വെളിച്ചെണ്ണ വാങ്ങിയോ? ഇന്നത്തെ വില..... | Coconut Oil Price Hike in Kerala, Find out how much coconut oil costs on 25th September Malayalam news - Malayalam Tv9

Coconut Oil Price: വെളിച്ചെണ്ണ വാങ്ങിയോ? ഇന്നത്തെ വില…..

Published: 

25 Sep 2025 15:51 PM

Coconut Oil Price: ശുദ്ധമായ വെളിച്ചെണ്ണയുടെ വില എപ്പോഴും കൂടുതലായിരിക്കും. ലിറ്ററിന് 390 മുതൽ 420 വരെ രൂപയുള്ള വെളിച്ചെണ്ണ ബ്രാൻഡുകളും പൊതുവിപണിയിൽ ലഭ്യമാണ്.

1 / 5Coconut Oil (38)

Coconut Oil (38)

2 / 5

കേരളത്തിലെ വെളിച്ചെണ്ണ വില വിപണികൾക്കും ബ്രാൻഡുകൾക്കുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. പൊതുവിപണിയിൽ വില കുറയുന്ന പ്രവണതയാണ് കാണുന്നത്. ലിറ്ററിന് ഏകദേശം 390 രൂപ മുതൽ 430 രൂപ വരെയാണ് പലയിടത്തും ചില്ലറ വിൽപന. ചില പ്രദേശങ്ങളിൽ 450 രൂപ വരെയും ഈടാക്കുന്നുണ്ട്. (Image Credit: Getty Images)

3 / 5

കമ്മോഡിറ്റി ഓൺലൈൻ പ്രകാരം കണ്ണൂർ തലശ്ശേരി മാർക്കറ്റിൽ ഇന്ന് ക്വിന്റലിന് (100 കിലോ) 38800 രൂപ മുതൽ 39500 രൂപ വരെയാണ് വില രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, 340 - 360 രൂപ പോലുള്ള കുറഞ്ഞ വിലയ്ക്ക് മറ്റ് എണ്ണകൾ ചേർത്ത വെളിച്ചെണ്ണകൾ വിപണിയിലെത്തുന്നുണ്ട്. (Image Credit: Getty Images)

4 / 5

എന്നാൽ ശുദ്ധമായ വെളിച്ചെണ്ണയുടെ വില എപ്പോഴും കൂടുതലായിരിക്കും. ലിറ്ററിന് 390 മുതൽ 420 വരെ രൂപയുള്ള വെളിച്ചെണ്ണ ബ്രാൻഡുകളും പൊതുവിപണിയിൽ ലഭ്യമാണ്. മില്ലുകളിൽ ചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്ക് അഞ്ഞൂറ് രൂപയ്ക്ക് മുകളിലാണ് വില. (Image Credit: Getty Images)

5 / 5

വെളിച്ചെണ്ണ വിലയ്ക്കൊപ്പം തേങ്ങ വിലയും കുതിക്കുന്നുണ്ട്. മൊത്തവില 65 രൂപയും ചില്ലറ വില്പന വില 75 രൂപയുമാണ്. പൊതിക്കാത്ത തേങ്ങ 25-30 രൂപയ്ക്കും പൊതിച്ച തേങ്ങ കിലോയ്ക്ക് 60 രൂപയ്ക്കുമാണ് കർഷകർ വിൽക്കുന്നത്. (Image Credit: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും