അമ്മാതിരി ചോദ്യം വേണ്ട! മെസിയെക്കുറിച്ച് ചോദിച്ച് മാധ്യമപ്രവര്‍ത്തകന്‍; ഒഴിഞ്ഞുമാറി റൊണാള്‍ഡോ | FIFA World Cup 2026: Cristiano Ronaldo fumes over Lionel Messi questions after Portugal's win against Uzbekistan Malayalam news - Malayalam Tv9

അമ്മാതിരി ചോദ്യം വേണ്ട! മെസിയെക്കുറിച്ച് ചോദിച്ച് മാധ്യമപ്രവര്‍ത്തകന്‍; ഒഴിഞ്ഞുമാറി റൊണാള്‍ഡോ

Published: 

24 Jun 2026 | 01:17 PM

Cristiano Ronaldo Ignores Lionel Messi Questions : ലയണല്‍ മെസിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഉസ്‌ബെക്കിസ്ഥാനെതിരായ പോര്‍ച്ചുഗലിന്റെ വിജയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് മെസിയെക്കുറിച്ച് ചോദ്യം വന്നത്. മെസിയെക്കുറിച്ചുള്ള ചോദ്യം പകുതിയായപ്പോഴേക്കും അത് അവഗണിച്ച് മറ്റൊരു റിപ്പോർട്ടറിലേക്ക് തിരിഞ്ഞു.

1 / 5
ലയണല്‍ മെസിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഉസ്‌ബെക്കിസ്ഥാനെതിരായ പോര്‍ച്ചുഗലിന്റെ വിജയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് മെസിയെക്കുറിച്ച് ചോദ്യം വന്നത്. ഉസ്‌ബെക്കിസ്ഥാനെ 5-0ന് കീഴടക്കി പോര്‍ച്ചുഗല്‍ ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. റൊണാള്‍ഡോ രണ്ട് ഗോള്‍ നേടി (Image Credit Source: PTI).

2 / 5
കഴിഞ്ഞ ഒരാഴ്ച തനിക്ക് എത്രത്തോളം കഠിനമായിരുന്നെന്ന് റൊണാള്‍ഡോ തുറന്നുപറഞ്ഞു. ഫുട്ബോളിൽ നിന്ന് താൻ വിരമിച്ചതുപോലെയുള്ള ഒരു തോന്നലാണ് ആ ദിവസങ്ങൾ ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോംഗോയ്‌ക്കെതിരെ സമനില വഴങ്ങിയ ആദ്യ മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഇതേക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം.

3 / 5
ഇതിന് പിന്നാലെയാണ് മെസിയെക്കുറിച്ചുള്ള ചോദ്യം നേരിട്ടത്. എന്നാല്‍ ഈ ചോദ്യത്തോട് റൊണാള്‍ഡോ മുഖം തിരിച്ചു. മെസിയെക്കുറിച്ചുള്ള ചോദ്യം പകുതിയായപ്പോഴേക്കും അത് അവഗണിച്ച് മറ്റൊരു റിപ്പോർട്ടറിലേക്ക് തിരിഞ്ഞുകൊണ്ട് അദ്ദേഹം അവിടെനിന്ന് മുന്നോട്ട് നീങ്ങി. ഈ ലോകകപ്പില്‍ ഗോൾവേട്ടയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളുമായി മെസി മുന്നില്‍ നില്‍ക്കുകയാണ്.

4 / 5
ആദ്യ മത്സരത്തിൽ ഗോൾ നേടാനാകാതിരുന്ന റൊണാൾഡോ തന്റെ രണ്ടാമത്തെ മത്സരത്തിലാണ് ഇരട്ട ഗോളുകൾ അടിച്ചുകൂട്ടി. റൊണാള്‍ഡോ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ മെസിയെക്കുറിച്ചുള്ള ചോദ്യം ഉയരുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റൊണാള്‍ഡോ ചോദ്യം അവഗണിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

5 / 5
"കഴിഞ്ഞ ദിവസം മെസി രണ്ട് ഗോളുകൾ നേടി, കൂടാതെ എംബാപ്പെ..." എന്ന് ഒരു റിപ്പോർട്ടർ ചോദ്യം ചോദിച്ചു തുടങ്ങിയതും, റൊണാൾഡോ തന്റെ തല തിരിച്ച് മറ്റൊരു വശത്തേക്ക് നോക്കുകയും "ശരി, തുടർന്നോളൂ" എന്ന് പറഞ്ഞുകൊണ്ട് മറ്റൊരു റിപ്പോർട്ടറുടെ ചോദ്യത്തിലേക്ക് കടക്കുകയുമായിരുന്നു. മറ്റൊരു റിപ്പോർട്ടർ തനിക്ക് ഒരു ചോദ്യം ചോദിക്കാമോ എന്ന് ചോദിച്ചപ്പോൾ തമാശരൂപേണയായിരുന്നു റൊണാള്‍ഡോയുടെ മറുപടി. 'അത് നിങ്ങളുടെ ചോദ്യത്തെ ആശ്രയിച്ചിരിക്കും' എന്നാണ് റൊണാള്‍ഡോ നല്‍കിയ മറുപടി. മറ്റൊരു റിപ്പോര്‍ട്ടര്‍ മെസിയെക്കുറിച്ച് ചോദിക്കാന്‍ തുടങ്ങിയപ്പോഴും റൊണാള്‍ഡോ പ്രതികരിച്ചില്ല.

Loading...
Unable to load recommendations.
Follow Us
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
വർക്കൗട്ട് അമിതമായാൽ പണി കിട്ടുമോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
ഇവർ നാരങ്ങ വെള്ളം കുടിക്കരുത്
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി