Instant Grape Wine Recipe: ഇന്നുണ്ടാക്കി അന്നുതന്നെ കുടിക്കാം! എളുപ്പത്തിലൊരു ഇൻസ്റ്റൻ്റ് മുന്തിരി വൈൻ റെസിപ്പി
Homemade Instant Grape Wine Recipe: ക്രിസ്മസും പുതുവത്സരവും അടുത്തിരിക്കെ കേക്കും വൈനും ഇല്ലാതെ മലയാികൾക്ക് എന്ത് ആഘോഷമാണുള്ളത്. എന്നാൽ ദാ ഈ ഇൻസ്റ്റൻ്റ് മുന്തിരി വൈൻ തയ്യാറാക്കി വച്ചാൽ അതിഥികളെ സൽക്കരിക്കാൻ വേറൊന്നും വേണ്ടിവരില്ല. മാസങ്ങളോളം കാത്തിരിക്കാൻ സമയമില്ലാത്തവർ എന്തായാലും ഇതൊന്ന് ട്രൈ ചെയ്തേ മതിയാകു. വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കി അന്നുതന്നെ ആസ്വദിക്കാവുന്ന ഇൻസ്റ്റൻ്റ് മുന്തിരി വൈൻ റെസിപ്പിയാണ് ഇന്നിവിടെ പറയാൻ പോകുന്നത്.
പരമ്പരാഗത വൈൻ നിർമ്മാണത്തിന് ആഴ്ചകളും മാസങ്ങളും വേണ്ടിവരുമെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ പലരും ഇതുണ്ടാക്കാൻ മടിക്കാറുണ്ട്. വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കി അന്നുതന്നെ ആസ്വദിക്കാവുന്ന ഇൻസ്റ്റൻ്റ് മുന്തിരി വൈൻ (Instant Grape Wine) റെസിപ്പിയാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ക്രിസ്മസും പുതുവത്സരവും അടുത്തിരിക്കെ കേക്കും വൈനും ഇല്ലാതെ മലയാികൾക്ക് എന്ത് ആഘോഷമാണുള്ളത്. എന്നാൽ ദാ ഈ ഇൻസ്റ്റൻ്റ് മുന്തിരി വൈൻ തയ്യാറാക്കി വച്ചാൽ അതിഥികളെ സൽക്കരിക്കാൻ വേറൊന്നും വേണ്ടിവരില്ല. മാസങ്ങളോളം കാത്തിരിക്കാൻ സമയമില്ലാത്തവർ എന്തായാലും ഇതൊന്ന് ട്രൈ ചെയ്തേ മതിയാകു.
ALSO READ: മുട്ടയോ ഓവനോ ആവശ്യമില്ല; ബേക്കറി രുചിയിൽ കേക്ക് വീട്ടിൽ ഉണ്ടാക്കാം
ആവശ്യമായ ചേരുവകൾ
മുന്തിരി- ഒരു കിലോ
പഞ്ചസാര- 400 ഗ്രാം
കറുവപ്പട്ട- ഒരു കഷണം
ഏലക്ക- നാല് എണ്ണം
ഗ്രാമ്പു- നാല് എണ്ണം
ഈസ്റ്റ്- ഒരു സ്പൂൺ
ഗോതമ്പ് മണികൾ- ഒരു പിടി
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ചെയ്യേണ്ടത് വൈൻ ഒഴിച്ചു വയ്ക്കാൻ നല്ലൊരു ഗ്ലാസ് പാത്രം കണ്ടെത്തുക. അവ നന്നായി വൃത്തിയാക്കി ഉണങ്ങാൻ വയ്ക്കുക. ശേഷം ഒരു കിലോ മുന്തിരി എടുത്ത് അല്പം മഞ്ഞപ്പൊടിയും ഉപ്പും ചേർത്ത വെള്ളത്തിലേക്ക് ഇടുക. ഏര മണിക്കൂർ അങ്ങനെ ഇരുന്നാൽ അതിലെ കെമിക്കലുകളും കീടനാശിനികളും ഇല്ലാതാകും. ഈ സമയം നമുക്ക് പഞ്ചസാര കാരമലൈസ് ചെയ്യാം. എടുത്തുവച്ചിരിക്കുന്ന 400 ഗ്രാം പഞ്ചസാരയിൽ നിന്ന് 100 ഗ്രാം എടുത്ത് ഒരു പാനിലിട്ട് ക്യാരമലൈസ് ചെയ്യുക. അല്പം വെള്ളം കൂടി ഒഴിച്ച് ചെയ്യാം.
അതിനിടെ ഈസ്റ്റ് അല്പം ചൂടുവെള്ളത്തിലിട്ട് വയ്ക്കാം. അത് അവിടെയിരുന്നു അലിഞ്ഞുവരുമ്പോഴേക്കും. കഴുകി വൃത്തിയാക്കിയ മുന്തിരി ഒരു വലിയ പാത്രത്തിലേക്ക് മാറ്റി ഒരു കിലോ മുന്തിരിക്ക് പാകത്തിന് വെള്ളം ഒഴിച്ചു കൊടുത്ത് അടുപ്പിൽ വച്ച് വേവിക്കുക. നന്നായി വെന്ത് വരുമ്പോൾ മുന്തിരി എല്ലാം വെള്ളത്തിന് മുകളിൽ പൊങ്ങിവരും. ശേഷം ഇത് നന്നായി തണുക്കാൻ അനുവദിക്കുക. ഈ സമയം വൈൻ തയ്യാറാക്കി ഒഴിക്കാൻ വച്ചിരിക്കുന്ന ഭരണി തുടച്ച് ഒരിറ്റ് വെള്ളമില്ലാത്ത രീതിക്ക് വയ്ക്കുക.
ഇതിലേക്ക് നന്നായി തണുത്ത വെന്ത മുന്തിരിയും അതിൻ്റെ ചാറും കൂടെ ഒഴിക്കുക. അതിലേക്ക് ഗ്രീമ്പു, കറുവപ്പട്ട, ഏലക്ക, ഒരു പിടി കോതമ്പ് മണികൾ എന്നിവയിടുക. ശേഷം നേരത്തെ ബാക്കി വച്ചിരുന്ന പഞ്ചസാര മുഴുവനായും ചേർത്തുകൊടുക്കുക. അതുപോലെ തന്നെ നേരത്തെ തയ്യാറാക്കി വച്ച ഇസ്റ്റും ചേർത്തുകൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് കാരമലൈസ് ചെയ്ത പഞ്ചസാരയും ചേർത്ത് ഒന്നുകൂടി ഇളക്കിയ ശേഷം അടപ്പ് വച്ച് അടയ്ക്കാം. ശേഷം അതിൻ്റെ മുകളിൽ ഒരു വെള്ള തുണി ഉപയോഗിച്ച് നന്നായി മുറുക്കി കെട്ടാം.
ഇങ്ങനെ മൂടിയ ഭരണി ഇരുട്ടുള്ള ഭാഗത്ത് വയ്ക്കുക. പിറ്റേ ദിവസം അതേ സമയത്ത് തന്നെ എടുത്ത് നന്നായി ഇളക്കുക. ഇങ്ങനെ വേണമെങ്കിൽ തുടർച്ചയായി അഞ്ച് ദിവസം നിങ്ങൾക്ക് ചെയ്യാം. അപ്പോഴേക്കും നല്ല വീര്യമുള്ള മുന്തിരി വൈൻ റെഡിയായി കിട്ടും. 15 ദിവസത്തോളം വച്ചാൽ നല്ല രീതിയിൽ വീര്യം കൂടുന്നതാണ്. അത്രയും വേണ്ടെങ്കിൽ നിങ്ങൾക്ക് ആവശ്യമായ വീര്യം വരുമ്പോൾ തന്നെ അരിച്ചെടുത്ത് ഒരു കുപ്പിയിലാക്കി ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്.
English summary:
Homemade wine making is a wonderful traditional experience that brings together creativity, flavour and craftsmanship. Enjoy the beauty of preparing special Quick grape wine at home for this christmas.