AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Schemes for Startups: സ്ത്രീകൾക്ക് ബിസിനസ് ചെയ്യണോ? പണം നൽകാൻ ഒന്നല്ല 5 പദ്ധതികൾ

Financial Schemes to Help Women Start a Business: നല്ലൊരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. പക്ഷേ, പണമാണ് പ്രശ്നം. എന്നാൽ കേരളത്തിലും ഇന്ത്യയിലൊട്ടാകെയും വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരവധി സാമ്പത്തിക സഹായ പദ്ധതികളും ലോണുകളും ആവിഷ്കരിച്ചിട്ടുണ്ടെന്ന് അറിയാമോ? സ്ത്രീകൾക്ക് ബിസിനസ് തുടങ്ങാൻ സഹായിക്കുന്ന പദ്ധതികളെ കുറിച്ച് അറിഞ്ഞാലോ....

Nithya Vinu
Nithya Vinu | Published: 02 Jul 2026 | 02:46 PM
കേരളത്തിന്റെ സ്വന്തം പദ്ധതിയായ കുടുംബശ്രീ വഴി നിങ്ങൾക്ക് ലോൺ എടുക്കാവുന്നതാണ്. ചെറുകിട ബിസിനസുകൾ തുടങ്ങാൻ ആവശ്യമായ ലോണുകൾ, മികച്ച ട്രെയിനിങ്, മാർക്കറ്റിംഗ് സപ്പോർട്ട് എന്നിവ ഇതിലൂടെ ലഭിക്കും. പ്രത്യേകിച്ച് വീട്ടമ്മമാർക്ക് ബിസിനസ് തുടങ്ങാൻ ഏറ്റവും മികച്ച വഴിയാണിത്. (Image Credit source: Getty Images)

1 / 5
പിഎം മുദ്ര യോജനയാണ് മറ്റൊരു വഴി. ഈ പദ്ധതി വഴി ഈടൊന്നും നൽകാതെ തന്നെ നിങ്ങൾക്ക് ലോൺ ലഭിക്കുന്നതാണ്. ചെറിയ ബിസിനസ്സുകൾക്കുള്ള ശിശു ലോൺ മുതൽ വലിയ തുക ലഭിക്കുന്ന ലോണുകൾ വരെ ഈ പദ്ധതിയിലൂടെ ലഭ്യമാണ്. ഈ അവസരവും പാഴാക്കാതെ പ്രയോജനപ്പെടുത്താം.

2 / 5
കെ.എസ്.യു.എം സോഫ്റ്റ് ലോണാണ് അടുത്ത ലോൺ. കേരള സ്റ്റാർട്ടപ്പ് മിഷൻ വനിതാ സംരംഭകർക്കായി നൽകുന്ന സോഫ്റ്റ് ലോൺ പദ്ധതിയാണിത്. കൈയിൽ നല്ലൊരു സ്റ്റാർട്ടപ്പ് ഐഡിയ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഈയൊരു വഴി പരിശോധിച്ച്, തിരഞ്ഞെടുക്കാവുന്നതാണ്.

3 / 5
സ്റ്റാൻഡ് അപ് ഇന്ത്യയും നിങ്ങൾക്ക് ബിസിനസ് തുടങ്ങാൻ ആവശ്യമായ പണം നൽകും. വനിതകൾക്കും എസ്/എസ്ടി വിഭാഗത്തിൽ പെട്ടവർക്കും വലിയ രീതിയിലുള്ള ബിസിനസ് ലോണുകൾ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് ഇത്. ബാങ്കുകൾ വഴി ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്.

4 / 5
അന്നപൂർണ സ്കീമും ബിസിനസ് തുടങ്ങാൻ പ്രയോജനപ്പെടുത്താം. ടിഫിൻ സർവീസ്, കാറ്ററിങ, സ്നാക്സ് നിർമാണം തുടങ്ങിയ ഫുഡ് ബിസിനസുകൾ തുടങ്ങാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകുന്ന ലോൺ പദ്ധതിയാണിത്. ഇതിലൂടെയും പണം കണ്ടെത്താൻ സാധിക്കും.

5 / 5
Follow Us