കൈനിറയെ പണം ലാഭിക്കാം; ദാ ഈ സർക്കാർ പദ്ധതികൾ അറിയാതെ പോകരുത്! | Government Savings Schemes in 2026, Check Eligibility, Benefits, and How to Apply Malayalam news - Malayalam Tv9

Government Schemes: കൈനിറയെ പണം ലാഭിക്കാം; ദാ ഈ സർക്കാർ പദ്ധതികൾ അറിയാതെ പോകരുത്!

Updated On: 

13 Jul 2026 | 01:24 PM

Government Savings Schemes in 2026: വർധിച്ചുവരുന്ന ജീവിതച്ചെലവുകളും വിലക്കയറ്റവും ഓരോ സാധാരണക്കാരനും വലിയ തിരിച്ചടിയാണ് നൽകുന്നത്. വൈദ്യുതി, പാചകവാതകം, ചികിത്സാ ചെലവ് തുടങ്ങിയവ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, സാധാരണക്കാർക്ക് പണം ലാഭിക്കാൻ സഹായിക്കുന്ന കേന്ദ്ര സർക്കാരിന്റെ ചിസ ജനക്ഷേമ പദ്ധതിളെ കുറിച്ച് നിങ്ങൾക്ക് അറിയാമോ?

1 / 5
വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ വലിയ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് പിഎം സൂര്യ ഘർ: മുഫ്ത് ബില് യോജന. പ്രതിമാസം 300 യൂണിറ്റ് വരെ സിലിങ് പരിധിയിൽ സൗജന്യ വൈദ്യുതി. കൂടാതെ അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി വിറ്റ് വരുമാനവും നേടാം. 78,000 രൂപ വരെ സബ്‌സിഡിയും കുറഞ്ഞ പലിശയിൽ ബാങ്ക് വായ്പയും ലഭിക്കും. (Image Credit source: Getty Images)

2 / 5
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾക്ക് സൗജന്യ പാചകവാതക കണക്ഷൻ നൽകുന്ന പദ്ധതിയാണ് പിഎം ഉജ്ജ്വല യോജന. ആദ്യത്തെ എൽ.പി.ജി സിലിണ്ടറും സ്റ്റൗവും തികച്ചും സൗജന്യമായി ലഭിക്കുന്നു. സിലിണ്ടറുകൾ റീഫിൽ ചെയ്യുമ്പോൾ സബ്‌സിഡി തുകയും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും.

3 / 5
വലിയ ചികിത്സാ ചെലവുകളിൽ നിന്ന് കുടുംബങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത് - പിഎം ജൻ ആരോഗ്യ യോജന. ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപ വരെയുള്ള കാഷ്‌ലെസ്സ് ആശുപത്രി ചികിത്സാ സഹായം. ഈ പരിധിയിൽ മുതിർന്ന പൗരന്മാർക്കും പ്രത്യേക ആനുകൂല്യങ്ങളുണ്ട്. സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് വിവരങ്ങൾ പ്രകാരം നിശ്ചയിച്ചിട്ടുള്ള ദരിദ്രരും സാധാരണക്കാരുമായ കുടുംബങ്ങൾക്കാണ് അർഹത.

4 / 5
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വാർദ്ധക്യകാലത്ത് പെൻഷൻ ഉറപ്പാക്കുന്ന പദ്ധതിയാണ് പ്രധാൻ മന്ത്രി ശ്രം യോഗി മാൻ-ധൻ യോജന. 60 വയസ്സിന് ശേഷം പ്രതിമാസം 3,000 രൂപ ഉറപ്പായ പെൻഷൻ ലഭിക്കും. 18 മുതൽ 40 വയസ്സ് വരെ പ്രായമുള്ള, പ്രതിമാസ വരുമാനം 15,000 രൂപയോ അതിൽ താഴെയോ ഉള്ള അസംഘടിത മേഖലയിലെ തൊഴിലാളികൾക്കാണ് അർഹത.

5 / 5
ചെറുകിട-ഇടത്തരം കർഷകർക്ക് സാമ്പത്തിക സഹായം എത്തിക്കുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി. പ്രതിവർഷം 6,000 രൂപയാണ് ഇതിലൂടെ ലഭിക്കുന്നത്. ഇത് 2,000 രൂപ വീതമുള്ള മൂന്ന് തുല്യ ഗഡുക്കളായി കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട്  നിക്ഷേപിക്കുന്നു. pmkisan.gov.in പോർട്ടലിലെ 'Farmers Corner' വഴി സ്വയം രജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാം.

Loading...
Unable to load recommendations.
Follow Us
ക്രിയാറ്റിൻ ഉപയോഗം നിർത്തിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?
ചിങ്ങത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യമാണോ? വാങ്ങിയാല്‍ നേട്ടമോ...
പുതിയ പൾസർ 125 , വില ഒരു ലക്ഷത്തിൽ താഴെ !
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി