Kerala Blasters: വാടുകില്ല, വീഴുകില്ല ഈ മഞ്ഞപ്പൂക്കള്‍! നിറഞ്ഞുകവിഞ്ഞ് ഗാലറി; കൊച്ചിയെ ഇളക്കിമറിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍
Kerala Blasters yellow army steals the show: ഞായറാഴ്ച ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചെങ്കിലും മത്സരാവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ നാല്‍പതിനായിരത്തിലധികം വരുന്ന ആരാധകര്‍ സ്റ്റേഡിയം 'മഞ്ഞക്കടലാക്കി'.
ഐഎസ്എല്‍ ചരിത്രത്തില്‍ ഇതുവരെ ഒരു കിരീടം പോലും നേടാനാകാത്ത ടീമാണെങ്കിലും, കേരള ബ്ലാസ്‌റ്റേഴ്‌സ് എന്നും ചര്‍ച്ചാവിഷയമായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം എവിടെ നടന്നാലും, ഗാലറി നിറയ്ക്കാനെത്തുന്ന ആരാധകരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്തും, ടീമിനെ എന്നും ചര്‍ച്ചാവിഷയമാക്കിയതും. ഇന്ത്യയ്ക്ക് പുറത്തും ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധാകേന്ദ്രമായത് ഈ ആരാധക പിന്തുണയുടെ പേരിലാണ്. കഴിഞ്ഞ സീസണിലെ ഏതാനും മത്സരങ്ങള്‍ ബഹിഷ്‌കരിച്ചത് മാറ്റിനിര്‍ത്തിയാല്‍ മഞ്ഞപ്പട എന്നും ബ്ലാസ്റ്റേഴ്‌സിന് ഒപ്പമുണ്ടായിരുന്നു. ഇത്തവണ ബഹിഷ്‌കരണം പിന്‍വലിച്ച് മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സിനെ നെഞ്ചോട് ചേര്‍ത്തതോടെ ഗാലറികള്‍ വീണ്ടും നിറയാന്‍ തുടങ്ങി. ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യ ഹോം മത്സരം കാണാന്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ എത്തിയത് 40,014 പേരാണെന്നാണ് കണക്ക്.
ഞായറാഴ്ച ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചെങ്കിലും മത്സരാവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ നാല്‍പതിനായിരത്തിലധികം വരുന്ന ആരാധകര്‍ സ്റ്റേഡിയം ‘മഞ്ഞക്കടലാക്കി’. ഈ മഞ്ഞപ്പൂക്കള്‍ വാടില്ലെന്നും, വീഴില്ലെന്നും അവര്‍ ഒരിക്കല്‍ കൂടി തെളിയിച്ചു.
ഓടിയെത്തും, ഒഴുകിയെത്തും
ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം എവിടെയുണ്ടെങ്കിലും, ഏത് പ്രതികൂല സാഹചര്യത്തിലും ഓടിയെത്താന്‍ തങ്ങള്‍ മുന്നിലുണ്ടെന്ന് ആരാധകര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. മത്സരത്തിന് മുമ്പ് ക്ലബിന്റെ ഹോം ഗ്രൗണ്ടിനെച്ചൊല്ലി അനിശ്ചിതത്വം നിലനിന്നിരുന്നു. വാടകയെച്ചൊല്ലി ബ്ലാസ്‌റ്റേഴ്‌സും ജിസിഡിഎയും തമ്മില്‍ നിലനിന്ന തര്‍ക്കം മൂലം ടിക്കറ്റ് വില്‍പന ഏറെ വൈകിയാണ് ആരംഭിച്ചത്.
സ്റ്റേഡിയത്തിലെത്തിയ ആരാധകര്‍
“വൈകിപ്പോയോ.. ആചാര്യപുത്രാ..? ഇല്ല! ഉചിതമായ സമയം തന്നെ..!”
[Blasterscorner, kbfc, kerala, ISL] https://t.co/UsRjVwc9HD
— Blasters Corner (@BlastersCorner) October 25, 2026
മത്സരത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് മാത്രമാണ് ടിക്കറ്റ് വില്‍പന ആരംഭിച്ചതെങ്കിലും ആരാധകര്‍ക്ക് അതൊരു പ്രശ്‌നമേ ആയിരുന്നില്ല. വില്‍പന ആരംഭിച്ചതുമുതല്‍ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുതീര്‍ന്നു. അധികം വൈകാതെ തന്നെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയി.
അവസരങ്ങള്‍ നഷ്ടപ്പെടുത്തി
എന്നാല്‍ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല. ഇരുടീമുകളും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒരെണ്ണം പോലും ഗോളായില്ല. ഇരുടീമുകളുടെയും ഗോള്‍കീപ്പര്‍മാരായ അമരീന്ദര്‍ സിങും, ടിപി രഹനേഷും ഉജ്ജ്വല സേവുകളുമായി കളംനിറഞ്ഞതോടെ മുന്നേറ്റ നിരകളുടെ പരിശ്രമങ്ങളെല്ലാം വിഫലമായി.
ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സാണ് ഏറ്റവും കൂടുതല്‍ ആക്രമണം നടത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ മുംബൈ കരുത്ത് കാണിച്ചതോടെ മത്സരത്തിന് ആവേശമേറി. അവസാന നിമിഷം അഡ്രിയാന്‍ ലൂണയ്ക്ക് പരിക്കേറ്റത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.
English Summary
Kerala Blasters played out a goalless draw against Mumbai City FC in Kochi. A packed house of over 40,000 enthusiastic fans attended the home opener.