13 പന്തുകൾ നീണ്ട മാരത്തൺ ഓവറുമായി അർഷ്ദീപ്; നാണക്കേടിൽ റെക്കോർഡിട്ട് ഇന്ത്യൻ പേസർ | IND vs SA Arshdeep Singh Bowls A 13 Ball Over With 7 Wides Enters Into World Record With Naveen Ul Haq Malayalam news - Malayalam Tv9

India vs South Africa: 13 പന്തുകൾ നീണ്ട മാരത്തൺ ഓവറുമായി അർഷ്ദീപ്; നാണക്കേടിൽ റെക്കോർഡിട്ട് ഇന്ത്യൻ പേസർ

Updated On: 

12 Dec 2025 07:52 AM

Arshdeep Singh 13 Ball Over: ദക്ഷിണാഫ്രിക്കക്കെതിരെ 13 പന്തുകൾ നീണ്ട ഓവറുമായി അർഷ്ദീപ് സിംഗ്. ഏഴ് വൈഡുകളെറിഞ്ഞ താരം ലോക റെക്കോർഡിലുമെത്തി.

1 / 5ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യിൽ അർഷ്ദീപ് സിംഗിന് നാണക്കേടിൻ്റെ റെക്കോർഡ്. ഒരു ഓവറിൽ 13 പന്തുകളെറിഞ്ഞാണ് അർഷ്ദീപ് റെക്കോർഡ് ബുക്കിൽ ഇടം നേടിയത്. ഏഴ് വൈഡുകളാണ് താരം ഈ ഓവറിൽ വഴങ്ങിയത്. മത്സരത്തിൽ ദക്ഷിണാഫ്രിക്ക 51 റൺസിന് വിജയിച്ചു. (Image Credits- PTI)

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യിൽ അർഷ്ദീപ് സിംഗിന് നാണക്കേടിൻ്റെ റെക്കോർഡ്. ഒരു ഓവറിൽ 13 പന്തുകളെറിഞ്ഞാണ് അർഷ്ദീപ് റെക്കോർഡ് ബുക്കിൽ ഇടം നേടിയത്. ഏഴ് വൈഡുകളാണ് താരം ഈ ഓവറിൽ വഴങ്ങിയത്. മത്സരത്തിൽ ദക്ഷിണാഫ്രിക്ക 51 റൺസിന് വിജയിച്ചു. (Image Credits- PTI)

2 / 5

നാല് ഓവർ എറിഞ്ഞ അർഷ്ദീപ് വഴങ്ങിയത് 54 റൺസ്. ആകെ 9 വൈഡുകളും താരം എറിഞ്ഞു. ഇന്ത്യൻ ടീം ആകെ എറിഞ്ഞത് 16 വൈഡുകളാണ്. ഇതോടെ രാജ്യാന്തര ടി20യിൽ ഇന്ത്യ ഏറ്റവുമധികം വൈഡുകൾ വഴങ്ങുന്ന രണ്ടാമത്തെ മത്സരമായി ഇത്.

3 / 5

മുൻപ് 2009ൽ ശ്രീലങ്കക്കെതിരെ ഇന്ത്യ 17 വൈഡുകൾ എറിഞ്ഞിട്ടുണ്ട്. 2018ൽ വെസ്റ്റ് ഇൻഡീസിനെതിരെയും ഇന്ത്യ 16 വൈഡുകൾ വഴങ്ങി. ഇന്ത്യ ഏറ്റവുമധികം വൈഡുകളെറിഞ്ഞ മത്സരത്തിൽ ഇതോടെ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20 രണ്ടാം സ്ഥാനം പങ്കിടുകയാണ്.

4 / 5

ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിലെ 11ആം ഓവറാണ് നാണക്കേടിൻ്റെ റെക്കോർഡിലെത്തിയത്. ഓവറിൽ ഏഴ് വൈഡുകളടക്കം 13 പന്തെറിഞ്ഞ താരം ആകെ ഓവറിൽ 18 റൺസ് വഴങ്ങി. വൈഡിൻ്റെ എണ്ണത്തിൽ അർഷീപ് സിംഗ് ഇതോടെ ലോക റെക്കോർഡ് നേട്ടവും സ്ഥാപിച്ചു.

5 / 5

രാജ്യാന്തര ടി20യിലെ ഒരു ഓവറിൽ എറ്റവുമധികം വൈഡ് വഴങ്ങുന്ന ബൗളർ എന്ന റെക്കോർഡിലാണ് അർഷ്ദീപ് എത്തിയത്. അഫ്ഗാനിസ്ഥാൻ്റെ നവീനുൽ ഹഖും നേരത്തെ ഒരു ഓവറിൽ ഏഴ് വൈഡുകൾ എറിഞ്ഞിട്ടുണ്ട്. അർഷ്ദീപ് ഈ റെക്കോർഡ് പങ്കിടുകയാണ്.

പ്രമേഹമുള്ളവർക്ക് ശർക്കര കഴിക്കാമോ?
ആസ്ത്മ ഉള്ളവർ ആണോ എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം