AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India Test Captain: ക്യാപ്റ്റനാവാൻ താത്പര്യമില്ലെന്ന് ജസ്പ്രീത് ബുംറ; സാധ്യത ശുഭ്മൻ ഗില്ലിനെന്ന് റിപ്പോർട്ട്

India Test Captain Jasprit Bumrah: ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനാവാൻ താത്പര്യമില്ലെന്ന് ജസ്പ്രീത് ബുംറ. ബുംറ തന്നെ ഇക്കാര്യം അറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ.

Abdul Basith
Abdul Basith | Updated On: 12 May 2025 | 04:09 PM
രോഹിത് ശർമ്മ വിരമിച്ച സാഹചര്യത്തിൽ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനാവാൻ സാധ്യത ശുഭ്മൻ ഗില്ലിനെന്ന് റിപ്പോർട്ട്. രോഹിത് ക്യാപ്റ്റനായിരുന്ന സമയത്ത് വൈസ് ക്യാപ്റ്റനായിരുന്ന ജസ്പ്രീത് ബുംറ ക്യാപ്റ്റൻസി റോളിലെത്തില്ല. ബുംറ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. (Image Credits - PTI)

1 / 5
അടുത്ത ക്യാപ്റ്റനായി യുവതാരത്തെയാണ് സെലക്ടർമാർ പരിഗണിക്കുന്നത് എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. അതുകൊണ്ട് ശുഭ്മൻ ഗിൽ മികച്ച തീരുമാനമാവുമെന്ന് സെലക്ടർമാർ വിലയിരുത്തുന്നു. ഇതിനിടയിലാണ് തനിക്ക് ക്യാപ്റ്റനാവാൻ താത്പര്യമില്ലെന്ന് ബുംറ അറിയിച്ചത്.

2 / 5
ഇംഗ്ലണ്ടിനെതിരായ പര്യടനത്തിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. വരുന്ന ജൂണിൽ നടക്കാനിരിക്കുന്ന പരമ്പരയിൽ അഞ്ച് മത്സരങ്ങളും കളിക്കാൻ തനിക്കാവില്ല എന്നാണ് ബുംറയുടെ നിലപാട്. മൂന്ന് ഫോർമാറ്റും കളിക്കുന്നതിനാൽ വർക്ക്ലോഡ് മാനേജ് ചെയ്യേണ്ടതുണ്ടെന്നും അതുകൊണ്ട് എല്ലാ മത്സരങ്ങളും കളിക്കാനാവില്ലെന്നും ബുംറ പറയുന്നു.

3 / 5
ഇതോടെ ശുഭ്മൻ ഗില്ലോ ഋഷഭ് പന്തോ എന്നാണ് സെലക്ടർമാരുടെ ചർച്ച. ശുഭ്മൻ ഗില്ലിനെ ക്യാപ്റ്റനാക്കി ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കാനാണ് ആലോചനയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം 24ഓടെ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിക്കും.

4 / 5
ബോർഡർ - ഗവാസ്കർ ട്രോഫി പരമ്പരയിലെ മോശം പ്രകടനങ്ങളെ തുടർന്നാണ് രോഹിത് ശർമ്മ കളി മതിയാക്കിയത്. ഇംഗ്ലണ്ട് പരമ്പരയിൽ ടീമിനെ നന്നായി നയിക്കുമെന്ന് ഒരു അഭിമുഖത്തിൽ പ്രത്യാശ പ്രകടിപ്പിച്ച് ദിവസങ്ങൾക്ക് ശേഷം രോഹിത് വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെ വിരാട് കോലിയും കളി മതിയാക്കി.

5 / 5