Coconut Oil: വരുന്നത് വൻ വർദ്ധനവ്, വെളിച്ചെണ്ണ വാങ്ങികൂട്ടണോ?
Coconut Oil Price in Kerala: വെളിച്ചെണ്ണ മാത്രമല്ല, കേരളത്തിൽ തേങ്ങ വിലയും താഴുന്നുണ്ട്. സംസ്ഥാനത്ത് അധികമായി തേങ്ങ എത്തുന്നത് കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുമാണ്.

അടുക്കളയിലെ പ്രധാനിയായ വെളിച്ചെണ്ണയുടെ വില കുറഞ്ഞതോടെ മലയാളികൾ ആശ്വാസത്തിലാണ്. അഞ്ഞൂറ് കടന്ന വെളിച്ചെണ്ണ വില നിലവിൽ മുന്നൂറ് രൂപയ്ക്കടുത്ത് ലഭ്യമാണ്. എന്നാൽ പതുങ്ങിയത് വില കുതിക്കാനാണോ, വെളിച്ചെണ്ണ വാങ്ങി സൂക്ഷിക്കണോ എന്ന സംശയമുള്ളവരുമുണ്ട്. (Image Credit: Getty Images)

എന്നാൽ വെളിച്ചെണ്ണ വില അടുത്തൊന്നും കുതിക്കില്ല എന്ന സൂചനയാണ് വ്യാപാരികൾ തരുന്നത്. മാത്രവുമല്ല, വില നൂറിലേക്ക് താഴാനും സാധ്യതയുണ്ട്. തേങ്ങയുടെയും കൊപ്രയുടെയും ലഭ്യത വര്‍ധിപ്പിച്ചതാണ് പൊതുവിപണിയില്‍ വിലകുറയാനിടയായത്. (Image Credit: Getty Images)

നിലവില്‍ 380 മുതല്‍ 400 വരെയായി ആട്ടിയ വെളിച്ചെണ്ണ വില കുറഞ്ഞിട്ടുണ്ട്. വെളിച്ചെണ്ണ മാത്രമല്ല, കേരളത്തിൽ തേങ്ങ വിലയും താഴുന്നുണ്ട്. കിലോക്ക് 80 രൂപ വരെയെത്തി തേങ്ങ നിലവില്‍ 20 മുതല്‍ 25 രൂപ വരെ നിരക്കിൽ പലയിടത്തും വിൽക്കുന്നുണ്ട്. 320 വരെ ഉയര്‍ന്ന കൊപ്ര വില 220ലേക്ക് കുറഞ്ഞിട്ടുണ്ട്. (Image Credit: Getty Images)

ഓണക്കാലത്താണ് വെളിച്ചെണ്ണ വിലയിൽ വൻ മുന്നേറ്റം ഉണ്ടായത്. ഒരു കിലോയ്ക്ക് അഞ്ഞൂറ് രൂപയിലും അധികം വില നൽകേണ്ടിയിരുന്നു, ഉൽപാദന കുറവായിരുന്നു ഇതിന് പ്രധാനകാരണം. ആ അവസ്ഥയിൽ നിന്നാണ് വില ഇത്തരത്തിൽ താഴ്ന്നിരിക്കുന്നത്. (Image Credit: Getty Images)

കേരളത്തിലേക്ക് അധികമായി തേങ്ങ എത്തുന്നത് കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുമാണ്. കേരളത്തിൽ വെളിച്ചെണ്ണ വില കൂടിയതോടെ ഇടനിലക്കാർ കൊപ്രയും തേങ്ങയും പൂഴ്ത്തി വച്ചതും വില കുതിക്കാൻ കാരണമായി. (Image Credit: Getty Images)