4 മാസം വരെ കേടാകില്ല, ഉരുളക്കിഴങ്ങ് സൂക്ഷിക്കേണ്ടത് ഇങ്ങനെ... | How to Keep Potatoes Fresh for Up to 4 Months, Simple Kitchen Storage Tips Malayalam news - Malayalam Tv9

Potato: 4 മാസം വരെ കേടാകില്ല, ഉരുളക്കിഴങ്ങ് സൂക്ഷിക്കേണ്ടത് ഇങ്ങനെ…

Published: 

22 Nov 2026 | 04:56 PM

Potatoes Storage Tips: മിക്ക വീടുകളിലെയും അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉരുളക്കിഴങ്ങ്. എന്നാൽ ഇവ വാങ്ങി കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ മുളയ്ക്കുകയോ ചീത്തയാവുകയോ ചെയ്യുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. ശരിയായ രീതിയിൽ സൂക്ഷിച്ചാൽ ഉരുളക്കിഴങ്ങ് നാല് മാസം വരെ യാതൊരു കേടുപാടും കൂടാതെ നിലനിർത്താൻ സാധിക്കും.

1 / 5
കൂടുതൽ കാലം കേടുകൂടാതിരിക്കാൻ പലരും ഉരുളക്കിഴങ്ങ് റഫ്രിജറേറ്ററിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ഇത് വലിയൊരു അബദ്ധമാണ്. 42°F (5.5°C) ൽ താഴെയുള്ള താപനിലയിൽ ഉരുളക്കിഴങ്ങിലെ അന്നജം പഞ്ചസാരയായി മാറാൻ തുടങ്ങുന്നു. ഇത് ഉരുളക്കിഴങ്ങിന്റെ സ്വാഭാവിക രുചിയും ഘടനയും നശിപ്പിക്കുകയും, ഉയർന്ന ചൂടിൽ പാകം ചെയ്യുമ്പോൾ നിറം മാറാനും കാരണമാകും. (Image Credit source: Getty Images)

2 / 5
ഉരുളക്കിഴങ്ങ് സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യം 45°F മുതൽ 50°F വരെ താപനിലയുള്ള, നല്ല വായുസഞ്ചാരമുള്ളതും ഇരുണ്ടതുമായ സ്ഥലങ്ങളാണ്. മുറിയിലെ സാധാരണ താപനിലയേക്കാൾ അല്പം തണുപ്പുള്ള, എന്നാൽ ഫ്രിഡ്ജ് പോലെ അമിത തണുപ്പില്ലാത്ത അടുക്കളയിലെ ക്യാബിനറ്റുകളോ മറ്റോ ഇതിനായി ഉപയോഗിക്കാം. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ഇടങ്ങളിൽ ഇവ വയ്ക്കരുത്.

3 / 5
കടയിൽ നിന്നും വാങ്ങുന്ന പ്ലാസ്റ്റിക് കവറുകളിൽ തന്നെ ഉരുളക്കിഴങ്ങ് കെട്ടിവയ്ക്കുന്നത് ഒഴിവാക്കുക. പ്ലാസ്റ്റിക് ബാഗുകൾ ഉള്ളിൽ ഈർപ്പം തങ്ങിനിൽക്കാൻ ഇടയാക്കുകയും ഉരുളക്കിഴങ്ങ് വേഗത്തിൽ ചീഞ്ഞഴുകിപ്പോകാൻ കാരണമാവുകയും ചെയ്യും. പകരം പേപ്പർ ബാഗുകളോ, തുറന്ന കൊട്ടകളോ, വായു കടക്കുന്ന ചാക്കുകളോ ഉപയോഗിക്കാം.

4 / 5
ഉരുളക്കിഴങ്ങും സവാളയും ഒരുമിച്ച് ഒരേ കൊട്ടയിൽ സൂക്ഷിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഉള്ളി പുറത്തുവിടുന്ന ചില വാതകങ്ങൾ ഉരുളക്കിഴങ്ങ് വേഗത്തിൽ മുളയ്ക്കാനും ചീത്തയാകാനും കാരണമാകും. അതിനാൽ ഇവ രണ്ടും എപ്പോഴും വെവ്വേറെ സ്ഥലങ്ങളിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

5 / 5
പാചകത്തിനായി മുറിച്ച ശേഷം ബാക്കിവരുന്ന ഉരുളക്കിഴങ്ങ് കറുത്തുപോകാതിരിക്കാൻ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ മുക്കി ഫ്രിഡ്ജിൽ വയ്ക്കാം. എന്നാൽ ഇത് 24 മണിക്കൂറിനുള്ളിൽ തന്നെ ഉപയോഗിച്ചു തീർക്കണം. വേവിച്ച ഉരുളക്കിഴങ്ങ് വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇവ 3 മുതൽ 4 ദിവസത്തിനുള്ളിൽ ഉപയോഗിക്കണം.

Loading...
Unable to load recommendations.
Follow Us
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി