AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

VIDEO: വിമാനം ലാൻഡ് ചെയ്യാൻ തുടങ്ങവെ ഭൂചലനം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Los Angeles Rattled by 5.0 Earthquake and Aftershocks: ശനിയാഴ്ച റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ലോസ് ആഞ്ചലസ് മേഖലയെ പിടിച്ചുകുലുക്കിയതിന് തൊട്ടുമുൻപാണ് വിമാനത്താവളത്തിൽ ഇറങ്ങാനൊരുങ്ങിയ ഡെൽറ്റ എയർലൈൻസ് വിമാനം അപകടസാധ്യത ഒഴിവാക്കാൻ ലാൻഡിംഗ് റദ്ദാക്കിയത്. വിമാനം റൺവേയിൽ തൊടുന്നതിന് തൊട്ടുമുൻപ് ഭൂചലനമുണ്ടായതോടെ ലാൻഡിംഗ് ഉപേക്ഷിച്ച് വീണ്ടും ആകാശത്തേക്ക് പറന്നുയരുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്

VIDEO: വിമാനം ലാൻഡ് ചെയ്യാൻ തുടങ്ങവെ ഭൂചലനം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡിങ് ഉപേക്ഷിക്കുന്നുImage Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Updated On: 29 Nov 2026 | 08:08 AM

ലോസ് ആഞ്ചലസ്: അമേരിക്കയിലെ തെക്കൻ കാലിഫോർണിയ തീരത്തുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് വിമാനത്തിൻ്റെ ലാൻഡിംഗ് അവസാന നിമിഷം ഉപേക്ഷിച്ചു. ശനിയാഴ്ച റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ലോസ് ആഞ്ചലസ് മേഖലയെ പിടിച്ചുകുലുക്കിയതിന് തൊട്ടുമുൻപാണ് വിമാനത്താവളത്തിൽ ഇറങ്ങാനൊരുങ്ങിയ ഡെൽറ്റ എയർലൈൻസ് വിമാനം അപകടസാധ്യത ഒഴിവാക്കാൻ ലാൻഡിംഗ് റദ്ദാക്കിയത്. വിമാനം റൺവേയിൽ തൊടുന്നതിന് തൊട്ടുമുൻപ് ഭൂചലനമുണ്ടായതോടെ ലാൻഡിംഗ് ഉപേക്ഷിച്ച് വീണ്ടും ആകാശത്തേക്ക് പറന്നുയരുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡിങ് ഉപേക്ഷിക്കുന്ന ദൃശ്യം

ഭൂചലനത്തെ തുടർന്ന് റൺവേയിൽ വിള്ളലുകൾ ഉണ്ടായിരിക്കാൻ സാധ്യതയുള്ളതിനാലാണ് ലാൻഡിംഗ് ഉപേക്ഷിക്കാൻ വിമാനത്തിലെ ജീവനക്കാർക്ക് അടിയന്തര നിർദ്ദേശം നൽകിയത്. റൺവേകൾ കൃത്യമായി പരിശോധിക്കാതെ അവ സുരക്ഷിതമാണോ എന്ന് അറിയാനാകില്ല എന്നും, അതിനാൽ വിമാനത്തിൻ്റെ ലാൻഡിംഗ് ഉപേക്ഷിച്ചത് ശരിയായ തീരുമാനമായിരുന്നുവെന്നും ലോസ് ആഞ്ചലസ് മേയർ കാരെൻ ബാസ് ഫോക്സ് ന്യൂസിനോട് പ്രതികരിച്ചു.

Also Read: US-Iran Conflict: അമേരിക്കയെ ആക്രമിക്കാൻ ഇറാൻ ഉപയോഗിച്ചത് മസ്കിൻ്റെ സ്റ്റാർലിങ്ക്? വെളിപ്പെടുത്തലുമായി വാഷിംഗ്ടൺ പോസ്റ്റ്

ലോസ് ആഞ്ചലസിന് സമീപമുള്ള മാൻഹട്ടൻ ബീച്ച് തീരത്തായിരുന്നു ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ആദ്യ ഭൂചലനത്തിന് പിന്നാലെ നിരവധി തുടർചലനങ്ങളും പ്രദേശത്ത് അനുഭവപ്പെട്ടു. ഭൂചലനത്തിൽ ലോസ് ആഞ്ചലസ് മേഖലയിലെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലോസ് ആഞ്ചലസ് വിമാനത്താവളത്തിലെ ഒരു ടെർമിനലിൻ്റെ വലിയ ജനൽച്ചില്ലുകൾ ഭൂചലനത്തിൽ തകർന്നു. തുടർചലനത്തിനിടെ വിമാനത്താവളത്തിലെ സീലിംഗ് പാനലും ഇളകി വീണിട്ടുണ്ട്.

ലോസ് ആഞ്ചലസ് വിമാനത്താവളത്തിൽ നിന്നുമുള്ള വീഡിയോ

ഭൂചലനത്തിന് പിന്നാലെ തെക്കൻ കാലിഫോർണിയയിലെ ഷെവ്‌റോൺ എണ്ണ ശുദ്ധീകരണശാലയിൽ ഓട്ടോമേറ്റഡ് സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിച്ചതോടെ കനത്ത തീയും പുകയും ഉയർന്നത് ആശങ്കയുണ്ടാക്കി. എണ്ണ ശുദ്ധീകരണ കേന്ദ്രത്തിൽ അപകടസാധ്യതകൾ ഒഴിവാക്കുന്നതിനായി ‘സേഫ്റ്റി ഫ്ലെയറിംഗ്’ പ്രവർത്തിപ്പിച്ചതാണെന്ന് കമ്പനി വ്യക്തമാക്കിയതോടെയാണ് ആശങ്ക ഒഴിഞ്ഞത്. കാര്യങ്ങൾ നിയന്ത്രണവിധേയമണെന്നും പ്രദേശവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഷെവ്‌റോൺ അധികൃതർ അറിയിച്ചു.

ഷെവ്‌റോൺ എണ്ണ ശുദ്ധീകരണശാലയുടെ വീഡിയോ

ഭൂചലനത്തെ തുടർന്ന് ലോസ് ആഞ്ചലസ് അഗ്നിശമന സേന അടിയന്തര പരിശോധനകൾ നടത്തി. നൂറിലധികം ഫയർ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ നഗരത്തിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി. എന്നാൽ ലോസ് ആഞ്ചലസ് നഗരത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും ഭൂചലനത്തിൻ്റെ ഭാഗമായി ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പരിശോധനക്ക് ശേഷം അഗ്നിശമന സേന ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.

English Summary

A magnitude 5.0 earthquake off Southern California rattled Los Angeles on Saturday, forcing a Delta Airlines plane to abort landing at LAX and shattering terminal windows, without causing major injuries.

Follow Us