Guava Halwa: വായിൽ അലിഞ്ഞുപോകും പേരയ്ക്ക ഹൽവ; മിനിറ്റുകൾക്കുള്ളിൽ തയാറാക്കാം റെസിപ്പി ഇതാ
Special Guava Halwa Recipe: പലരും പേരക്ക കിട്ടിയാൽ പച്ചയായിട്ടോ ഉപ്പും മുളകും കൂട്ടിയോ തിന്നുന്നതാണ് ശീലം. ചിലർ ഉപ്പിലിട്ട് കഴിക്കാറുമുണ്ട്. എന്നാൽ നിങ്ങൾ ഇതുവരെ പരീക്ഷിക്കാത്തതും കേട്ടിട്ടില്ലാത്തതുമായ ഒരു ഐറ്റമാണ് ഇവിടെ പറയാൻ പോകുന്നത്. പേരക്ക ഹൽവ. വിളഞ്ഞു പഴുത്ത നല്ല നാടൻ പേരയ്ക്ക വീട്ടിലുണ്ടെങ്കിൽ അല്പം വ്യത്യസ്തമായി രുചികരമായ ഒരു ഹൽവ തയാറാക്കി നോക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ മധുരപലഹാരത്തിന്റെ റെസിപ്പി ഒന്ന് അറിഞ്ഞുവച്ചോ.

വൈറ്റമിൻ സി-യാൽ സമ്പുഷ്ടമായ പേരക്ക ആരോഗ്യ കാര്യത്തിലും വിവിധതരം വിഭവങ്ങൾ തയ്യാറാക്കാനും കേമനാണ്. പലരും പേരക്ക കിട്ടിയാൽ പച്ചയായിട്ടോ ഉപ്പും മുളകും കൂട്ടിയോ തിന്നുന്നതാണ് ശീലം. ചിലർ ഉപ്പിലിട്ട് കഴിക്കാറുമുണ്ട്. എന്നാൽ നിങ്ങൾ ഇതുവരെ പരീക്ഷിക്കാത്തതും കേട്ടിട്ടില്ലാത്തതുമായ ഒരു ഐറ്റമാണ് ഇവിടെ പറയാൻ പോകുന്നത്. പേരക്ക ഹൽവ. വിളഞ്ഞു പഴുത്ത നല്ല നാടൻ പേരയ്ക്ക വീട്ടിലുണ്ടെങ്കിൽ അല്പം വ്യത്യസ്തമായി രുചികരമായ ഒരു ഹൽവ തയാറാക്കി നോക്കിയാലോ. (Image Credit Source: Getty Images)

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് നമുക്ക് മിനിറ്റുകൾക്കുള്ളിൽ വീട്ടിൽ തന്നെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാണ് പേരയ്ക്ക ഹൽവ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ മധുരപലഹാരത്തിന്റെ റെസിപ്പി ഒന്ന് അറിഞ്ഞുവച്ചോ. വീട്ടിൽ വിരുന്നുകാർ വരുമ്പോൾ കടകളിലേക്ക് ഓടാതെ നമ്മുടെ വീട്ടിലുണ്ടാക്കിയ ഇത്തരം പലഹാരങ്ങൾ വിളമ്പാൻ ഇനി മടിവേണ്ട. തയ്യാറാക്കുന്ന വിധം നോക്കാം.

ആവശ്യമായ ചേരുവകൾ: നന്നായി പഴുത്ത പേരയ്ക്ക: 4-5 എണ്ണം, ശർക്കര അല്ലെങ്കിൽ പഞ്ചസാര: 1 കപ്പ് മധുരത്തിന് അനുസരിച്ച്, കോൺഫ്ലോർ : 2 ടേബിൾ സ്പൂൺ, നെയ്യ്: 3-4 ടേബിൾ സ്പൂൺ, ഏലയ്ക്കാപ്പൊടി: അര ടീസ്പൂൺ, അണ്ടിപ്പരിപ്പ്, മുന്തിരി: ആവശ്യത്തിന് എന്നിവയാണ് നമ്മുടെ പേരക്ക് ഹൽവ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.

തയാറാക്കുന്ന രീതി: ആദ്യം തന്നെ നന്നായി കഴുകിയ പേരയ്ക്ക ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അല്പം വെള്ളം ചേർത്ത് വേവിച്ചെടുക്കുക. ഉടഞ്ഞുപോകാതെ സൂക്ഷിക്കണം. ചൂടെല്ലാം ആറി തണുത്ത ശേഷം ഇത് മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. അടിച്ചെടുത്ത പേരയ്ക്കയുടെ പൾപ്പ് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത് അതിൻ്റെ കുരു പൂർണ്ണമായും മാറ്റുക. അരിച്ചെടുത്ത പേരയ്ക്ക പൾപ്പിലേക്ക് കോൺഫ്ലോറും ആവശ്യത്തിന് പഞ്ചസാരയോ ശർക്കരയുടെ ലായനിയോ ചേർത്ത് കട്ടകളില്ലാതെ നന്നായി ഇളക്കി യോജിപ്പിക്കുക.

ഇനി ഒരു അടി കട്ടിയുള്ള പാത്രത്തിൽ അല്ലെങ്കിൽ നോൺസ്റ്റിക്ക് പാത്രത്തിലേക്ക് ഒരു സ്പൂൺ നെയ്യ് ഒഴിച്ച് തയാറാക്കിവെച്ചിരിക്കുന്ന മിക്സ് ഒഴിച്ച് ചെറിയ തീയിൽ തുടർച്ചയായി ഇളക്കുക. അടിയിൽ പിടിച്ച് കരിഞ്ഞുപോകാതെ ശ്രദ്ധിക്കണം. എപ്പോഴും മീഡിയം തീയിലിട്ട് വേണം ചെയ്യാൻ. മിക്സ് കുറുകി വരുമ്പോൾ ബാക്കിയുള്ള നെയ്യ് ഘട്ടം ഘട്ടമായി ചേർത്തുകൊടുക്കുക.

മിക്സ് പാത്രത്തിൽ ഒട്ടാതെ വിട്ടു വരുന്ന പാകമാകുമ്പോൾ ഏലയ്ക്കാപ്പൊടിയും വറുത്ത അണ്ടിപ്പരിപ്പും ചേർക്കുക. ശേഷം തീ ഓഫ് ചെയ്യാം. പിന്നീട് നെയ്യ് തടവിയ ഒരു പ്ലേറ്റിലേക്കോ ട്രേയിലേക്കോ ഈ മിക്സ് മാറ്റി തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയിൽ കട്ട് ചെയ്ത് വിളമ്പാം. നല്ല രുചിയുള്ള വ്യത്യസ്തമായ ഒരു റെസിപ്പി റെഡി.