AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Tips: ഗോവൻ രുചിയിൽ വഴുതനങ്ങ അച്ചാർ; വീട്ടിൽ എളുപ്പത്തിൽ തയാറാക്കാം

How to Make Goan-Style Brinjal Pickle at Home: Easy Recipe: എരിവും പുളിയും മധുരവും ഒത്തുചേരുന്ന ഗോവന്‍ വഴുതനങ്ങ അച്ചാര്‍ ഊണിന് നല്ലൊരു കൂട്ടാണ്. പതിവ് അച്ചാര്‍ രുചികളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വിഭവം വീട്ടില്‍ തയാറാക്കി നോക്കാം. ചോറിനൊപ്പം മാത്രമല്ല, ദോശയ്ക്കും ചപ്പാത്തിക്കുമൊപ്പം കഴിക്കാനും ഇത് മികച്ചതാണ്.

Shiji M K
Shiji M K | Published: 29 Nov 2026 | 01:33 PM
സാധാരണ അച്ചാറുകളില്‍ നിന്ന് വ്യത്യസ്തമായൊരു രുചി പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗോവന്‍ വഴുതനങ്ങ അച്ചാര്‍ നല്ലൊരു തിരഞ്ഞെടുപ്പാണ്. എരിവും പുളിയും മധുരവും ചേര്‍ന്ന ഈ അച്ചാര്‍ ചോറിനും പരിപ്പുകറിക്കുമൊപ്പം കഴിക്കാന്‍ ഏറെ രുചികരമാണ്. വെറും 20 മിനിറ്റില്‍ തയ്യാറാക്കാവുന്ന ഈ വിഭവം ഒരാഴ്ച പാകമാകാന്‍ വെച്ചശേഷമാണ് കഴിക്കേണ്ടത്. (Image Credit Source: Unsplash and Pexels)

1 / 5
ആവശ്യമായ ചേരുവകള്‍- വഴുതനങ്ങ 500 ഗ്രാം, വെളുത്തുള്ളി 50 ഗ്രാം, ഇഞ്ചി ഒരു കഷണം, ഉണക്കമുളക് 15 എണ്ണം, കറിവേപ്പില രണ്ട് തണ്ട്, കടുക് ഒരു ടീസ്പൂണ്‍, ഉലുവ കാല്‍ ടീസ്പൂണ്‍, ജീരകം ഒരു ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍, വിനാഗിരി മുക്കാല്‍ കപ്പ്, പഞ്ചസാര നാല് ടീസ്പൂണ്‍, ഉപ്പ് ആവശ്യത്തിന്, എണ്ണ ഒരു കപ്പ്.

2 / 5
ആദ്യം വഴുതനങ്ങ കഴുകി ചെറിയ കഷണങ്ങളായി മുറിക്കുക. ഇതിലേക്ക് ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ അരിപ്പയില്‍ വെക്കണം. വഴുതനങ്ങയിലെ അധിക വെള്ളം പൂര്‍ണമായും കളയുക. അടുത്തതായി വിനാഗിരി, ഉണക്കമുളക്, കടുക്, ഉലുവ, ജീരകം, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക.

3 / 5
ഒരു പാനില്‍ രണ്ട് ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വഴുതനങ്ങ കഷണങ്ങള്‍ ഉയര്‍ന്ന തീയില്‍ കുറച്ചുനേരം വറുത്തെടുക്കുക. ശേഷം മാറ്റിവെക്കാം. ബാക്കിയുള്ള എണ്ണ ചൂടാക്കി കറിവേപ്പിലയും അരിഞ്ഞ വെളുത്തുള്ളിയും ചേര്‍ക്കുക. ഇതിലേക്ക് തയ്യാറാക്കിയ മസാലക്കൂട്ട് ചേര്‍ത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റണം. വറുത്തുവെച്ച വഴുതനങ്ങയും പഞ്ചസാരയും ഉപ്പും ചേര്‍ത്ത് ചെറിയ തീയില്‍ കുറച്ചുനേരം വേവിക്കുക. അച്ചാര്‍ തണുത്തശേഷം അണുവിമുക്തമാക്കിയ ചില്ലുകുപ്പിയിലേക്ക് മാറ്റാം. അടച്ചുവെച്ച് ഒരാഴ്ച തണുപ്പുള്ള സ്ഥലത്ത് സൂക്ഷിച്ചശേഷം ഉപയോഗിക്കാം

4 / 5
എരിവും പുളിയും മധുരവും ഒത്തുചേരുന്ന ഗോവന്‍ വഴുതനങ്ങ അച്ചാര്‍ ഊണിന് നല്ലൊരു കൂട്ടാണ്. പതിവ് അച്ചാര്‍ രുചികളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വിഭവം വീട്ടില്‍ തയാറാക്കി നോക്കാം. ചോറിനൊപ്പം മാത്രമല്ല, ദോശയ്ക്കും ചപ്പാത്തിക്കുമൊപ്പം കഴിക്കാനും ഇത് മികച്ചതാണ്.

5 / 5
Follow Us