Jalebi Recipe: ഇനി ബാക്കി വന്ന ദോശമാവ് കളയേണ്ട! 10 മിനിറ്റിൽ തയ്യാറാക്കാം ജിലേബി
Sweet Jalebi Recipe: ഇനി അതുകൊണ്ട് വീണ്ടും ദോശയോ ഇഡ്ഡലിയോ ഉണ്ടാക്കി കഴിക്കാൻ മടിയാണെങ്കിൽ ദാ വേറൊരു വഴിയുണ്ട്. ഇനി ബാക്കി വന്ന ദോശമാവ് വെറുതെ കളയേണ്ട, മിനിറ്റുകൾക്കുള്ളിൽ നല്ല മൊരിഞ്ഞതും തേനൂറുന്നതുമായ ജിലേബി വീട്ടിൽത്തന്നെ തയ്യാറാക്കാം. മൈദ കുഴച്ച് മണിക്കൂറുകളോളം പുളിപ്പിക്കാൻ കാത്തിരിക്കേണ്ട ആവശ്യമില്ല, വൈകുന്നേരത്തെ ചായയ്ക്കൊപ്പം വിളമ്പാൻ പറ്റിയ കിടിലൻ പലഹാരമാണിത്. ജിലേബി മുക്കുമ്പോൾ പഞ്ചസാര ലായനി ചെറുചൂടോടെ ഇരിക്കാൻ ശ്രദ്ധിക്കുക.

രാവിലെ ദോശ ചുട്ട ശേഷം മാവ് ബാക്കിയുണ്ടോ? ഇനി അതുകൊണ്ട് വീണ്ടും ദോശയോ ഇഡ്ഡലിയോ ഉണ്ടാക്കി കഴിക്കാൻ മടിയാണെങ്കിൽ ദാ വേറൊരു വഴിയുണ്ട്. ഇനി ബാക്കി വന്ന ദോശമാവ് വെറുതെ കളയേണ്ട, മിനിറ്റുകൾക്കുള്ളിൽ നല്ല മൊരിഞ്ഞതും തേനൂറുന്നതുമായ ജിലേബി വീട്ടിൽത്തന്നെ തയ്യാറാക്കാം. മൈദ കുഴച്ച് മണിക്കൂറുകളോളം പുളിപ്പിക്കാൻ കാത്തിരിക്കേണ്ട ആവശ്യമില്ല, വൈകുന്നേരത്തെ ചായയ്ക്കൊപ്പം വിളമ്പാൻ പറ്റിയ കിടിലൻ പലഹാരമാണിത്. (Image Credit Source: Unsplash)

ആവശ്യമായ ചേരുവകൾ: ബാക്കി വന്ന ദോശമാവ്- 1 കപ്പ്, ഗോതമ്പുപൊടി- 2 ടേബിൾ സ്പൂൺ, ബേക്കിംഗ് സോഡ- 1 നുള്ള്, ഫുഡ് കളർ (ഓറഞ്ച്/മഞ്ഞ)- ആവശ്യമെങ്കിൽ മാത്രം, പഞ്ചസാര- 1 കപ്പ്, വെള്ളം- 1/2 കപ്പ്, ചെറുനാരങ്ങാനീര്- 1 ടീസ്പൂൺ, എണ്ണ- വറുക്കാൻ ആവശ്യത്തിന് എന്നിവയാണ് ഈ ജിലേബി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.

തയ്യാറാക്കുന്ന വിധം: ഒരു കപ്പ് പഞ്ചസാരയിൽ 1/2 കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ചെറുനാരങ്ങ നീര് ചേർത്തിളക്കി പഞ്ചസാര ലായനി (ഷുഗർ സിറപ്പ്) തയ്യാറാക്കുക. ദോശമാവിലേക്ക് 2 ടേബിൾ സ്പൂൺ ഗോതമ്പുപൊടി ചേർത്ത് നന്നായി ഇളക്കുക. ആവശ്യമെങ്കിൽ അൽപം ഫുഡ് കളറും ഒരു നുള്ള് ബേക്കിങ് സോഡയും ചേർത്ത് യോജിപ്പിക്കുക.

അടികട്ടിയുള്ള പാത്രത്തിൽ എണ്ണ ചൂടാക്കുക. ഒരു കവറിൽ മാവ് നിറച്ച് അറ്റം അല്പം മുറിച്ചുകൊടുക്കുക. എണ്ണയിലേക്ക് ജിലേബിയുടെ ആകൃതിയിൽ ഒഴിച്ച് വറുത്തെടുക്കുക. ചൂടോടെ തന്നെ പഞ്ചസാര ലായനിയിൽ മുക്കി മാറ്റി ചായയോടൊപ്പം വിളമ്പാം. അതിഥികൾ വരുമ്പോഴും കുട്ടികൾക്കും നിങ്ങൾക്ക് ഈസിയായി തയ്യാറാക്കാനാകുന്ന ജിലേബിയാണിത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: മാവ് ഒരുപാട് ലൂസായിപ്പോയാൽ ജിലേബിക്ക് കൃത്യമായ ആകൃതി കിട്ടില്ല; കട്ടിയായാൽ അകത്തേക്ക് സിറപ്പ് പിടിക്കില്ല. ആവശ്യമെങ്കിൽ അല്പം കൂടി ഗോതമ്പുപൊടി ചേർത്ത് പാകപ്പെടുത്തുക. ജിലേബി മുക്കുമ്പോൾ പഞ്ചസാര ലായനി ചെറുചൂടോടെ ഇരിക്കാൻ ശ്രദ്ധിക്കുക. എങ്കിലേ സിറപ്പ് ഉള്ളിലേക്ക് നന്നായി വലിച്ചെടുക്കുകയുള്ളൂ.