മധുരക്കിഴങ്ങ് ഉണ്ടോ? സ്പെഷ്യൽ ഗുലാബ് ജാമുൻ ഇനി വീട്ടിൽ ഉണ്ടാക്കാം! ഇന്ന് തന്നെ ട്രൈ ചെയ്യൂ | Diwali 2026 Recipe: Have some sweet potatoes, Now you can make special madhura kizhangu Gulab Jamun at home try today Malayalam news - Malayalam Tv9

Diwali 2026 Recipe: മധുരക്കിഴങ്ങ് ഉണ്ടോ? സ്പെഷ്യൽ ഗുലാബ് ജാമുൻ ഇനി വീട്ടിൽ ഉണ്ടാക്കാം! ഇന്ന് തന്നെ ട്രൈ ചെയ്യൂ

Published: 

26 Oct 2026 | 06:33 PM

Diwali 2026 Sweet Potato Gulab Jamun Recipe: ദീപാവലിക്ക് പതിവ് ഗുലാബ് ജാമുനകൾക്ക് പകരം തികച്ചും വ്യത്യസ്തവും അതിശയകരവുമായ ഒരു രുചി പ്രതീക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ കടകളിൽനിന്ന് മാവ് വാങ്ങിച്ചു ഉണ്ടാക്കുന്ന പകരം വളരെ സ്വാദിഷ്ടമായ ഒരു മധുരക്കിഴങ്ങ് ഗുലാബ് ജാമുൻ തയ്യാറാക്കി നോക്കൂ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പലഹാരം നിങ്ങൾ സാധാരണ ഉണ്ടാക്കുന്ന ഗുലാബ് ജാമുനെക്കാൾ വളരെ രുചികരമാണ്.ഈ വിഭാഗം തയ്യാറാക്കാൻ പ്രധാനമായ ചേരുവകൾ ഗുലാബ് ജാമുനായി ഇടത്തരം വലിപ്പത്തിലുള്ള വേവിച്ചുടച്ച മധുരക്കിഴങ്ങ്..........

1 / 5
ഈ ദീപാവലിക്ക് പതിവ് ഗുലാബ് ജാമുനകൾക്ക് പകരം തികച്ചും വ്യത്യസ്തവും അതിശയകരവുമായ ഒരു രുചി പ്രതീക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ കടകളിൽനിന്ന് മാവ് വാങ്ങിച്ചു ഉണ്ടാക്കുന്ന പകരം വളരെ സ്വാദിഷ്ടമായ ഒരു മധുരക്കിഴങ്ങ് ഗുലാബ് ജാമുൻ തയ്യാറാക്കി നോക്കൂ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പലഹാരം നിങ്ങൾ സാധാരണ ഉണ്ടാക്കുന്ന ഗുലാബ് ജാമുനെക്കാൾ വളരെ രുചികരമാണ്.(IMAGE CREDIT SOURCE: SOCIAL MEDIA)

2 / 5
 ഈ വിഭാഗം തയ്യാറാക്കാൻ പ്രധാനമായ ചേരുവകൾ ഗുലാബ് ജാമുനായി ഇടത്തരം വലിപ്പത്തിലുള്ള വേവിച്ചുടച്ച മധുരക്കിഴങ്ങ്, രണ്ട് ടേബിൾ സ്പൂൺ, മൈദയോ ഗോതമ്പുമാവോ ഒരു നുള്ള് ബേക്കിംഗ് പൗഡർ, അര ടീസ്പൂൺ നെയ്യ് എന്നിവ ആവശ്യമാണ്. കൂടാതെ പഞ്ചസാര സിറപ്പ് തയ്യാറാക്കാനായി ഒരു കപ്പ് പഞ്ചസാര, അരക്കപ്പ് വെള്ളം, കുറച്ച് തുള്ളി റോസ് എസൻസ്, ഒരു നുള്ള കുങ്കുമപ്പൂവ്, രണ്ട് ഏലയ്ക്ക എന്നിവയും കരുതുക.

3 / 5
ആദ്യം തന്നെ ഒരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് ചൂടാക്കി ലയിപ്പിച്ച് എടുക്കുക ഇതിലേക്ക് ഏലക്കാപ്പൊടി, റോസ് എസൻസ്, കുങ്കുമപ്പൂവ് എന്നിവ ചേർത്ത് രണ്ടു മിനിറ്റ് തിളപ്പിച്ച് ഓഫ് ചെയ്ത് പാത്രം മൂടിവയ്ക്കുക. തുടർന്ന് വേവിച്ച മധുരക്കിഴങ്ങ നന്നായി ഉടച്ച് അതിലേക്ക് മൈദ, ബേക്കിംഗ് പൗഡർ, നെയ്യ് എന്നിവ ചേർത്ത് വിരലുകൾ ഉപയോഗിച്ച് ചപ്പാത്തി മാവിനേക്കാൾ മൃദുവായി ഇവ കുഴച്ചെടുക്കുക.

4 / 5
 ശേഷം കുഴച്ച മാവ് വിള്ളലുകൾ ഇല്ലാതെ തുല്യ വലിപ്പത്തിലുള്ള ചെറിയ ഉരുള ഉരുളകളായി ഉരുട്ടുക. ഒരു പാനിൽ എണ്ണയോ നെയ്യോ ഒഴിച്ച് ചൂടായ ശേഷം തീ കുറച്ച് ഓരോ ഉരുളകളായിട്ട് സ്വർണ തവിട്ട് നിറമാകുന്ന വരെ വറുത്തെടുക്കുക. ഉരുളകൾ പൊട്ടിപ്പോകാതിരിക്കാൻ എണ്ണയിൽ വച്ച് സ്പൂണ് ഉപയോഗിച്ച് നേരിട്ട് ഇളക്കാതെ പാൻ പതുക്കെ ചലിപ്പിച്ചു കൊടുക്കുക.

5 / 5

 വറുത്തെടുത്ത ജാമുനുകൾ എണ്ണ വറ്റിച്ച് ചൂടുള്ള പഞ്ചസാര സിറപ്പിലേക്ക് ചേർത്ത് രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ കുതിർക്കാനായി വയ്ക്കുക. ശേഷം ജാമുനകൾ നന്നായി സിറപ്പ് കുടിച്ചു മൃദുവായി കഴിഞ്ഞാൽ പാത്രത്തിലേക്ക് മാറ്റി വിളമ്പാം. അങ്ങനെ നിങ്ങളുടെ തികച്ചും വ്യത്യസ്തവും രുചികരവുമായ മധുരക്കിഴങ്ങ് ഗുലാബ് ജാമുൻ വളരെ പെട്ടെന്ന് തയ്യാറായിക്കഴിഞ്ഞു.

Loading...
Unable to load recommendations.
Follow Us
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ