പച്ചമുളക് മുറിക്കുമ്പോൾ കൈ നീറാതിരിക്കാൻ എന്ത് ചെയ്യാം? | How to avoid the Chilly burns through five home remedies available in our Kitchen Malayalam news - Malayalam Tv9

Home Remedies: പച്ചമുളക് മുറിക്കുമ്പോൾ കൈ നീറാതിരിക്കാൻ എന്ത് ചെയ്യാം?

Published: 

13 Nov 2026 | 11:52 AM

പച്ചമുളക് അരിഞ്ഞ ശേഷം കൈകളിലുണ്ടാകുന്ന എരിച്ചിലും പുകച്ചിലും പലരും നേരിടുന്ന സാധാരണ പ്രശ്നമാണ്. മുളകിൽ അടങ്ങിയിരിക്കുന്ന 'ക്യാപ്‌സൈസിൻ' എന്ന രാസവസ്തുവാണ് ഇതിന് കാരണം. സാധാരണ വെള്ളം കൊണ്ട് കഴുകിയാൽ മാത്രം ഇത് പോകില്ല. വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് ഇത് എളുപ്പത്തിൽ മാറ്റിയെടുക്കാം. വീട്ടിലുള്ളത് എന്ന് വെച്ചാൽ നമ്മുടെ അടുക്കളയിൽ തന്നെയുള്ള ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്നവ.

1 / 5
എരിച്ചിലുള്ള ഭാഗത്ത് കറ്റാർവാഴ ജെൽ പുരട്ടുന്നത് നീറ്റൽ കുറയ്ക്കും. ചർമ്മത്തിന് തണുപ്പ് നൽകാൻ കറ്റാർവാഴ ജെൽ നല്ലതാണ്. കൈകളിൽ അല്പം തേൻ പുരട്ടി അല്പസമയത്തിന് ശേഷം കഴുകിക്കളയുന്നതും ആശ്വാസം നൽകും.

2 / 5
കൈകളിൽ നാരങ്ങാനീര് പുരട്ടുകയോ വെള്ളത്തിൽ അല്പം വിനാഗിരി ചേർത്ത് കൈകൾ കഴുകുകയോ ചെയ്യാവുന്നതാണ്. എന്നാൽ നിങ്ങളുടെ (കൈകളിൽ മുറിവുകളുണ്ടെങ്കിൽ ഇത് ഒഴിവാക്കുക. നാരങ്ങാനീരിലെയും വിനാഗിരിയിലെയും അസിഡിക് സ്വഭാവം മുളകിൻ്റെ എരിവിനെ നിർവീര്യമാക്കും

3 / 5
പാത്രം കഴുകുന്ന ഡിഷ് വാഷ് ലിക്വിഡുകൾ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ കൈകൾ നന്നായി കഴുകുന്നത് ചർമ്മത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന മുളകിന്റെ അംശം പൂർണ്ണമായും നീക്കാൻ സഹായിക്കും

4 / 5
മുളക് അരിയുന്നതിന് മുൻപ് കൈകളിൽ എണ്ണ പുരട്ടുന്നതും എരിച്ചിൽ തടയാൻ സഹായിക്കും. ഒപ്പം വെളിച്ചെണ്ണ, ഒലിവ് ഓയിൽ, അല്ലെങ്കിൽ ഏതെങ്കിലും പാചക എണ്ണകൾ കൈകളിൽ നന്നായി തേച്ചു പിടിപ്പിച്ച ശേഷം ടിഷ്യൂ ഉപയോഗിച്ച് തുടക്കാം. തുടർന്ന് സോപ്പുപയോഗിച്ചും കൈ കഴുകാം.

5 / 5
തണുത്ത പാലിലോ തൈരിലോ കൈകൾ അല്പനേരം മുക്കിവെക്കുകയോ കൈകളിൽ പുരട്ടുകയോ ചെയ്യുന്നത് എരിച്ചിലിന് പെട്ടെന്ന് ആശ്വാസം നൽകും. ഇവയിലെ കേസീൻ എന്ന പ്രോട്ടീൻ ക്യാപ്‌സൈസിനെ നിർവീര്യമാക്കാൻ സഹായിക്കും.

Loading...
Unable to load recommendations.
Follow Us
അതിരാവിലെ മഞ്ഞൾ വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ
ഹോണ്ട ലിവോ, 1 ലക്ഷത്തിൽ താഴെ വിലയുള്ള ബൈക്ക്
കൊളസ്ട്രോൾ കുറയ്ക്കാം, കുടവയർ ഒതുക്കാം; വെള്ള കടലയുടെ അപൂർവ്വ ഗുണങ്ങളിതാ!
ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം കാണിക്കുന്ന 8 ലക്ഷണങ്ങൾ!
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു