2,000 കൊണ്ട് 2 ലക്ഷം ഉണ്ടാക്കാം; ഞെട്ടേണ്ടാ...പോസ്റ്റ് ഓഫീസ് ആര്‍ഡി പിന്നെന്തിനാ? | How to Build Rs 1.42 Lakh by Saving Just Rs 2,000 Every Month in a Post Office RD Malayalam news - Malayalam Tv9

Post Office RD: 2,000 കൊണ്ട് 2 ലക്ഷം ഉണ്ടാക്കാം; ഞെട്ടേണ്ടാ…പോസ്റ്റ് ഓഫീസ് ആര്‍ഡി പിന്നെന്തിനാ?

Published: 

13 Jul 2026 | 07:56 AM

Post Office Recurring Deposit Turn Rs 2,000 a Month Into Rs 1.42: കുറഞ്ഞത് 100 രൂപ നിക്ഷേപിച്ച് പോലും നിങ്ങള്‍ക്ക് ആര്‍ഡി ആരംഭിക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ നിക്ഷേപത്തിന് പരിധിയില്ലെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കുക. അഞ്ച് വര്‍ഷത്തെ കാലാവധിക്ക് ശേഷം നിങ്ങളുടെ മുതലും പലിശയും ഒരുമിച്ച് കൈപ്പറ്റാം. സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ അപകട സാധ്യതയുമില്ല.

1 / 5
ഇന്ത്യയില്‍ ഏറ്റവും പ്രചാരത്തിലുള്ള നിക്ഷേപ മാര്‍ഗമാണ് റിക്കറിങ് ഡെപ്പോസിറ്റുകള്‍ അഥവ ആര്‍ഡികള്‍. ബാങ്കുകളും ചെറുകിട ധനകാര്യ സ്ഥാപനങ്ങളുമെല്ലാം ആര്‍ഡി നടപ്പാക്കുമ്പോള്‍ ഇവരോടൊപ്പം തന്നെ ഉയര്‍ന്ന പലിശ നല്‍കി പോസ്റ്റ് ഓഫീസും പദ്ധതി മുന്നോട്ടുവെക്കുന്നു. എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിച്ച് ഉയര്‍ന്ന ലാഭം നേടാന്‍ പോസ്റ്റ് ഓഫീസും നിങ്ങളെ സഹായിക്കുന്നതാണ്. പ്രതിമാസം 2,000 രൂപയുടെ നിക്ഷേപത്തിന് എത്ര രൂപ വരെ പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിക്കുമെന്ന് നോക്കാം. (Image Credit Source: Getty Images and PTI)

2 / 5
6.7 ശതമാനം പലിശയാണ് നിലവില്‍ പോസ്റ്റ് ആര്‍ഡികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷത്തേക്ക് പ്രതിമാസം 2,000 രൂപ വീതം നിക്ഷേപിച്ചാല്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 1,42,732 രൂപയുണ്ടാകും. ഇവിടെ പലിശയായി മാത്രം നിങ്ങള്‍ക്ക് ലഭിക്കുന്നത് 22,732 രൂപയാണ്. ആര്‍ഡി ത്രൈമാസ കോമ്പൗണ്ടിങ് രീതിയാണ് പിന്തുടരുന്നത് അതിനാല്‍ നിങ്ങളുടെ സമ്പാദ്യം ലളിതമായ പലിശയ്ക്ക് കീഴില്‍ വേഗത്തില്‍ വളരും.

3 / 5
കുറഞ്ഞത് 100 രൂപ നിക്ഷേപിച്ച് പോലും നിങ്ങള്‍ക്ക് ആര്‍ഡി ആരംഭിക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ നിക്ഷേപത്തിന് പരിധിയില്ലെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കുക. അഞ്ച് വര്‍ഷത്തെ കാലാവധിക്ക് ശേഷം നിങ്ങളുടെ മുതലും പലിശയും ഒരുമിച്ച് കൈപ്പറ്റാം. സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ അപകട സാധ്യതയുമില്ല. ശമ്പളക്കാര്‍, വിരമിച്ച ജീവനക്കാര്‍, ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ എന്നിവര്‍ക്കിടയില്‍ ജനപ്രിയമായ പദ്ധതിയാണിത്.

4 / 5
ഓരോ പാദത്തിലും 6.7 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് ആര്‍ഡിക്ക് നല്‍കുന്നത്. ഇത് കോമ്പൗണ്ട് ചെയ്യപ്പെടുന്നതാണ് രീതി. അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.2 ലക്ഷം രൂപയുടെ നിക്ഷേപത്തിന് 22,732 രൂപയാണ് പലിശയായി ലഭിക്കുക. അഞ്ച് വര്‍ഷത്തിന് മുമ്പ് നിക്ഷേപം അവസാനിപ്പിക്കുകയാണെങ്കില്‍ പദ്ധതിയുടെ നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ.

5 / 5
മൂന്ന് വര്‍ഷത്തിന് ശേഷം നിക്ഷേപം അവസാനിപ്പിക്കാന്‍ സാധിക്കും, എന്നാല്‍ നിക്ഷേപം നേരത്തെ അവസാനിപ്പിക്കുന്നത് നിങ്ങളുടെ വരുമാനം കുറയുന്നതിന് കാരണമാേേയക്കാം. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതി കിഴിവിന് അര്‍ഹതയില്ല. നിയമങ്ങളും നിക്ഷേപകാലയളവും നിങ്ങള്‍ക്ക് യോജിച്ചതാണെങ്കില്‍ മാത്രം പദ്ധതി തിരഞ്ഞെടുക്കാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
ചിങ്ങത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യമാണോ? വാങ്ങിയാല്‍ നേട്ടമോ...
പുതിയ പൾസർ 125 , വില ഒരു ലക്ഷത്തിൽ താഴെ !
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി