AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Update: മഴ ശക്തമാകില്ലെങ്കിലും ഇടിമിന്നലിന് സാധ്യത; കാലാവസ്ഥ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്‌

IMD Forecast for Kerala: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും, ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട ഡിസംബര്‍ മൂന്ന് വരെയുള്ള കാലാവസ്ഥ പ്രവചനം പ്രകാരം, ഈ അഞ്ച് ദിവസങ്ങളിലും ഒരു ജില്ലയിലും ശക്തമായ മഴയ്ക്ക് സാധ്യതയില്ല.

Kerala Weather Update: മഴ ശക്തമാകില്ലെങ്കിലും ഇടിമിന്നലിന് സാധ്യത; കാലാവസ്ഥ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്‌
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 29 Nov 2026 | 02:08 PM

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും (നവംബര്‍ 29), ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട ഡിസംബര്‍ മൂന്ന് വരെയുള്ള കാലാവസ്ഥ പ്രവചനം പ്രകാരം, ഈ അഞ്ച് ദിവസങ്ങളിലും ഒരു ജില്ലയിലും ശക്തമായ മഴയ്ക്ക് സാധ്യതയില്ല. വിവിധ ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടുകള്‍ മാത്രം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒട്ടും മഴ സാധ്യതയില്ല.

നാളെയും, മറ്റന്നാളും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റ് ജില്ലകളില്‍ മഴ സാധ്യതയില്ല. ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശബരിമലയില്‍ മുന്നറിയിപ്പ്‌

ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഇടിമിന്നല്‍ മുന്നറിയിപ്പുണ്ട്. സന്നിധാനത്തും, പമ്പയിലും, നിലക്കലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മഴയ്‌ക്കോ (മണിക്കൂറില്‍ രണ്ട് സെന്റിമീറ്റര്‍ വരെ), ഇടിമിന്നലോട് കൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്.

നാളെയും മറ്റന്നാളും സന്നിധാനത്തും, പമ്പയിലും, നിലക്കലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: Kerala Weather Update: കനത്ത മഴയ്ക്ക് ശമനം, മുന്നറിയിപ്പ് എവിടെയെല്ലാം? ഇന്നത്തെ കാലാവസ്ഥ

മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്‌

കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. നാളെയും, മറ്റന്നാളും ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 40-60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും പ്രതികൂലമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതുകൊണ്ട് ഈ പ്രദേശങ്ങളില്‍ നവംബര്‍ 30-നും, ഡിസംബര്‍ ഒന്നിനും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

English Summary

The IMD predicts isolated rain and thunderstorms in Kerala until December 3, with no heavy rain expected. Moderate showers will hit seven southern and central districts today, while northern areas remain mostly dry. Sabarimala pilgrims face afternoon thunderstorms and light to moderate rain at Sannidhanam, Pamba, and Nilakkal.

Follow Us