AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ എത്ര രൂപ നല്‍കണം? വില ശരിക്ക് നോക്കിക്കോളൂ

Gold price on Sunday, October 12, in Kerala: ഒക്ടോബര്‍ 11 ശനിയാഴ്ചയും സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്കൊരു യാത്ര പോയി. രാജ്യാന്തര വിപണിയില്‍ 4,017.18 ഡോളറിലായിരുന്നു സ്വര്‍ണം ഔണ്‍സിന് കഴിഞ്ഞ ദിവസത്തെ വില. ഇതോടെ കേരളത്തിലും വില ഉയര്‍ന്നു.

shiji-mk
Shiji M K | Published: 12 Oct 2025 09:00 AM
ബെല്ലും ബ്രേക്കുമില്ലാതെ പോകുന്ന സ്വര്‍ണത്തെ കണ്ട് മൂക്കത്ത് വിരല്‍ വെക്കുകയാണ് മാലോകരെല്ലാം. എന്തിനാണിത്ര ധൃതിയെന്ന് സ്വര്‍ണത്തോട് ചോദിക്കാത്തവരായി ഇന്ന് ആരാണുള്ളത്. ഞാന്‍ വിവാഹം കഴിക്കാന്‍ പോകുമ്പോള്‍ സ്വര്‍ണവില കൂടിയെന്നും പറഞ്ഞ് എത്രയെത്ര പോസ്റ്റുകളും ട്രോളുകളും റീലുകളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. അതെ, സ്വര്‍ണം ഇന്ന് അത്ര ചെറിയ സംഗതിയൊന്നുമല്ല, പുത്തന്‍ ഒത്തിരി ചെലവാക്കിയെങ്കില്‍ മാത്രമേ ഒരു ഗ്രാം സ്വര്‍ണമെങ്കിലും സ്വന്തമാക്കാന്‍ സാധിക്കൂ. (Image Credits: Getty Images)

1 / 6
ഒക്ടോബര്‍ 11 ശനിയാഴ്ചയും സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്കൊരു യാത്ര പോയി. രാജ്യാന്തര വിപണിയില്‍ 4,017.18 ഡോളറിലായിരുന്നു സ്വര്‍ണം ഔണ്‍സിന് കഴിഞ്ഞ ദിവസത്തെ വില. ഇതോടെ കേരളത്തിലും വില ഉയര്‍ന്നു.

2 / 6
ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ചത് 11,390 രൂപയും, പവന് 400 രൂപ വര്‍ധിച്ച് 91,120 രൂപയിലേക്കും വിലയെത്തി. ഇന്ന് ഒക്ടോബര്‍ 12 ഞായര്‍, സ്വാഭാവികമായും ഇന്ന് സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ സംഭവിക്കില്ല. അതിനാല്‍ ശനിയാഴ്ചയിലെ വിലയില്‍ തന്നെയാണ് വില്‍പന നടക്കുക.

3 / 6
എന്നാല്‍ സ്വര്‍ണം വാങ്ങിക്കുമ്പോള്‍ അതിന്റെ വില മാത്രം നല്‍കിയാല്‍ പോരല്ലോ, ജിഎസ്ടി, പണികൂലി, ഹോള്‍മാര്‍ക്ക് ചാര്‍ജ് അങ്ങനെ പണം ഉയരുന്ന വഴികള്‍ നിരവധി. ഇന്നത്തെ ദിവസം ഒരു പവന്‍ അല്ലെങ്കില്‍ ഒരു ഗ്രാം സ്വര്‍ണം വാങ്ങിക്കാന്‍ നിങ്ങള്‍ എത്ര രൂപ ചെലവഴിക്കണമെന്ന് അറിയാമോ?

4 / 6
3 ശതമാനമാണ് സ്വര്‍ണത്തിന്റെ ജിഎസ്ടി, ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് 3 മുതല്‍ 35 ശതമാനം വരെ പണികൂലിയും ഉണ്ടാകും. 53.10 രൂപയാണ് ഹോള്‍മാര്‍ക്ക് ചാര്‍ജ്. അങ്ങനെയെങ്കില്‍ 22 കാരറ്റ് സ്വര്‍ണാഭരണം 10 ശതമാനം പണികൂലി ഉള്ളത് വാങ്ങിക്കാന്‍ 1.03 ലക്ഷം രൂപയോളം വേണം. ഗ്രാമിന് 12,910 രൂപയും ചെലവ് വരും.

5 / 6
നിങ്ങള്‍ വാങ്ങിക്കുന്ന ആഭരണത്തിന്റെ പണികൂലി 5 ശതമാനമാണെങ്കില്‍ ഒരു പവന് 98,600 രൂപയും ഗ്രാമിന് 12,325 രൂപയുമാണ് വേണ്ടി വരുന്നത്. ഓരോ മോഡല്‍ ആഭരണങ്ങള്‍ക്കും അനുസരിച്ച് പണികൂലി മാറുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

6 / 6