Gardening Tips: മുട്ടത്തോട് മതി, വേറെ ചെലവുമില്ല! ഗാർഡന് കിടിലം മേക്കോവർ നൽകിയാലോ…
DIY Ideas to Reuse Eggshells in Your Garden: വീട്ടുമുറ്റത്തോ ബാൽക്കണിയിലോ നല്ലൊരു ഗാർഡൻ സെറ്റ് ചെയ്യണമെന്നുണ്ട്, പക്ഷേ അധികം പണം ചെലവാക്കാനും പറ്റില്ല... ഇതാണോ നിങ്ങളുടെ മനസിൽ? ഒരൊറ്റ രൂപ പോലും ചെലവഴിക്കാതെ മനോഹരമായോരു ഗാർഡൻ ഒരുക്കാനും അതുപോലെ, നിങ്ങളുടെ ഗാർഡനിൽ പുത്തൻ മാറ്റവും കൊണ്ടുവരാൻ കഴിയുമെന്നേ, മുട്ടത്തോട് സഹായിക്കും!

മുട്ടത്തോടുകൾ വെറുതെ കളയാറാണോ പതിവ്? എന്നാൽ ഇനിമുതൽ മുട്ടത്തോടുകൾ കളയേണ്ടതില്ല. മുട്ടത്തോടുകളിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. തോടുകൾ നന്നായി ഉണക്കി പൊടിച്ച് ചെടികളുടെ മണ്ണിൽ ചേർക്കുന്നത് ചെടികളുടെ വളർച്ചയ്ക്കും വേരുകളുടെ ഉറപ്പിനും സഹായിക്കും. (Image Credit source: Getty Images)

മുട്ടയുടെ തോട് പകുതിയായി പൊട്ടിച്ച് അതിൽ മണ്ണുനിറച്ച് ചെറിയ തൈകൾ മുളപ്പിക്കാൻ ഉപയോഗിക്കാം. പിന്നീട് തൈകൾ പറിച്ചു നടുമ്പോൾ തോടോടെ തന്നെ മണ്ണിൽ നടാവുന്നതാണ്. ചതച്ചുവെച്ച മുട്ടത്തോടുകൾ ചെടികളുടെ ചുവട്ടിൽ ചുറ്റും വിതറി ഇടുന്നത് ഒച്ചുകൾ, പുഴുക്കൾ തുടങ്ങിയ ഇഴജന്തുക്കളിൽ നിന്ന് ചെടികളെ സംരക്ഷിക്കാൻ സഹായിക്കും.

മുട്ടയുടെ പകുതി ഭാഗം പൊട്ടിയെടുത്ത് നന്നായി കഴുകി ഉണക്കുക.ഇതിൽ അല്പം മണ്ണും ചാണകപ്പൊടിയും നിറച്ച് ചെറിയ സക്കുലന്റുകളോ (Succulents) ചെറിയ പൂച്ചെടികളോ നടാം. ഇതൊരു ട്രേയിലോ തടിപ്പലകയിലോ വരിവരിയായി വെച്ചാൽ ഇൻഡോർ ഗാർഡനിലും ബാല്ക്കണിയിലും കാണാൻ വളരെ ഭംഗിയായിരിക്കും.

മുട്ടത്തോടുകൾ പല നിറങ്ങളിലുള്ള അക്രിലിക് പെയിന്റ് അടിക്കുക. പെയിന്റ് ഉണങ്ങിയ ശേഷം തോടുകൾ ചെറിയ കഷ്ണങ്ങളാക്കി ഒടിച്ചെടുക്കുക. സാധാ സിമന്റ് / പ്ലാസ്റ്റിക് ചട്ടികളിൽ ഗ്ലൂ ഉപയോഗിച്ച് ഈ തോടുകൾ ഒട്ടിച്ച് 'മൊസൈക് ആർട്ട്' തയ്യാറാക്കാം. പഴയ ചട്ടികൾക്ക് പുത്തൻ ലുക്ക് നൽകാൻ ഇത് മികച്ച വഴിയാണ്.

പൂർണ്ണമായ തോടിന്റെ മുകൾഭാഗം മാത്രം ചെറിയ തുളയിട്ട് ഉള്ളിലെ ഭാഗം മാറ്റുക. ഇതിൽ പച്ചയോ റോസ് നിറത്തിലുള്ള അക്രിലിക് ചായങ്ങളോ അടിച്ച്, ചരടോ നൂലോ കെട്ടി ഗാർഡനിലെ മരച്ചില്ലകളിലോ സ്റ്റാൻഡുകളിലോ തൂക്കിയിടാം. ഇതിൽ ചെറിയ വള്ളിചെടികൾ പടർത്തുകയും ചെയ്യാം. ഇതുകൂടാതെ, കമ്പോസ്റ്റിലേക്കും മുട്ടത്തോടുകൾ ചേർക്കാം.