ആർത്തവസമയത്തും ഗർഭകാലത്തും ചിക്കൻ ലിവർ കഴിക്കണം? കാരണങ്ങൾ | Chicken Liver for Women’s Health, Reasons Menstruating And Pregnant Women Should Add This In Diet Malayalam news - Malayalam Tv9

Chicken Liver: ആർത്തവസമയത്തും ഗർഭകാലത്തും ചിക്കൻ ലിവർ കഴിക്കണം? കാരണങ്ങൾ

Published: 

05 Apr 2026 | 09:21 PM

Chicken Liver for Women’s Health: ആർത്തവസമയത്ത് വലിയ തോതിൽ രക്തം നഷ്ടപ്പെടുന്നതിലൂടെ സ്ത്രീകൾക്ക് ക്ഷീണവും തളർച്ചയും ഉണ്ടായേക്കാം. എന്നാൽ ഈസമയത്ത് ചിക്കൻ ലിവറിലെ വിറ്റാമിൻ ബി12 ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുകയും നാഡീവ്യൂഹത്തിന്റെ പ്രവർത്തനം നിലനിർത്തുകയും ചെയ്യുന്നു. ആർത്തവകാലത്തെ മൂഡ് സ്വിങ്സ് കുറയ്ക്കാനും ഇത്തരം ശാരീരക മാറ്റങ്ങളിലൂടെ സാധിക്കും.

1 / 5
കോഴിയിറച്ചി വാങ്ങിയാൽ അവ വൃത്തിയാക്കുമ്പോൾ അതിൻ്റെ ലിവർ എടുത്ത് കളയുന്നവർ ധാരാളമാണ്. ചിലർ കറികളിൽ ചേർത്താലും കഴിക്കുന്നത് വളരെ കുറവാണ്. മറ്റ് ചിലർക്കാകട്ടെ ലിവർ മാത്രമായി കറി വച്ച് കഴിക്കാനും ഇഷ്ടമാണ്. എന്നാൽ ചിക്കൻ്റെ ലിവർ സ്ത്രീകൾ തീർച്ചയായും കഴികേണ്ട ഒന്നാണ്. പ്രത്യേകിച്ച് ​ഗർഭിണികളായവരും ആർത്തവം സമയത്തും. (Image Credits: Getty Images)

2 / 5
ആർത്തവസമയത്തും ഗർഭകാലത്തും സ്ത്രീകളുടെ ശരീരം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇരുമ്പിന്റെ കുറവ്. ഇത് പരിഹരിക്കാൻ പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ തേടുന്നവർക്ക് നവളരെ നല്ലതാണ് ചിക്കൻ ലിവർ. ഈ സമയത്ത് ചിക്കൻ്റെ ലിവർ കഴിക്കുന്നതിലൂടെ സ്ത്രീകൾക്ക് ലഭിക്കുന്ന ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.

3 / 5
സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന വിളർച്ച തടയാൻ ചിക്കൻ ലിവർ വളരെ നല്ലതാണെന്നാണ് പറയപ്പെടുന്നത്. സസ്യഭക്ഷണങ്ങളിൽ നിന്നുള്ള ഇരുമ്പിനേക്കാൾ വേഗത്തിൽ ശരീരം ആഗിരണം ചെയ്യുന്ന 'ഹീം അയൺ' ചിക്കൻ ലിവറിൽ ധാരാളമായ കാണപ്പെടുന്നു. കൂടാതെ ഇത് രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കുകയും അതിലൂടെ വിളർച്ച തടയാനും സാധിക്കുന്നു.

4 / 5
ആർത്തവസമയത്ത് വലിയ തോതിൽ രക്തം നഷ്ടപ്പെടുന്നതിലൂടെ സ്ത്രീകൾക്ക് ക്ഷീണവും തളർച്ചയും ഉണ്ടായേക്കാം. എന്നാൽ ഈസമയത്ത് ചിക്കൻ ലിവറിലെ വിറ്റാമിൻ ബി12 ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുകയും നാഡീവ്യൂഹത്തിന്റെ പ്രവർത്തനം നിലനിർത്തുകയും ചെയ്യുന്നു. ആർത്തവകാലത്തെ മൂഡ് സ്വിങ്സ് കുറയ്ക്കാനും ഇത്തരം ശാരീരക മാറ്റങ്ങളിലൂടെ സാധിക്കും.

5 / 5
അതുപോലെ ഗർഭകാലത്ത് കുഞ്ഞിൻ്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഫോളേറ്റ്. ചിക്കൻ ലിവറിൽ പ്രകൃതിദത്തമായ ഫോളിക് ആസിഡുണ്ട്. ഇത് ഗർഭസ്ഥ ശിശുവിൻ്റെ തലച്ചോറിൻ്റെയും നട്ടെല്ലിൻ്റെയും വികാസത്തിന് സഹായിക്കുകയും ജന്മനാ ഉള്ള വൈകല്യങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. എന്നാൽ ​ഗർഭിണികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഭക്ഷണത്തിൽ മാറ്റം വരുത്തുക.

Follow Us
Viral Video: കിണറ്റിൽ വീണ മൂർഖനെ രക്ഷപെടുത്തി
കണ്ണ് തള്ളുന്ന മഴയും വെള്ളപ്പൊക്കവും, കേരളത്തിലല്ല, തൊട്ടടുത്ത്
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ