AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bigg Boss Malayalam Season 8: എടാ, പോടാ വിളിയിൽ ഐശ്വര്യയും കൊമ്പനും ഏറ്റുമുട്ടൽ തുടരുന്നു

ബിഗ് ബോസ് മലയാളം എട്ടാം സീസണിന്റെ തുടക്കത്തിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളും ലൗ ട്രാക്കിലേക്ക് പോകുമോ എന്നുവരെ തോന്നിയ ബന്ധമായിരുന്നു ഐശ്വര്യയുടെയും കൊമ്പന്റെയും. എന്നാൽ മത്സരം പുരോഗമിച്ചു വരവേ ഐശ്വര്യയും കൊമ്പനും തമ്മിലുള്ള അടുപ്പത്തിൽ പതിയെ വിള്ളൽ വീണു. തുടക്കത്തിൽ ഐശ്വര്യയുടെ എല്ലാ വിഷമഘട്ടങ്ങളിലും ഏറ്റവും അടുത്ത ആളായി നിന്ന കൊമ്പനാണ്...

Bigg Boss Malayalam Season 8: എടാ, പോടാ വിളിയിൽ ഐശ്വര്യയും കൊമ്പനും ഏറ്റുമുട്ടൽ തുടരുന്നു
Aiswarya ,Komban Image Credit source: Screen Grab
Amal KV
Amal KV | Published: 28 Oct 2026 | 11:48 PM

ബിഗ് ബോസ് മലയാളം എട്ടാം സീസണിന്റെ തുടക്കത്തിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളും ലൗ ട്രാക്കിലേക്ക് പോകുമോ എന്നുവരെ തോന്നിയ ബന്ധമായിരുന്നു ഐശ്വര്യയുടെയും കൊമ്പന്റെയും. എന്നാൽ മത്സരം പുരോഗമിച്ചു വരവേ ഐശ്വര്യയും കൊമ്പനും തമ്മിലുള്ള അടുപ്പത്തിൽ പതിയെ വിള്ളൽ വീണു. തുടക്കത്തിൽ ഐശ്വര്യയുടെ എല്ലാ വിഷമഘട്ടങ്ങളിലും ഏറ്റവും അടുത്ത ആളായി നിന്ന കൊമ്പനാണ് ഇപ്പോൾ അതേ ഐശ്വര്യയുടെ ഹൌസിലെ ഏറ്റവും പ്രധാന വിമർശകരിൽ ഒരാൾ.

ഐശ്വര്യയാണ് ഇപ്പോൾ ഹൗസിലെ ലീഡർ സ്ഥാനം വഹിക്കുന്നത്. ഐശ്വര്യ ലീഡർ ആയതിനുശേഷം യജമാന ഭാവത്തോടെ പെരുമാറുന്നു എന്നാണ് കൊമ്പന്റെയും ഷിജിന്റെയും പ്രധാന ആക്ഷേപം. ഒരു ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ അനാവശ്യമായി വന്ന് ആജ്ഞാപിക്കുന്നു എന്നാണ് ഇവർ രണ്ടുപേരും പറയുന്നത്. ഐശ്വര്യയുടെ ഈ ശൈലിയുടെ പേരിൽ തുടർച്ചയായി വഴക്കാണ് ഹൗസിൽ അരങ്ങേറുന്നത്. കൊമ്പൻ ഐശ്വര്യയെ എടി എന്നും ഐശ്വര്യ കൊമ്പനെ എടാ എന്നും ബഹുമാനമില്ലാത്ത രീതിയിൽ സംബോധന ചെയ്തു കൊണ്ടാണ് വഴക്കടിക്കുന്നത്. ഹൗസിലെ മറ്റു മത്സരാർത്ഥികൾ ഇവരുടെ ഈ വഴക്കിന് അനാവശ്യമായ തർക്കം ആയിട്ടാണ് വിശേഷിപ്പിക്കുന്നത്.

Follow Us