AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Pooja Bumper: കിങ് സ്റ്റാറിന് ഇത് നല്ലകാലം! ഒരു വര്‍ഷത്തിനിടെ കിട്ടിയത് മൂന്ന് ബമ്പര്‍ സമ്മാനങ്ങള്‍; 12 കോടി അതിര്‍ത്തി കടന്നോ?

Palakkad Agency Sells Second Consecutive Pooja Bumper: തുടര്‍ച്ചയായ രണ്ടാം തവണയും പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം തങ്ങള്‍ വിറ്റ ലോട്ടറിക്ക് ലഭിച്ചതിന്റെ സന്തോഷത്തിലാണ് പാലക്കാട്ടെ കിങ് സ്റ്റാര്‍ ഏജന്‍സി. കഴിഞ്ഞ പൂജാ ബമ്പറും അടിച്ചത് കിങ് സ്റ്റാര്‍ വിറ്റ ടിക്കറ്റിനായിരുന്നു. ഇതുകൂടാതെ ഇവര്‍ വിറ്റ സമ്മര്‍ ബമ്പറിനും സമ്മാനം ലഭിച്ചു.

Pooja Bumper: കിങ് സ്റ്റാറിന് ഇത് നല്ലകാലം! ഒരു വര്‍ഷത്തിനിടെ കിട്ടിയത് മൂന്ന് ബമ്പര്‍ സമ്മാനങ്ങള്‍; 12 കോടി അതിര്‍ത്തി കടന്നോ?
പൂജാ ബമ്പറിന്റെ നറുക്കെടുപ്പ്‌ Image Credit source: Kerala State Lottery Official Youtube
Jayadevan AM
Jayadevan AM | Published: 28 Nov 2026 | 04:40 PM

തുടര്‍ച്ചയായ രണ്ടാം തവണയും പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം തങ്ങള്‍ വിറ്റ ലോട്ടറിക്ക് ലഭിച്ചതിന്റെ സന്തോഷത്തിലാണ് പാലക്കാട്ടെ കിങ് സ്റ്റാര്‍ ഏജന്‍സി. കഴിഞ്ഞ പൂജാ ബമ്പറും അടിച്ചത് കിങ് സ്റ്റാര്‍ വിറ്റ ടിക്കറ്റിനായിരുന്നു. ഇതുകൂടാതെ ഇവര്‍ വിറ്റ സമ്മര്‍ ബമ്പറിനും സമ്മാനം ലഭിച്ചു. ഒരു വര്‍ഷത്തിനിടെ മൂന്ന് ബമ്പര്‍ സമ്മാനങ്ങളാണ് കിങ് സ്റ്റാറിനെ തേടിയെത്തിയത്. JC 234427 എന്ന നമ്പറിനാണ് ഇത്തവണത്തെ പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. ഭാഗ്യശാലി ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല. അദ്ദേഹം ‘കാണാമറയത്ത്’ തുടരുകയാണ്.

തമിഴ്‌നാട്ടില്‍ നിന്നും നിരവധി പേര്‍ പാലക്കാട് വന്ന് ലോട്ടറി എടുക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണത്തെ പൂജാ ബമ്പര്‍ ലഭിച്ചത് മലയാളിക്ക് തന്നെയാണോയെന്ന് ഉറപ്പിക്കാനാകില്ല. സമ്മാനം അതിര്‍ത്തി കടന്നോയെന്ന ആകാംക്ഷയിലാണ് ലോട്ടറിപ്രേമികള്‍.

എല്ലാം ദൈവാനുഗ്രഹമെന്ന് സുരേഷ്‌

ഒന്നാം സമ്മാനം തങ്ങള്‍ വിറ്റ ടിക്കറ്റിനാണ് ലഭിച്ചതെന്ന് ഏജന്‍സി ഉടമ സുരേഷ് പ്രതികരിച്ചു. 1.20 കോടി രൂപയോളം ഏജന്‍സിക്ക് ലഭിക്കും. കഴിഞ്ഞ പൂജാ ബമ്പര്‍ അടിച്ചതും തങ്ങള്‍ വിറ്റ ടിക്കറ്റിനാണ്. ഒരു വര്‍ഷത്തിനുള്ള മൂന്ന് ബമ്പര്‍ സമ്മാനം ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു 10 കോടിയും, രണ്ട് 12 കോടിയും ഇവിടെ ഒരു വര്‍ഷത്തിനിടെ അടിച്ചു. രണ്ട് പൂജാ ബമ്പറും, ഒരു സമ്മര്‍ ബമ്പറും. ഇത്തവണ സമ്മാനര്‍ഹമായ ലോട്ടറി വാങ്ങിയത് ആരാണെന്ന് അറിയില്ല. സ്ഥിരമായിട്ട് ഇവിടെ അടിക്കുന്നുണ്ട്. ദൈവാനുഗ്രഹമാണ്. കഴിഞ്ഞ തവണ സമ്മാനമടിച്ചയാളെ അറിയാം. അദ്ദേഹം ഇവിടെ വന്നില്ല. പേടിച്ചിട്ടായിരിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Kerala Pooja Bumper Lottery Result 2026: 12 കോടിയുടെ ഭാഗ്യം ആർക്ക്? പൂജാ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു; സമ്മാനാർഹമായ നമ്പറുകൾ ഇവിടെ

മറ്റ് സമ്മാനങ്ങള്‍

JA 400634, JB 346893, JC 682550, JD 304468, JE 632364, JA 969347, JB 866718, JC 648565, JD 766007, JE 324064 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ വീതം ലഭിച്ചത്. JA 869182, JB 684041, JC 780335, JD 688447, JE 450449, JA 228134, JB 380564, JC 968355, JD 269757, JE 861047 എന്നീ നമ്പറുകള്‍ക്ക് മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ വീതം ലഭിച്ചു. നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ JA 312845, JB 663775, JC 783309, JD 762643, J3 830356 എന്നീ നമ്പറുകള്‍ക്ക് കിട്ടി.

English Summary

King Star Agency in Palakkad sold the winning ticket (JC 234427) for the Rs 12 crore Pooja Bumper lottery. This marks the agency’s third bumper jackpot win within a single year. Agency owner Suresh credited the consecutive wins to God’s grace.

Follow Us