AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Uric Acid Levels: യൂറിക് ആസിഡ് കൂടിയാലും കുറഞ്ഞാലും അപകടം! ഈ ലക്ഷണങ്ങൾ ഒട്ടും അവഗണിക്കരുത്

Hidden Side Effects Of Uric Acid Levels: രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോൾ അത് പരലുകളായി സന്ധികളിൽ അടിയുന്നു. ഇത് 'ഗൗട്ട്' എന്ന അവസ്ഥയിലേക്ക് നയിക്കാം. സന്ധികളിലെ കഠിനമായ വേദന, പ്രത്യേകിച്ച് കാൽവിരലിലെ സന്ധികളിൽ പെട്ടെന്നുണ്ടാകുന്ന കഠിനമായ വേദന ഒരു പ്രധാന ലക്ഷണമാണ്. സന്ധികളിൽ നീരു വയ്ക്കുക, തൊടുമ്പോൾ കഠിനമായ ചൂട് അനുഭവപ്പെടുക, ചുവന്നു തടിക്കുക.

Neethu Vijayan
Neethu Vijayan | Published: 02 Jul 2026 | 06:26 PM
യൂറിക് ആസിഡിന്റെ അളവ് ശരീരത്തിൽ കൂടിയാലും കുറഞ്ഞാലും അത് പലവിധ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. സാധാരണയായി ആളുകൾ യൂറിക് ആസിഡ് കൂടുന്നതിനെക്കുറിച്ച് മാത്രമാണ് വേവലാതിപ്പെടുന്നത്, എന്നാൽ ഇത് കുറയുന്നതും ശരീരത്തിന് നല്ലതല്ല. അതുകൊണ്ട് തന്നെ രണ്ടിൻ്റെയും അപകടകരമായ അവസ്ഥകൾ നമ്മൾ അറിഞ്ഞിരിക്കണം. ഈ രണ്ട് അവസ്ഥകളുടെയും പ്രധാന ലക്ഷണങ്ങളും അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങളും നമുക്ക് മനസ്സിലാക്കാം. (Image Credits: Getty Images)

1 / 5
രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോൾ അത് പരലുകളായി സന്ധികളിൽ അടിയുന്നു. ഇത് 'ഗൗട്ട്' എന്ന അവസ്ഥയിലേക്ക് നയിക്കാം. സന്ധികളിലെ കഠിനമായ വേദന, പ്രത്യേകിച്ച് കാൽവിരലിലെ സന്ധികളിൽ പെട്ടെന്നുണ്ടാകുന്ന കഠിനമായ വേദന ഒരു പ്രധാന ലക്ഷണമാണ്. സന്ധികളിൽ നീരു വയ്ക്കുക, തൊടുമ്പോൾ കഠിനമായ ചൂട് അനുഭവപ്പെടുക, ചുവന്നു തടിക്കുക. പലപ്പോഴും അർദ്ധരാത്രിയിലോ പുലർച്ചെയോ ആണ് വേദന കഠിനമാകുന്നത്.

2 / 5
യൂറിക് ആസിഡ് അടിഞ്ഞുകൂടി വൃക്കയിൽ കല്ലുകൾ ഉണ്ടാകാം. ഇത് പുറംവേദന, മൂത്രമൊഴിക്കുമ്പോൾ വേദന, എന്നിവയ്ക്ക് കാരണമാകുന്നു. എന്നാൽ യൂറിക് ആസിഡ് കുറഞ്ഞാൽ ശരീരത്തിലെ ആന്റിഓക്‌സിഡന്റുകളുടെ അളവിനെ ബാധിക്കാം. കാരണം കൂടാതെ എപ്പോഴും അനുഭവപ്പെടുന്ന തളർച്ചയും ശരീരവേദനയും, പേശികളിൽ പിടുത്തവും ബലക്കുറവും അനുഭവപ്പെടുക. അമിതമായി ദാഹം തോന്നുകയും അടിക്കടി മൂത്രമൊഴിക്കാൻ മുട്ടുകയും ചെയ്യുക ഇതെല്ലാം പ്രധാന ലക്ഷണമാണ്.

3 / 5
ഈ ലക്ഷണങ്ങൾ മറ്റ് പല രോഗങ്ങളുടെയും ഭാഗമാകാനുള്ള സാധ്യതയും തള്ളികളയാനാകില്ല. അതിനാൽ സ്വയം ചികിത്സ ഒഴിവാക്കുക. ഇത്തരം ലക്ഷണങ്ങൾ കണ്ടാലുടൻ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം രക്തം പരിശോധിച്ച് യൂറിക് ആസിഡിന്റെ അളവ് കൃത്യമായി മനസ്സിലാക്കുക. യൂറിക് ആസിഡ് കൂടുതലാണെങ്കിൽ പ്യൂരിൻ  അടങ്ങിയ ഭക്ഷണങ്ങളായ റെഡ് മീറ്റ്, മദ്യം, ചിലതരം കടൽ മത്സ്യങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക.

4 / 5
ശരീരത്തിലെ അനാവശ്യ ടോക്സിനുകളും യൂറിക് ആസിഡും പുറന്തള്ളാൻ ദിവസവും 2-3 ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ആരോഗ്യകരമായ ജീവിതശൈലിയും കൃത്യമായ പരിശോധനകളും വഴി യൂറിക് ആസിഡിൻ്റെ അളവ് കൃത്യമായി നിലനിർത്താൻ നമുക്ക് സാധിക്കും. ലക്ഷണങ്ങൾ തുടക്കത്തിലേ തിരിച്ചറിഞ്ഞ് കൃത്യമായി പരിചരിച്ചാൽ ലക്ഷണങ്ങൾ കടുക്കില്ല.

5 / 5
Follow Us