Purple Okra: പച്ചയല്ല, പർപ്പിൾ വെണ്ടക്ക കണ്ടിട്ടുണ്ടോ ? ആരോഗ്യ ഗുണങ്ങളറിഞ്ഞാൽ ആരുമൊന്ന് വാങ്ങിപ്പോകും ! | Everything You Need to Know About Purple Bhindi and Its Health Benefits Malayalam news - Malayalam Tv9

Purple Okra: പച്ചയല്ല, പർപ്പിൾ വെണ്ടക്ക കണ്ടിട്ടുണ്ടോ ? ആരോഗ്യ ഗുണങ്ങളറിഞ്ഞാൽ ആരുമൊന്ന് വാങ്ങിപ്പോകും !

Published: 

06 Jul 2026 | 08:01 PM

Have You Tried Purple Okra? Here Is Why This Colourful Veggie Belongs in Your Diet: പച്ച വെണ്ടക്ക നമ്മൾ മലയാളികൾക്ക് സുപരിചിതമാണ്. എന്നാൽ പർപ്പിൾ നിറത്തിലുള്ള വെണ്ടക്ക നിങ്ങൾ എപ്പോഴെങ്കിലും കഴിച്ചിട്ടുണ്ടോ? നമ്മൂടെ നാട്ടിൽ എപ്പോഴും കിട്ടുന്ന, നമ്മുടെ തൊടികളിൽ വിളയുന്ന പച്ച വെണ്ടക്കയുടെ അത്ര സുലഭമായി ലഭിക്കുന്ന ഒന്നല്ല മജന്ത വെണ്ടക്ക എന്നുകൂടി അറിയപ്പെടുന്ന ഈ പർപ്പിൾ വെണ്ടക്ക. എന്നൽ ഗുണത്തിൽ ഒട്ടും പുറകിലല്ല.

1 / 5
സൂപ്പർമാർക്കറ്റുകളിലോ കടകളിലോ എവിടെയെങ്കിലും ഇത് കണ്ടാൽ വാങ്ങാൻ ഒട്ടും മടിക്കേണ്ട. കാരണം ആരോഗ്യ ഗുണങ്ങൾ അത്ര അധികമാണ്. പച്ച വെണ്ടക്കയുടെ മറ്റൊരു വകഭേദമാണ് ഇത്. ചുവന്ന ക്യാബേജ്, പർപ്പിൾ ക്യാരറ്റ് എന്നിവയിലെല്ലാം കാണപ്പെടുന്ന ‘ആന്തോസയാനിൻ’എന്ന പിഗ്മെൻ്റാണ് ഈ നിറത്തിന് പിന്നിലെ കാരണം. അതുതന്നെയാണ് ആരോഗ്യ ഗുണവും. മികച്ച ആൻ്റിഓക്സിഡൻ്റാണ് ഇത്. ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇതിനുണ്ട്. (Image Credit source: Getty Images)

2 / 5
ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ദഹന പ്രക്രിയ കൃത്യമാക്കാനും പർപ്പിൾ വെണ്ടക്ക ഭക്ഷണത്തിൻ്റെ ഭാഗമാക്കുന്നതിലൂടെ സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. വൈറ്റമിൻ സി, വൈറ്റമിൻ കെ, ഫോളേറ്റ്, മഗ്നീഷ്യം എന്നിവ ഇതിൽ ധാരളമായി അടങ്ങിയിട്ടുണ്ട്. ആന്തോസയാനിൽ എന്ന മികച്ച ആൻ്റിഓക്സിഡൻ്റ് ആണ് പച്ചവെണ്ടക്കയേക്കാൾ അൽപ്പം മുന്നിൽ നിൽക്കാൻ പർപ്പിൾ വെണ്ടക്കയെ സഹായിക്കുനത്.

3 / 5
പർപ്പിൾ വെണ്ടക്കയിൽ അടങ്ങിയിരിക്കുന്ന ഫൈബർ കുടലിൻ്റെ ആരോഗ്യം സംരക്ഷിക്കാനും ദഹനം എളുപ്പമാക്കാനും സഹായിക്കും. പ്രമേഹത്തെ നിയന്ത്രിക്കാനും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കും. ആൻ്റി ഓക്സിഡൻ്റുകൾ ശരീരത്തിലെ കോശങ്ങളെ മെച്ചപ്പെടുത്തുന്നതിലൂടെ ആരോഗ്യവും സൗന്ദര്യവും നിലനൃത്താനാകും. ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും ഇത് സഹായിക്കും.

4 / 5
പർപ്പിൾ വെണ്ടക്ക പാകം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കൂടുതൽ നേരം ചുടാക്കാതിരിക്കുക, പുളിപ്പ് അടങ്ങിയ ചേരുവകൾ ഉൾപ്പെടുത്തുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. പോഷക ഗുണങ്ങൾ നഷ്ടപ്പെടാതിരിക്കാനാണ് ഇത്. കറികളിൽ ചേർക്കുമ്പോൾ ഒരുപാട് നേരം വേവിക്കുന്നില്ല എന്ന് ഉറപ്പാക്കുക. ചെറുതായി വഴറ്റി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.

5 / 5
ഇന്ത്യൻ വിപണിയിൽ പർപ്പിൾ വെണ്ടക്ക അത്ര സുലഭമായി ലഭിക്കില്ല. എന്നാൽ ഓർഗാനിക്ക് സ്റ്റോറുകളിലും, ഫാർമേഴ്സ് മാർക്കറ്റുകളിലും, ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഇത് ലഭ്യമാണ്. ഇതൊരു സുപ്പർഫുഡാണ് എന്നൊന്നും പറയുന്നില്ല. ആരോഗ്യം ഒരൽപ്പം ശ്രദ്ധിക്കുന്നവർക്ക് വൈറ്റമിനും മറ്റു പോഷകങ്ങളും ഉറപ്പാക്കുന്നതിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് പർപ്പിൾ വെണ്ടക്ക.

Follow Us
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?