AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IND vs NZ: മൂന്നാം ടി20യിലും ഇഷാനില്ല; വൈഭവ് തുടരും; സഞ്ജു വണ്‍ ഡൗണിലേക്കോ?

Sanju Samson batting position: മൂന്നാം ടി20യില്‍ ഇഷാന്‍ കിഷന്‌ പകരം വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിലെത്തും. സഞ്ജു സാംസണെ വണ്‍ ഡൗണാക്കി, വൈഭവിനെ ഓപ്പണറാക്കുമോയെന്നാണ് ഉയരുന്ന ചോദ്യം. ഇഷാന് പകരം രണ്ടാം ടി20യിലും വൈഭവ് കളിച്ചിരുന്നു. ഓപ്പണറായി മാത്രം കളിച്ച് പരിചയമുള്ള താരത്തെ മൂന്നാം നമ്പറിലാണ് ബാറ്റിങിന് ഇറക്കിയത്.

IND vs NZ: മൂന്നാം ടി20യിലും ഇഷാനില്ല; വൈഭവ് തുടരും; സഞ്ജു വണ്‍ ഡൗണിലേക്കോ?
വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ഗൗതം ഗംഭീർImage Credit source: Indian Cricket Team Facebook
Jayadevan AM
Jayadevan AM | Updated On: 26 Oct 2026 | 01:21 PM

ന്യൂസിലന്‍ഡിനെതിരെ ചൊവ്വാഴ്ച നടക്കുന്ന മൂന്നാം ടി20യിലും ഇഷാന്‍ കിഷന്‍ കളിക്കില്ലെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. ആദ്യ ടി20ക്കിടെ വലതു തുടയുടെ പേശികള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ടാം മത്സരത്തില്‍ താരം കളിച്ചിരുന്നില്ല. ഇഷാന്‍ കിഷന്‍ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെന്നും, ഒക്ടോബര്‍ 27-ന് വെല്ലിങ്ടണില്‍ നടക്കുന്ന മൂന്നാം ടി20യില്‍ കളിക്കില്ലെന്നും ബിസിസിഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇഷാന്റെ ആരോഗ്യസ്ഥിതിയിലെ പുരോഗതി ബിസിസിഐ മെഡിക്കൽ ടീം നിരീക്ഷിച്ചുവരികയാണ്. ഇഷാന്റെ അസാന്നിധ്യത്തില്‍ കുമാര്‍ കുശാഗ്ര ടി20 ടീമിനൊപ്പം തുടരും. മൂന്നാം ടി20യില്‍ ഇഷാന് പകരം വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിലെത്തും. സഞ്ജു സാംസണെ വണ്‍ ഡൗണാക്കി, വൈഭവിനെ ഓപ്പണറാക്കുമോയെന്നാണ് ഉയരുന്ന ചോദ്യം.

ഇഷാന് പകരം രണ്ടാം ടി20യിലും വൈഭവ് കളിച്ചിരുന്നു. ഓപ്പണറായി മാത്രം കളിച്ച് പരിചയമുള്ള താരത്തെ മൂന്നാം നമ്പറിലാണ് ബാറ്റിങിന് ഇറക്കിയത്. എട്ടു പന്തുകള്‍ നേരിട്ട വൈഭവിന് നാലു റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

ബാറ്റിങ് പൊസിഷന്‍ മാറുമോ?

വൈഭവിനെ മൂന്നാമത് കളിപ്പിച്ചതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. സഞ്ജു സാംസണ്‍-അഭിഷേക് ശര്‍മ സഖ്യമായിരുന്നു ആദ്യ രണ്ട് ടി20യിലെയും ഓപ്പണര്‍മാര്‍. ഇരുവരും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ആദ്യ ടി20യില്‍ സഞ്ജുവായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 33 പന്തില്‍ 67 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.

Also Read: Sanju Samson: ഇപ്പോള്‍ എല്ലാവരും സഞ്ജുവിന്റെ നെഞ്ചത്തേക്ക്? വൈഭവ് ഓപ്പണറാകണം, വാദിച്ച് മുന്‍ താരങ്ങള്‍

എന്നാല്‍ രണ്ടാം ടി20യില്‍ സഞ്ജുവിനെ വണ്‍ ഡൗണാക്കി, വൈഭവിനെ ഓപ്പണറായി കളിപ്പിക്കണമായിരുന്നുവെന്ന് വിമര്‍ശിച്ച് മുന്‍ താരങ്ങളായ മുരളി കാര്‍ത്തിക്കും, ആര്‍ അശ്വിനും രംഗത്തെത്തിയിരുന്നു. സീനിയര്‍ താരമെന്ന നിലയിൽ സഞ്ജു സാംസൺ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ തയ്യാറാകണമായിരുന്നുവെന്നായിരുന്നു മുരളി കാര്‍ത്തിക്കിന്റെ വിമര്‍ശനം.

ബിസിസിഐയുടെ അറിയിപ്പ്‌

വൈഭവ് കുട്ടിയാണെന്നും, അവന് മിഡില്‍ ഓര്‍ഡറില്‍ കളിച്ച് പരിചയമില്ലെന്നും, സീനിയര്‍ താരങ്ങള്‍ക്ക് ഏത് റോളിലും കളിക്കാനാകുമെന്നും സോണി സ്പോർട്സ് നെറ്റ്‌വർക്കിലെ മത്സരവിശകലന പരിപാടിയില്‍ മുരളി കാര്‍ത്തിക് അഭിപ്രായപ്പെട്ടു. സഞ്ജു സീനിയറാണെന്നും, ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒട്ടും പരിചിതമല്ലാത്ത പൊസിഷനിലാണ് വൈഭവ് കളിച്ചതെന്നും, ഏഷ്യന്‍ ഗെയിംസിലെ പോലെ സഞ്ജുവായിരുന്നു വണ്‍ ഡൗണായി കളിക്കേണ്ടിയിരുന്നതെന്നും ആര്‍ അശ്വിനും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഓപ്പണറായി മികച്ച രീതിയില്‍ കളിക്കുന്ന സഞ്ജുവിന്റെ ബാറ്റിങ് പൊസിഷന്‍ അമ്മാനമാടരുതെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. വൈഭവിന് വേണ്ടി സഞ്ജുവിന്റെ ബാറ്റിങ് പൊസിഷന്‍ മാറ്റാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാകുമോയെന്ന് കണ്ടറിയണം.

English Summary

BCCI confirmed that Ishan Kishan will miss Tuesday’s third T20 against New Zealand due to a right thigh muscle injury. Vaibhav Sooryavanshi is expected to retain his spot in the playing XI. Experts like Murali Karthik and R. Ashwin criticized management for playing Vaibhav out of position at number three in the previous match. They suggested that senior player Sanju Samson should move down to accommodate Vaibhav as an opener, sparking debate among fans.

Follow Us