AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Startup Business: സ്റ്റാർട്ടപ്പ് തുടങ്ങുകയാണോ? ഈ രേഖകൾ മറക്കരുത്

Documents Required to Start a Startup Business: ഒരു സ്റ്റാ‍‍ർട്ടപ്പ് തുടങ്ങണമെന്നാണോ ആ​ഗ്രഹം? എന്നാൽ നിങ്ങളുടെ ഈ ആ​ഗ്രഹം പൂ‍ർത്തീകരിക്കാൻ ഐഡിയയും പണവും മാത്രമല്ല, ചില രേഖകളും ആവശ്യമാണ്. രേഖകളിൽ വരുത്തുന്ന ശ്രദ്ധക്കുറവ് സ്റ്റാർട്ടപ്പുകളുടെ തക‍ർച്ചയ്ക്കും നിയമപ്രശ്നങ്ങൾക്കും കാരണമായേക്കാം. അതിനാൽ, നമ്മുടെ രാജ്യത്ത് ഒരു സ്റ്റാർട്ടപ്പ് തുടങ്ങാൻ ആവശ്യമായ രേഖകൾ ഏതെല്ലാമാണെന്ന് അറിഞ്ഞാലോ....

Nithya Vinu
Nithya Vinu | Published: 04 Jul 2026 | 02:23 PM
ബിസിനസ് വളരുന്നതിന് മുമ്പ് തന്നെ അതിന്റെ ഉടമസ്ഥാവകാശം, തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം, ഇക്വിറ്റി വിതരണം, ഭരണം എന്നിവ വ്യക്തമാക്കുന്ന ഫൗണ്ടർ അഗ്രിമെന്റ്, ഇൻകോർപ്പറേഷൻ രേഖകൾ, ഷെയർഹോൾഡേഴ്സ് അഗ്രിമെന്റ്, ക്യാപ് ടേബിൾ  എന്നിവയാണ് ഒരു സ്റ്റാർട്ടപ്പിന് ആദ്യ ദിവസം മുതൽ ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖകൾ. (Image Credit source: Getty Images)

1 / 5
ഇവയോടൊപ്പം തന്നെ ഇ.എസ്.ഒ.പി (ESOPs), നോൺ-ഡിസ്ക്ലോഷർ എഗ്രിമെന്റ് (NDA), ഇന്റലക്ച്വൽ പ്രോപ്പർട്ടി അസൈൻമെന്റ്, എംപ്ലോയ്മെന്റ് കോൺട്രാക്ടുകൾ, വെണ്ടർ റിലേഷൻഷിപ്പ് രേഖകൾ, കസ്റ്റമർ കോൺട്രാക്ടുകൾ, ഡാറ്റാ പ്രൈവസി പോളിസികൾ എന്നിവയും സ്ഥാപകർ ഉറപ്പാക്കേണ്ടതുണ്ട്.

2 / 5
കൃത്യമായ നിയമനടപടികൾ രേഖപ്പെടുത്തി വെക്കുന്നത് ബിസിനസ് റിസ്കുകൾ കുറയ്ക്കുകയും, ഫണ്ട് ശേഖരണ സമയത്തും ഡ്യൂ ഡിലിജൻസ്  പരിശോധനകളിലും നിക്ഷേപകരെ ആകർഷിക്കാൻ സഹായിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഒരു സ്റ്റാർട്ടപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ രേഖകളിൽ ശ്രദ്ധ വേണം.

3 / 5
നിയമ-വെഞ്ച്വർ കാപ്പിറ്റൽ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്നതിലും കമ്പനികൾ ഏറ്റെടുക്കുന്നതിലും താമസം നേരിടുന്നതിനും സ്ഥാപകർ തമ്മിലുള്ള ആഭ്യന്തര തർക്കങ്ങൾക്കും പ്രധാന കാരണം കൃത്യമായ രേഖകളുടെ അഭാവമോ തെറ്റായ ഡ്രാഫ്റ്റിംഗോ ആണ്.

4 / 5
സ്റ്റാർട്ടപ്പ് ഏത് രീതിയിലാണ് പ്രവർത്തിക്കാൻ പോകുന്നത് എന്നതിനെ ആശ്രയിച്ചാണ് ഇതിന്റെ പ്രധാന രേഖകൾ വരുന്നത്. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെങ്കിൽ സർട്ടിഫിക്കറ്റ് ഓഫ് ഇൻകോർപ്പറേഷൻ, പങ്കാളികൾ ചേർന്ന് തുടങ്ങുന്നതാണെങ്കിൽ എൽഎൽപി എഗ്രിമെന്‍റ് എന്നിവയാണ് ആവശ്യം.

5 / 5
Follow Us