വീട്ടിലെ അടുക്കളയിൽ ദമ്പതികൾ വെട്ടേറ്റ് മരിച്ച നിലയിൽ, നടുക്കുന്ന സംഭവം തൃശൂരിൽ
തൃശ്ശൂരിൽ ദമ്പതികളെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ കുഴുപ്പിള്ളിക്കര നളന്ദ സ്കൂളിന് സമീപം കാട്ടുതിണ്ടയിൽ സന്തോഷിനെയും ഭാര്യ ഷിനിയുമാണ് മരിച്ചത്. വീടിനുള്ളിലെ അടുക്കളയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. സന്തോഷിന് 55 ഉം, ഷിനിക്ക് 46 ഉം വയസ്സാണ് ഉള്ളത്.
പ്രതീകാത്മക ചിത്രംImage Credit source: Tetra Images/Getty Images
തൃശ്ശൂർ: തൃശ്ശൂരിൽ ദമ്പതികളെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ കുഴുപ്പിള്ളിക്കര നളന്ദ സ്കൂളിന് സമീപം കാട്ടുതിണ്ടയിൽ സന്തോഷിനെയും ഭാര്യ ഷിനിയുമാണ് മരിച്ചത്. വീടിനുള്ളിലെ അടുക്കളയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. സന്തോഷിന് 55 ഉം, ഷിനിക്ക് 46 ഉം വയസ്സാണ് ഉള്ളത്. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണോ എന്ന സംശയമാണ് പ്രാഥമികമായി ഉയരുന്നത്.
Follow Us