സെമി ഉറപ്പിക്കാൻ ഇന്ത്യ, വനിതാ ലോകകപ്പിൽ നാളെ മെഗാ പോരാട്ടം | ICC Women’s T20 World Cup 2026: India vs South Africa Match Preview, Playing XI, Pitch Report, and Head to Head Record Malayalam news - Malayalam Tv9

IND W vs SA W: സെമി ഉറപ്പിക്കാൻ ഇന്ത്യ, വനിതാ ലോകകപ്പിൽ നാളെ മെഗാ പോരാട്ടം

Updated On: 

20 Jun 2026 | 10:16 PM

India Women vs South Africa Women T20 World Cup Preview: വനിതാ ട്വന്റി-20 ലോകകപ്പിലെ പോരാട്ടത്തിൽ നാളെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിലാണ് മത്സരം. ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യന്‍ ടീം മികച്ച ഫോമിലാണ്.

1 / 5
ഐസിസി വനിതാ ട്വന്റി-20 ലോകകപ്പിലെ നിർണായകമായ പോരാട്ടത്തിൽ നാളെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിലാണ് മത്സരം. ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യന്‍ ടീം മികച്ച ഫോമിലാണ്. ആദ്യ മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനെ 64 റൺസിന് തകര്‍ത്തു (Image Credit Source: facebook.com/IndianCricketTeam).

2 / 5
തൊട്ടടുത്ത മത്സരത്തിൽ നെതർലൻഡ്സിനെതിരെ 95 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കി. ആദ്യ രണ്ട് മത്സരങ്ങളിലും തകർപ്പൻ അർധസെഞ്ചുറികൾ നേടിയ സ്മൃതി മന്ദാനയുടെ ഉജ്ജ്വല ഫോം വലിയ കരുത്താണ് പകരുന്നത്. മറ്റൊരു ഓപ്പണറായ ഷഫാലി വർമയും ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. റിച്ച ഘോഷ്, ദീപ്തി ശര്‍മ തുടങ്ങിയ താരങ്ങളും ഫോമിലാണ്.

3 / 5
നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയോട് തോറ്റുകൊണ്ട് ലോകകപ്പ് കാമ്പെയ്ൻ ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഓൾഡ് ട്രാഫോർഡ് പിച്ച് ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും കൂടുതൽ ബൗൺസ് ലഭിക്കുന്ന പിച്ചുകളിൽ ഒന്നാണ്. ആദ്യ ഓവറുകൾ നേരിടുക എന്നത് ബാറ്റർമാർക്ക് ബുദ്ധിമുട്ടാകാം. ഇതേ വേദിയിൽ നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സ്പിന്നർമാർ നിർണായക പങ്ക് വഹിച്ചിരുന്നു.

4 / 5
തുല്യശക്തികളുടെ പോരാട്ടമാണ് പ്രവചിക്കുന്നത്. ഇതുവരെ കളിച്ച 24 മത്സരങ്ങളിൽ 11 എണ്ണത്തിൽ ഇന്ത്യൻ വനിതകൾ വിജയിച്ചപ്പോൾ, 10 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കൻ വനിതകൾ വിജയം കണ്ടു. 3 മത്സരങ്ങൾ ഫലമില്ലാതെ അവസാനിച്ചു. ഇന്ത്യന്‍ ടീമിന്റെ ഫോമിലാണ് പ്രതീക്ഷ.

5 / 5
ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍ നോക്കാം. സ്മൃതിയും ഷഫാലിയും ഓപ്പണര്‍മാരാകും. ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍, റിച്ച ഘോഷ്, യാസ്തിക ഭാട്ടിയ എന്നിവര്‍ മധ്യനിരയിലെത്തിയേക്കാം. ദീപ്തി ശർമ, രാധാ യാദവ്, രേണുക സിങ് താക്കൂർ, ക്രാന്തി ഗൗഡ്, എൻ. ശ്രീ ചരണി എന്നിവരാകാം പ്ലേയിങ് ഇലവനിലെ മറ്റ് താരങ്ങള്‍.

Follow Us
Related Photo Gallery
ശരീരഭാരം കുറയ്ക്കാൻ ഞാവൽപ്പഴം എങ്ങനെ, എപ്പോൾ കഴിക്കണം?
ഫീച്ചറുകൾ ഇതാ എണ്ണിക്കോ! വൺപ്ലസ് N6x 5G വിൽപ്പന തുടങ്ങി
ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?
ഇത് വർക്കാകും! റിമി ടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു