AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

തിങ്കളാഴ്ച മുതൽ ക്ഷേമ പെൻഷൻ ​കൈയിൽ കിട്ടും; 1081കോടി രൂപ അനുവദിച്ച് സർക്കാർ

Distribution of welfare pensions will begin in Kerala from Monday: പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ 1081 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ക്ഷേമപെൻഷന് മാത്രം 961.64 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷന് 119.47 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. നേരത്തെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ടു ശതമാനം ഡിഎ/ ഡിആർ അനുവദിച്ചും സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.

തിങ്കളാഴ്ച മുതൽ ക്ഷേമ പെൻഷൻ ​കൈയിൽ കിട്ടും; 1081കോടി രൂപ അനുവദിച്ച് സർക്കാർ
Distribution Of Welfare Pensions Will Begin In Kerala From MondayImage Credit source: Getty Images, PTI
Prasanth Kumar
Prasanth Kumar | Published: 24 Oct 2026 | 09:27 PM

തിരുവനന്തപുരം: കേരളത്തിൽ ക്ഷേമ പെൻഷൻ വിതരണം ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ 1081 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ക്ഷേമപെൻഷന് മാത്രം 961.64 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷന് 119.47 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. നേരത്തെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ടു ശതമാനം ഡിഎ/ ഡിആർ അനുവദിച്ചും സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. നവംബർ ഒന്നാം തീയതി വിതരണം ചെയ്യുന്ന ശമ്പളത്തിനും പെൻഷനുമൊപ്പം ഈ വർധിപ്പിച്ച ഡിഎ/ ഡി.ആർ കൂടി ലഭിക്കും. ഇതിലൂടെ പ്രതിമാസം 96 കോടിരൂപയാണ് സർക്കാരിന് അധികച്ചെലവായി വരുന്നത്.

കെഎസ്ആർടിസി ഡിപ്പോയിൽ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ അഞ്ച് പേർക്ക് ഇടിമിന്നലേറ്റു

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ അഞ്ച് ജീവനക്കാർക്ക് ഇടിമിന്നലേറ്റ് പരിക്ക്. പാറശ്ശാല ഡിപ്പോയിൽ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മിനിസ്റ്റീരിയൽ സ്റ്റാഫുകളായ ശോഭ, രേഖ, സെലിൻ മേരി, ജയ, സ്റ്റേഷൻ മാസ്റ്റർ ഷാബു എന്നിവർക്കാണ് മിന്നലേറ്റത്. ഷാബുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ബാക്കി നാലുപേരെ പാറശ്ശാല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Also Read: റെഡ് അലർട്ടിന് പിന്നാലെ മുൻകരുതൽ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

എഡിജിപി എംആർ അജിത് കുമാറിൻ്റെ സസ്പെൻഷൻ നീട്ടി

തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ പ്രതിഷേധം നടത്തിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച കേസ് അ‌ട്ടിമറിച്ചെന്ന കേസിൽ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാറിൻ്റെ സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടി.

സസ്പെൻഷൻ കാലാവധി മൂന്ന് മാസം പൂർത്തിയായതിന് പിന്നാലെയാണ് വീണ്ടും 120 ദിവസത്തേക്ക് കൂടി സസ്പെൻഷൻ നീട്ടിയിരിക്കുന്നത്. കേസ് അന്വേഷിച്ച ആദ്യ ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയെന്ന് മുൻ അന്വേഷണസംഘം എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. എഡിജിപിയുടെ പൂർണ്ണ അറിവോടെ ഗ്രേഡ് എസ്ഐമാരായ ഗിരീഷും ശ്രീകാന്തും ചേർന്ന് രേഖകളിൽ കൃത്രിമം കാണിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു വെളിപ്പെടുത്തൽ.

ഈ വെളിപ്പെടുത്തലിനെ തുടർന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സസ്പെൻഷൻ ശുപാർശ ചെയ്യുകയും മുഖ്യമന്ത്രി വിഡി സതീശൻ അത് അംഗീകരിക്കുകയുമായിരുന്നു. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അജിത് കുമാറിനെതിരെ സർക്കാരിന്റെ നിർണായക നടപടിയുണ്ടായത്. അജിത് കുമാറുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, അദ്ദേഹം തിരികെ സർവീസിലെത്തുന്നത് അന്വേഷണത്തെ ബാധിക്കും എന്ന നിലപാടിലാണ് സർക്കാർ ഇപ്പോൾ സസ്പെൻഷൻ നീട്ടിയിരിക്കുന്നത്.

English Summary

The distribution of welfare pensions in Kerala will begin on Monday, October 26. The state government has allocated Rs 1,081 crore for this purpose- Rs 961.64 crore for welfare pensions and Rs 119.47 crore for pensions provided through welfare fund boards.

Follow Us