AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Turbo Movie Budget: ടർബോയുടെ ബജറ്റ് 70 കോടിയാണോ? സംവിധായകൻ വൈശാഖ് പറയുന്നു ഇത്രയെന്ന്

Vysakh About Turbo Movie Budget: നിലവിൽ ഒടിടിയിൽ സ്ട്രീമിങ്ങിന് ഒരുങ്ങിയിരിക്കുകയാണ് ചിത്രം. ആദ്യം ജൂലൈയിൽ ഒടിടിയിൽ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ജൂലൈയിൽ ചിത്രം എത്തില്ലെന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നിരുന്നു.

Neethu Vijayan
Neethu Vijayan | Published: 16 Jul 2024 | 07:57 PM
തിയേറ്ററിൽ മികച്ച നേട്ടവും പ്രേക്ഷക പ്രതികരണവും നേടിയ മമ്മൂട്ടി ചിത്രമാണ് 'ടർബോ'. പ്രായത്തെ വെല്ലുന്ന മമ്മൂക്കയുടെ മാസ് ഫൈറ്റ് തന്നെയാണ് പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ പിടിച്ചിരുത്തിയത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ പ്രൊഡക്‌ഷൻ കോസ്റ്റ് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ വൈശാഖ്. (Image Credits: Social Media)

1 / 5
ടർബോയുടെ ബജറ്റിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പല ചർച്ചകളും നടന്നിരുന്നു. മമ്മൂട്ടിയുടെ സാലറി ഇല്ലാതെ ചിത്രം ഇരുപത് കോടി രൂപയ്ക്ക് തീർക്കണമെന്നായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് സംവിധായകൻ പറയുന്നു. എന്നാൽ പ്രോസസിൽ വിചാരിക്കാത്ത ചില പ്രശ്നങ്ങളുണ്ടായതായും കൂടാതെ ‌ആക്ഷൻ സ്വീക്വൻസുകൾ ഷൂട്ട് ചെയ്യാൻ അധികം ദിവസങ്ങൾ വേണ്ടി വന്നുവെന്നുമാണ് വൈശാഖ് പറയുന്നത്. (Image Credits: Social Media)

2 / 5
80 ദിവസത്തിൽ പൂർത്തിയാക്കണമെന്ന് വിചാരിച്ച ചിത്രം 104 ദിവസം കൊണ്ടാണ് പൂർത്തീകരിച്ചത്. അങ്ങനെ തന്റെ അറിവിൽ 23.5 കോടി രൂപയാണ് ടർബോയുടെ ബജറ്റെന്നും വൈശാഖ് വ്യക്തമാക്കി. മമ്മൂക്കയുടെ ശമ്പളം ഒഴിച്ചുള്ള കണക്കാണ് സംവിധായകൻ വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം റിട്ടേൺസും ലാഭവും നിർമ്മാതാവിനു മാത്രമേ പറയാൻ പറ്റുകയുള്ളൂ എന്നും വൈശാഖ് പറഞ്ഞു. (Image Credits: Social Media)

3 / 5
മിഥുൻ മാനുവൽ തോമസിൻ്റേതാണ് ടർബോയുടെ തിരക്കഥ. കൂടാതെ മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രംകൂടിയാണിത്. ആ​ഗോള ബോക്സ് ഓഫീസിൽ ചിത്രം 70 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് കണക്ക്. രാജ് ബി ഷെട്ടി, സുനിൽ, കബീർ ദുഹാൻ സിംഗ്, അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കർ, ശബരീഷ് വർമ്മ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ എത്തിയിരിക്കുന്നത്. (Image Credits: Social Media)

4 / 5
നിലവിൽ ഒടിടിയിൽ സ്ട്രീമിങ്ങിന് ഒരുങ്ങിയിരിക്കുകയാണ് ചിത്രം. ആദ്യം ജൂലൈയിൽ ഒടിടിയിൽ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ജൂലൈയിൽ ചിത്രം എത്തില്ലെന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിൻ്റെ ഒടിടി അവകാശങ്ങൾ നേടിയിരിക്കുന്നത് സോണി ലിവാണ്. (Image Credits: Social Media)

5 / 5