ഇതുകൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ! ട്രാഫിക്കിൽ കുരുങ്ങി ഇന്ത്യൻ ടീം; ടോസ് വൈകി; സഞ്ജു കളിക്കും | India vs England Today: Toss Delayed by Traffic, India Wins Toss and Bowls First; Sanju Samson Plays Malayalam news - Malayalam Tv9

ഇതുകൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ! ട്രാഫിക്കിൽ കുരുങ്ങി ഇന്ത്യൻ ടീം; ടോസ് വൈകി; സഞ്ജു കളിക്കും

Updated On: 

11 Jul 2026 | 07:21 PM

India vs England Toss Delayed: അസാധാരണ സംഭവവികാസങ്ങളുടെ പേരില്‍ ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടി20യിലെ ടോസ് വൈകി. മറ്റൊന്നുമല്ല, ഇന്ത്യന്‍ ടീം ട്രാഫിക് കുരുക്കില്‍പ്പെട്ടതാണ് കാരണം. ഇതോടെയാണ് ഹാംഷെയറില്‍ നടക്കേണ്ട മത്സരത്തിന്റെ ടോസിനെ ബാധിച്ചത്. ഇന്ത്യന്‍ സമയം വൈകിട്ട് 6.30-ഓടെയാണ് ടോസ് ഇടേണ്ടിയിരുന്നത്.

1 / 5
സാധാരണ മഴ മൂലമാണ് ക്രിക്കറ്റില്‍ ടോസ് വൈകുന്നത്. എന്നാല്‍ അസാധാരണ സംഭവവികാസങ്ങളുടെ പേരില്‍ ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടി20യിലെ ടോസ് വൈകി. മറ്റൊന്നുമല്ല, ഇന്ത്യന്‍ ടീം ട്രാഫിക് കുരുക്കില്‍പ്പെട്ടതാണ് കാരണം. ഇതോടെയാണ് ഹാംഷെയറില്‍ നടക്കേണ്ട മത്സരത്തിന്റെ ടോസിനെ ബാധിച്ചത് (Image Credit Source: facebook.com/IndianCricketTeam).

2 / 5
ഇന്ത്യന്‍ സമയം വൈകിട്ട് 6.30-ഓടെയാണ് ടോസ് ഇടേണ്ടിയിരുന്നത്. എന്നാല്‍ ആ സമയത്ത് സ്‌റ്റേഡിയത്തിലെത്താന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചില്ല. ടീം സ്‌റ്റേഡിയത്തിലെത്തിയപ്പോഴേക്കും 6.30 പിന്നിട്ടിരുന്നു. 7.15-നാണ് ടോസ് ഇട്ടത്. ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. സഞ്ജു സാംസണ്‍ കളിക്കും. വൈഭവ് സൂര്യവംശി കളിക്കില്ല.

3 / 5
ഇതോടെ മത്സരം ആരംഭിക്കുന്നത് അര മണിക്കൂര്‍ വൈകി. ഏഴിന് ആരംഭിക്കേണ്ട മത്സരം 7.30-ലേക്കാണ് ഷെഡ്യൂള്‍ ചെയ്തത്. താരങ്ങള്‍ക്ക് വാം അപ്പിന് സമയം നല്‍കിയതിനുശേഷമാകും ടോസ് ഇടുന്നത്. ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമാണ് ഈ സംഭവം.

4 / 5
അഞ്ചാം ടി20ക്ക് മുമ്പേ തന്നെ ഇന്ത്യ പരമ്പര കൈവിട്ടു. 3-0 ന് ഇംഗ്ലണ്ട് മുന്നിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു. തുടര്‍ന്ന് നടന്ന മൂന്ന് മത്സരങ്ങളിലും ആതിഥേയര്‍ വിജയിച്ചു. ഇന്നത്തെ മത്സരത്തില്‍ ജയിച്ച് നാണക്കേട് ഒഴിവാക്കാനാകും ടി20 ലോക ചാമ്പ്യന്‍മാരുടെ ശ്രമം.

5 / 5
നേരത്തെ അയര്‍ലന്‍ഡിനെതിരായ പരമ്പരയും കൈവിട്ടിരുന്നു. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടിലും തോറ്റു. ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനം ബിസിസിഐ ഗൗരവത്തോടെയാണ് കാണുന്നത്. അവലോകന യോഗം ചേരാനാണ് നീക്കം.

Follow Us
മസിനഗുഡി വഴി മോയാറേലിക്കൊരു യാത്ര; ട്രിപ്പ് പ്ലാന്‍ ഇങ്ങനെ ആകാം
പിരീഡ്സ് സമയത്ത് മൂഡ് സ്വിങ്സും ദേഷ്യവും, ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
ഭക്ഷണം കഴിക്കുമ്പോൾ ചെയ്യുന്ന ഈ തെറ്റുകൾ ഗ്യാസ് ട്രബിൾ ഉണ്ടാക്കും
തലമുടി ആരോഗ്യത്തോടെ വളരാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ