പ്രമേഹ രോ​ഗികൾക്ക് ഉത്തമം; ദിവസവും ഗ്രാമ്പൂ ചവച്ചരച്ച് കഴിക്കൂ | Incredible health benefits of chewing Cloves Everyday, it also Controls Blood Sugar Levels Malayalam news - Malayalam Tv9

Cloves Benefits: പ്രമേഹ രോ​ഗികൾക്ക് ഉത്തമം; ദിവസവും ഗ്രാമ്പൂ ചവച്ചരച്ച് കഴിക്കൂ

Published: 

05 Dec 2025 20:36 PM

Health Benefits Of Chewing Cloves: കറികളിലും മറ്റും ഇവ ചേർക്കുമെങ്കിലും ഇതിൻ്റെ ആരോ​ഗ്യ ​ഗുണങ്ങളെപ്പറ്റി അറിയാവുന്നവർ ചുരക്കമാണ്. ശരീരത്തിന് ആവശ്യമായ രോ​ഗപ്രതിരോധി ശേഷി നൽകി രോഗങ്ങളെയും അണുബാധകളെയും അകറ്റി നിർത്താൻ ഇവ നല്ലതാണ്. ദിവസവും ഒരു ഗ്രാമ്പൂ വീതം ചവച്ചരച്ച് കഴിക്കുന്നതിൻ്റെ ​ഗുണങ്ങളറിയാം.

1 / 6ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. കറികളിലും മറ്റും ഇവ ചേർക്കുമെങ്കിലും ഇതിൻ്റെ ആരോ​ഗ്യ ​ഗുണങ്ങളെപ്പറ്റി അറിയാവുന്നവർ ചുരക്കമാണ്. ശരീരത്തിന് ആവശ്യമായ രോ​ഗപ്രതിരോധി ശേഷി നൽകി രോഗങ്ങളെയും അണുബാധകളെയും അകറ്റി നിർത്താൻ ഇവ നല്ലതാണ്. ദിവസവും ഒരു ഗ്രാമ്പൂ വീതം ചവച്ചരച്ച് കഴിക്കുന്നതിൻ്റെ ​ഗുണങ്ങളറിയാം. (Image Credits: Getty Images)

ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. കറികളിലും മറ്റും ഇവ ചേർക്കുമെങ്കിലും ഇതിൻ്റെ ആരോ​ഗ്യ ​ഗുണങ്ങളെപ്പറ്റി അറിയാവുന്നവർ ചുരക്കമാണ്. ശരീരത്തിന് ആവശ്യമായ രോ​ഗപ്രതിരോധി ശേഷി നൽകി രോഗങ്ങളെയും അണുബാധകളെയും അകറ്റി നിർത്താൻ ഇവ നല്ലതാണ്. ദിവസവും ഒരു ഗ്രാമ്പൂ വീതം ചവച്ചരച്ച് കഴിക്കുന്നതിൻ്റെ ​ഗുണങ്ങളറിയാം. (Image Credits: Getty Images)

2 / 6

ദഹനം വർദ്ധിപ്പിക്കുന്നു: ഗ്രാമ്പൂ കഴിക്കുന്നതിലൂടെ ദഹനത്തിന് സഹായിക്കുന്ന എൻസൈമുകളുടെ സ്രവത്തെ ഉത്തേജിപ്പിക്കുന്നു. ഇത് വയറു വീർക്കൽ, ഗ്യാസ്, അസിഡിറ്റി എന്നിവ ഒഴിവാക്കി ആശ്വാസം നൽകുന്നു. ഭക്ഷണത്തിനുശേഷം ഒന്നോ രണ്ടോ ഗ്രാമ്പൂ ചവച്ച് കഴിക്കുന്നത് മികച്ച ദഹനത്തിനും കുടലിന്റെ മികച്ച ആരോഗ്യത്തിനും വളരെ നല്ലതാണ്.(Image Credits: Getty Images)

3 / 6

വായുടെ ആരോഗ്യം: ഗ്രാമ്പൂവിൽ യൂജെനോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് ബാക്ടീരിയകളെയും വായ്‌നാറ്റത്തെയും ചെറുക്കുന്ന പ്രകൃതിദത്ത ആന്റിസെപ്റ്റിക് ആണ്. പതിവായി ഇവ ചവയ്ക്കുന്നത് പല്ലുവേദന, മോണയിലെ അണുബാധ എന്നിവ തടയാനും മൊത്തത്തിലുള്ള ശുചിത്വം നിലനിർത്താനും സഹായിക്കുന്നു. (Image Credits: Getty Images)

4 / 6

ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു: ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഗ്രാമ്പൂ തലച്ചോറിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. വളരെ ചെറിയ അളവിൽ പതിവായി ​ഗ്രാമ്പൂ കഴിക്കുമ്പോൾ ഓർമ്മശക്തി മെച്ചപ്പെടുത്താനും, ഉണർവ്, ഏകാഗ്രത എന്നിവ ശക്തിപ്പെടുത്താനും ഇത് നിങ്ങളെ സഹായിക്കുന്നു. (Image Credits: Getty Images)

5 / 6

രക്തത്തിലെ പഞ്ചസാരയുടെ: ഗ്രാമ്പൂ ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. അതിനാൽ ഇവ കഴിക്കുന്നത് പ്രമേഹമോ പ്രീ ഡയബറ്റിസോ കൈകാര്യം ചെയ്യുന്ന ആളുകൾക്ക് ഗുണം ചെയ്യും. (Image Credits: Getty Images)

6 / 6

ഹൃദയാരോഗ്യം: ശരീരത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് നിയന്ത്രിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഗ്രാമ്പൂ നല്ലതാണ്. വീക്കം തടയുന്ന ഇതിലെ സംയുക്തങ്ങൾ ധമനികളെ സംരക്ഷിക്കുകയും ഹൃദയാരോഗ്യം നല്ല രീതിയിൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. (Image Credits: Getty Images)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്