AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Tips: മണിക്കൂറുകൾ കഴിഞ്ഞാലും സോഫ്റ്റ്നസ് മാറില്ല, ചപ്പാത്തി മാവിൽ ഇതൊന്ന് ചേർത്താൽ മതി

Easy Kitchen Tips to Make Soft Fluffy Chapatis: ചപ്പാത്തി കല്ലുപോലെ കട്ടിയാകാതെ മണിക്കൂറുകളോളം മൃദുവായി ഇരിക്കാനും നന്നായി പൊങ്ങി വരാനും മാവ് കുഴയ്ക്കുന്നത് മുതൽ ചുട്ടെടുക്കുന്നത് വരെയുള്ള ഘട്ടങ്ങളിൽ കൃത്യമായ ശ്രദ്ധ ആവശ്യമാണ്. മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിഞ്ഞാലോ..

Nithya Vinu
Nithya Vinu | Published: 29 Nov 2026 | 10:25 AM
ചപ്പാത്തി കല്ലുപോലെ കട്ടിയാകാതെ മണിക്കൂറുകളോളം മൃദുവായി ഇരിക്കാനും നന്നായി പൊങ്ങി വരാനും മാവ് കുഴയ്ക്കുന്നത് മുതൽ ചുട്ടെടുക്കുന്നത് വരെയുള്ള ഘട്ടങ്ങളിൽ കൃത്യമായ ശ്രദ്ധ ആവശ്യമാണ്. മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിഞ്ഞാലോ... (Image Credit source: Unsplash)

1 / 5
തണുത്ത വെള്ളത്തിന് പകരം ഇളംചൂടുള്ള വെള്ളം (അല്ലെങ്കിൽ ചൂടുള്ള പാലും വെള്ളവും ചേർത്തത്) ഉപയോഗിച്ച് ഗോതമ്പ് മാവ് കുഴയ്ക്കുന്നത് മാവിന് നല്ല മൃദുത്വം നൽകും. മാവ് കൈപ്പത്തി കൊണ്ട് നന്നായി അമർത്തി കുഴയ്ക്കുക. ഒട്ടിപ്പിടിക്കാത്തതും എന്നാൽ കടുപ്പമില്ലാത്തതുമായ മൃദുലമായ പരുവത്തിലായിരിക്കണം മാവ്.

2 / 5
കുഴയ്ക്കുന്ന സമയത്ത് ഒരു ടീസ്പൂൺ എണ്ണയോ നെയ്യോ ചേർക്കുന്നത് ഗുണം ചെയ്യും. കുഴച്ച മാവ് നനഞ്ഞ തുണിയോ പാത്രമോ കൊണ്ട് മൂടി കുറഞ്ഞത് 20 മുതൽ 30 മിനിറ്റ് വരെ മാറ്റിവയ്ക്കുക. ഗ്ലൂട്ടൻ സെറ്റാകാനും മാവ് സോഫ്റ്റാകാനും ഇത് സഹായിക്കും.

3 / 5
പരത്തുമ്പോൾ അരികുകൾ കട്ടി കുറഞ്ഞും മധ്യഭാഗം കട്ടിയായും ഇരിക്കാതെ എല്ലാ ഭാഗത്തും ഒരേ കനത്തിൽ പരത്താൻ ശ്രദ്ധിക്കുക.  പരത്തുമ്പോൾ അമിതമായി പൊടിമാവ് വിതറുന്നത് ഒഴിവാക്കുക. അധികമുള്ള പൊടി തട്ടിക്കളഞ്ഞ ശേഷം തവയിലേക്ക് ഇടണം.

4 / 5
തവ നന്നായി ചൂടായ ശേഷം ചപ്പാത്തി ഇട്ട് മീഡിയം മുതൽ ഹൈ ഫ്ലെയ്മിൽ ചുട്ടെടുക്കുക. തവയുടെ ചൂട് തീരെ കുറഞ്ഞാൽ ചപ്പാത്തി കട്ടിയാകാൻ സാധ്യതയുണ്ട്. ഒരു വശത്ത് ചെറിയ കുമിളകൾ വന്നു തുടങ്ങുമ്പോൾ തിരിച്ചിടുക. രണ്ടാമത്തെ വശവും വെന്ത ശേഷം തുണിയോ സ്പാച്ചുലയോ ഉപയോഗിച്ച് അരികുകളിൽ ചെറുതായി അമർത്തിയാൽ ചപ്പാത്തി നന്നായി പൊങ്ങി വരും.

5 / 5
Follow Us