AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

മൂന്നിലൊന്ന് ഉറപ്പിച്ചോ! വിവോ X500 സീരീസ് ഇന്ത്യൻ ലോഞ്ച് തിയതി പ്രഖ്യാപിച്ചു

Vivo X500 series Indian launch date announced: ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന വിവോ X500 സീരീസ് ഒടുവിൽ ഇന്ത്യയിലേക്ക് എത്തുന്നു. വിവോ X300 സീരീസ് മോഡലുകളുടെ പിൻഗാമിയായാണ് പുതിയ സീരീസ് എത്തുന്നത്. ഇതിൽ മൂന്ന് മോഡലുകൾ അ‌വതരിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. അ‌തേസമയം ഈ സീരീസിലേക്ക് പുതിയ വിവോ x500 അ‌ൾട്ര മോഡൽ ​ചൈനയിൽ ലോഞ്ച് ചെയ്യാനുള്ള തയാറെടുപ്പുകളും പുരോഗമിക്കുന്നുണ്ട്.

Prasanth Kumar
Prasanth Kumar | Published: 12 Nov 2026 | 02:20 PM
 ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന വിവോ X500 സീരീസ് മോഡലുകൾ നവംബർ 26ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. മൂന്ന് മോഡലുകളാണ് ഈ സീരീസിൽ എത്തുന്നത്. അ‌തിൽ വിവോ X500, വിവോ X500 പ്രോ, വിവോ X500 പ്രോ മാക്സ് എന്നിങ്ങനെ മൂന്ന് മോഡലുകൾ ഉൾപ്പെടുന്നു. ഇവയുടെ ലോഞ്ച് തിയതി ഇപ്പോൾ വിവോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. (Image credit: Vivo India)

1 / 6
 വി​വോ X500 സീരീസ് സെപ്റ്റംബറിൽ ​ചൈനയിലും ഒക്ടോബറിൽ ആഗോളതലത്തിലും ലോഞ്ച് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവ ഇന്ത്യയിലേക്ക് എത്തുന്നത്. പുതിയ X500 സീരീസ് സ്മാർട്ട്ഫോണുകൾക്കൊപ്പം, വിവോയുടെ ഏറ്റവും പുതിയ വെയറബിൾ ഉപകരണമായ 'വാച്ച് GT2' (Watch GT2) കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കും.

2 / 6
 മൊബൈൽ ഫോട്ടോഗ്രാഫിക്കും പ്രൊഫഷണൽ കണ്ടന്റ് ക്രിയേഷനുമായി പ്രത്യേകം ഡി​സൈൻ ചെയ്തിരിക്കുന്ന വിവോ X500 സീരീസിന്റെ മുഖ്യ ആകർഷണം ക്യാമറകളാണ്. ഒപ്റ്റിക്സ് രംഗത്തെ പ്രമുഖരായ ZEISS -ന്റെ പിന്തുണയോടെയാണ് വിവോ X500 സീരീസിലെ ക്യാമറകൾ എത്തുന്നത്. ​ചൈനീസ് വേരിയന്റിൽ നിന്ന് എന്തൊക്കെ മാറ്റങ്ങളോടെയാണ് X500 സീരീസ് ഇന്ത്യയിൽ എത്തുക എന്ന് കമ്പനി പൂർണമായി വെളിപ്പെടുത്തിയിട്ടില്ല.

3 / 6
മൂന്നിലൊന്ന് ഉറപ്പിച്ചോ! വിവോ X500 സീരീസ് ഇന്ത്യൻ ലോഞ്ച് തിയതി പ്രഖ്യാപിച്ചു

Vivo X500 Series Expected Features

4 / 6
 വിവോ X500 പ്രോ ഒതുക്കമുള്ള ചേസിസിൽ മികച്ച ഇമേജിംഗ് പെർഫോമൻസ് വാഗ്ദാനം ചെയ്യും. വലിയ വലിപ്പമുള്ള ക്യാമറ ഫോണുകൾക്ക് പകരം, ഫ്ലാഗ്ഷിപ്പ് നിലവാരത്തിലുള്ള ഒപ്റ്റിക്സും പ്രോസസിംഗ് ശേഷിയും ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഇത് അനുയോജ്യമാണ്. സ്റ്റാന്റേർഡ് വിവോ X500-ൽ 'ഫ്ലോട്ടിംഗ് ക്യാമറ മൊഡ്യൂൾ' ഡിസൈൻ ആണ് നൽകിയിരിക്കുന്നത്. ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ടെലിഫോട്ടോ സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

5 / 6
 വിവോ X500 സീരീസ് മോഡലുകളുമായി ബന്ധപ്പെട്ട ഹാർഡ്‌വെയറുകളുടെ വിശദമായ ഫീച്ചറുകൾ, ലഭ്യത, വില എന്നിവ ഔദ്യോഗിക ലോഞ്ചിൽ പ്രഖ്യാപിക്കും. വിവോ x500 സീരീസിലെ മൂന്ന് മോഡലുകൾക്ക് ഒപ്പം, 'X500 പ്രോ മാക്സ് ഫോട്ടോഗ്രാഫർ കിറ്റ്', 'വിവോ ഇമേജിംഗ് ഗ്രിപ്പ് കിറ്റ്' എന്നിവയും വിവോ നവംബർ 26ന് വിപണിയിലെത്തിക്കും.

6 / 6
Follow Us