്ഷത്തിലെ ഈർപ്പം നിലനിർത്താനും അരിക്ക പാം സഹായിക്കും

ഇന്റീരിയർ ഡിസൈനർമാരുടെ പ്രിയപ്പെട്ട ഇൻഡോർ പ്ലാന്റാണ് ഫിഡിൽ ലീഫ് ഫിഗ്. വയലിന്റെ ആകൃതിയുള്ള വലിയ ഇലകളാണ് ഇതിന്റെ പ്രത്യേകത. ശരിയായ പരിചരണം ലഭിച്ചാൽ 6 മുതൽ 10 അടി വരെ ഉയരത്തിൽ വരെ ഇവ വളരുന്നതാണ്.

വീടിനകം മനോഹരമാക്കാൻ സഹായിക്കുന്ന മറ്റൊരു ചെടിയാണ് റബർ പ്ലാന്റ്. അനുകൂല സാഹചര്യങ്ങളിൽ ഇവ 8-10 അടി വരെ ഉയരത്തിൽ വളരാറുണ്ട്. മിതമായ സൂര്യപ്രകാശവും ഇടയ്ക്കിടെയുള്ള നനയും മാത്രം മതിയാകും എന്നതിനാൽ ഇത് പരിപാലിക്കാനും വളരെ എളുപ്പമാണ്.

സാധാരണയായി കാണുന്നതും ഡിമാൻഡുള്ളതുമായ ഇൻഡോർ പ്ലാന്റാണ് സ്നേക് പ്ലാന്റ്. ഏറ്റവും കുറഞ്ഞ പരിചരണം ആവശ്യമുള്ള ഉയരമുള്ള ചെടിയാണിത്. നേരെ മുകളിലേക്ക് വളരുന്ന ഇതിന്റെ വാൾ പോലെയുള്ള ഇലകൾ മുറികൾക്ക് ഒരു മോഡേൺ ലുക്ക് നൽകും. വെളിച്ചത്തിലും വെള്ളത്തിലും ഇവ നടാവുന്നതാണ്. ഫർണിച്ചറുകൾക്കിടയിലോ മുറികളുടെ മൂലയിലോ ഇവ വയ്ക്കാം.

വിള്ളലുകളും സുഷിരങ്ങളുമായി വ്യത്യസ്ത ആകൃതിയിലെ ഇലകളാൽ ശ്രദ്ധിക്കപ്പെടുന്ന ഒരു വിദേശ ഇൻഡോർ പ്ലാന്റാണ് മോൺസ്റ്റെറ ഡെലീഷ്യോസ. വീടിനുള്ളിൽ നല്ലൊരു ആകർഷണ കേന്ദ്രമായി മാറാൻ ഇവയ്ക്ക് കഴിയും. അല്പം ഈർപ്പമുള്ള അന്തരീക്ഷത്തിനും നേരിട്ടല്ലാത്ത സൂര്യപ്രകാശത്തിനും അനുയോജ്യം. (Image Credit: Getty Images)