AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Iran War: ഇറാനിൽ പാകിസ്ഥാന്റെ നയതന്ത്ര നീക്കം; സൂക്ഷ്മ നിരീക്ഷണവുമായി ഇന്ത്യ

Pakistan Involved in Tehran Talks India Reveals Its Stand: സൗദി അറേബ്യയും യെമനിലെ ഹൂതി വിഭാഗവും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതിനും വെടിനിര്‍ത്തലിലേക്ക് എത്തുന്നതിനുമുള്ള ചര്‍ച്ചകളാണ് ടെഹ്റാനില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ നേതൃത്വത്തില്‍ നടന്നതായി പറയപ്പെടുന്ന ചര്‍ച്ചകളില്‍ സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

Iran War: ഇറാനിൽ പാകിസ്ഥാന്റെ നയതന്ത്ര നീക്കം; സൂക്ഷ്മ നിരീക്ഷണവുമായി ഇന്ത്യ
രണ്‍ധീര്‍ ജയ്സ്വാള്‍Image Credit source: PTI
Shiji M K
Shiji M K | Published: 29 Oct 2026 | 06:58 AM

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ഉള്‍പ്പെട്ട ടെഹ്റാനിലെ നയതന്ത്ര ചര്‍ച്ചകള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ നടന്ന ചര്‍ച്ചകളെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ താല്‍പര്യങ്ങളെ ബാധിക്കുന്ന മേഖലയിലെ ഓരോ സംഭവവികാസവും അടുത്തുനിന്ന് നിരീക്ഷിക്കുന്നുണ്ടെന്ന് വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു. ഇന്ത്യയുടെ താല്‍പര്യങ്ങളെ ബാധിക്കുന്ന മേഖലയിലെ സുപ്രധാന ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍ രാജ്യം സൂക്ഷ്മമായി പിന്തുടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സംഘര്‍ഷം കുറയ്ക്കാന്‍ നീക്കം

സൗദി അറേബ്യയും യെമനിലെ ഹൂതി വിഭാഗവും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതിനും വെടിനിര്‍ത്തലിലേക്ക് എത്തുന്നതിനുമുള്ള ചര്‍ച്ചകളാണ് ടെഹ്റാനില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ നേതൃത്വത്തില്‍ നടന്നതായി പറയപ്പെടുന്ന ചര്‍ച്ചകളില്‍ സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇസ്രായേല്‍ മാധ്യമങ്ങള്‍ നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ഹൂതികളുടെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനായി സൗദി അറേബ്യ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതായാണ് വിവരം. ഒരു ബില്യണ്‍ ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്തൂവെന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്.

ഇറാന്‍, അമേരിക്ക, ഇസ്രയേല്‍ എന്നിവ ഉള്‍പ്പെട്ട മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഈ നയതന്ത്ര നീക്കങ്ങള്‍. പ്രാദേശിക സമാധാന ചര്‍ച്ചകളില്‍ മധ്യസ്ഥന്റെ പങ്ക് വഹിക്കാനുള്ള ശ്രമങ്ങളും ഇറാന്‍ നടത്തുന്നുണ്ട്.

മാലദ്വീപ്പാകിസ്ഥാന്‍ ബന്ധത്തിലും ഇന്ത്യയുടെ നിരീക്ഷണം

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാകിസ്ഥാന്‍ സന്ദര്‍ശനവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും രണ്‍ധീര്‍ ജയ്സ്വാള്‍ സംസാരിച്ചു. സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും ഏകദേശം 20 കരാറുകളില്‍ ഒപ്പുവെച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയുടെ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന നെയ്ബര്‍ഹുഡ് ഫസ്റ്റ് നയവും മേഖലയില്‍ എല്ലാവരുടെയും സുരക്ഷയും വളര്‍ച്ചയും ലക്ഷ്യമിടുന്ന സാഗര്‍ കാഴ്ചപ്പാടുമാണ് മാലദ്വീപുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനം. മാലദ്വീപിനെ പ്രധാന പങ്കാളിയായാണ് ഇന്ത്യ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: MLC Eelection Result: ‘ബാലറ്റ് പേപ്പറിൽ നടന്ന തിരഞ്ഞെടുപ്പ്, കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോ?’; പരിഹസിച്ച് പ്രധാനമന്ത്രി

മാലെയുമായുള്ള സൗഹൃദപരവും പരസ്പര പ്രയോജനകരവുമായ ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. അതേസമയം, ഇന്ത്യയുടെ ദേശീയ സുരക്ഷാ താല്‍പര്യങ്ങളെ ബാധിക്കുന്ന സംഭവവികാസങ്ങളില്‍ ജാഗ്രത പുലര്‍ത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പാകിസ്ഥാനോടുള്ള നയതന്ത്ര നിലപാടില്‍ മാറ്റമില്ല

പാകിസ്ഥാനോടുള്ള ഇന്ത്യയുടെ നയതന്ത്ര സമീപനത്തില്‍ മാറ്റമുണ്ടാകുമോയെന്ന ചോദ്യത്തിനും വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കി. പുല്‍വാമ ഭീകരാക്രമണത്തിനും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ക്കും ശേഷം സ്വീകരിച്ച നിലപാട് ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണെന്ന് ജയ്സ്വാള്‍ പറഞ്ഞു.

English Summary

India is closely monitoring diplomatic talks in Tehran involving Pakistan amid ongoing tensions in West Asia. The Ministry of External Affairs said India continues to track regional developments that could affect its national interests and security.

Follow Us