Palappam Recipe: പഞ്ഞി പോലുള്ള പാലപ്പം ഞൊടിയിടയിൽ തയ്യാറാക്കാം; റെസിപ്പി അറിഞ്ഞുവച്ചോ
How To Make Soft Palappam: വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഞൊടിയിടയിൽ തയ്യാറാക്കാവുന്ന പഞ്ഞി പോലുള്ള ഇൻസ്റ്റൻ്റ് പാലപ്പം റെസിപ്പിയാണ് ഇന്നിവിടെ പറയാൻ പോകുന്നത്. രാവിലത്തെ തിരക്കുകൾക്കും അപ്രതീക്ഷിതമായി എത്തിച്ചേരുന്ന അതിഥികൾക്കും ഏറ്റവും അനുയോജ്യമായ വിഭവമാണിത്. ആർക്കായാലും പാലപ്പവും കുറുമയും അല്ലെങ്കിൽ ചിക്കൻക്കറിയും കഴിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമാണ്. അത്തരത്തിൽ രാവിലെ കഴിക്കാൻ പാകത്തിന് ടേസ്റ്റി പാലപ്പം തയ്യാറാക്കിയാലോ.

അരി കുതിർക്കാനോ, അരച്ച് പുളിപ്പിക്കാനോ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുമ്പോൾ പലരും പാലപ്പം തയ്യാറാക്കാൻ മടിക്കാറുണ്ട്. വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഞൊടിയിടയിൽ തയ്യാറാക്കാവുന്ന പഞ്ഞി പോലുള്ള ഇൻസ്റ്റൻ്റ് പാലപ്പം റെസിപ്പിയാണ് ഇന്നിവിടെ പറയാൻ പോകുന്നത്. രാവിലത്തെ തിരക്കുകൾക്കും അപ്രതീക്ഷിതമായി എത്തിച്ചേരുന്ന അതിഥികൾക്കും ഏറ്റവും അനുയോജ്യമായ വിഭവമാണിത്. (Image Credit Source: Social Media)

അരിപ്പൊടിയും തേങ്ങാപ്പാലും ചേർത്ത് പുളിപ്പിച്ച മാവ് അപ്പച്ചട്ടിയിൽ ചുട്ടെടുക്കുന്നതാണ് പാലപ്പം. നടുഭാഗം നല്ല മൃദുവായും അരികുകൾ നേർത്ത് മൊരിഞ്ഞുമിരിക്കുന്നത് ഇതിന്റെ പ്രത്യേകതയാണ്. ആർക്കായാലും പാലപ്പവും കുറുമയും അല്ലെങ്കിൽ ചിക്കൻക്കറിയും കഴിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമാണ്. അത്തരത്തിൽ രാവിലെ കഴിക്കാൻ പാകത്തിന് ടേസ്റ്റി പാലപ്പം തയ്യാറാക്കിയാലോ.

ആവശ്യമായ ചേരുവകൾ: പച്ചരി – 2 കപ്പ്, ചോറ് – 1/2 കപ്പ്, ചിരകിയ തേങ്ങ – 1/2 കപ്പ്, ഇൻസ്റ്റന്റ് ഈസ്റ്റ് – 1/2 ടീസ്പൂൺ, പഞ്ചസാര – 1 ടീസ്പൂൺ, ഉപ്പ് – ആവശ്യത്തിന്, വെള്ളം – ആവശ്യത്തിന് എന്നിവയാണ് ഇതിന് ആവശ്യമായ ചേരുവകൾ. ഇനി പാലപ്പം ഉണ്ടാക്കാൻ മടിയുള്ളവർക്കും വളരെ എളുപ്പത്തിൽ പാലപ്പം തയ്യാറാക്കാവുന്നതാണ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം: പച്ചരി നന്നായി കഴുകി ആറ് മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. കുതിർത്ത അരി, ചോറ്, തേങ്ങ, പഞ്ചസാര എന്നിവ കുറച്ച് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഈസ്റ്റും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി, 6-8 മണിക്കൂർ പൊങ്ങാനായി മാറ്റിവയ്ക്കുക. മാവ് നന്നായി പൊങ്ങിയാൽ ഇളക്കി, ചൂടായ അപ്പച്ചട്ടിയിൽ ഒരു തവി മാവ് ഒഴിച്ച് ചുറ്റിക്കുക. അരികുകൾ മൊരിഞ്ഞ് നടുഭാഗം വെന്താൽ എടുക്കുക.

പാലപ്പത്തിൻ്റെ മാവ് പുളപ്പിക്കാൻ: 1 കപ്പ് അരിക്ക് 1/4 മുതൽ 1/2 ടീസ്പൂൺ വരെ ഇൻസ്റ്റൻ്റ് ഈസ്റ്റ് അല്പം ഇളംചൂടുള്ള വെള്ളത്തിലും പഞ്ചസാരയിലും കലക്കി 5–10 മിനിറ്റ് പതപ്പിച്ച ശേഷം, ചേർക്കുന്നത് പുളിപ്പിക്കൽ വേഗത്തിലാക്കും. പരമ്പരാഗത രീതിയിൽ കള്ളും ഉപയോഗിക്കാം. നല്ല ഫ്രഷ് തേങ്ങ ചേർത്ത് അരയ്ക്കുന്നത് സ്വാഭാവിക പുളിക്കലിനും രുചിക്കും നല്ലതാണ്. അടുക്കളയിൽ ചൂട് നിലനിൽക്കുന്ന ഭാഗത്തോ, ഗ്യാസ് അടുപ്പിന് അടുത്തോ മാവ് അടച്ചുവെക്കുക.